എന്തുകൊണ്ട് ഗ്ലാമര്‍ – മോഡേണ്‍ വേഷങ്ങള്‍ ചെയ്യുന്നില്ലെന്നാണ് ചോദ്യം; എനിക്ക് അതിന് മറുപടിയുണ്ട്: നിഖില വിമല്‍

എന്തുകൊണ്ടാണ് ഗ്ലാമര്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ചെയ്യാത്തതെന്ന് ഒരുപാട് ആളുകള്‍ തന്നോട് ചോദിക്കാറുണ്ടെന്ന് പറയുകയാണ് നടി നിഖില വിമല്‍. നിങ്ങള്‍ ഗ്ലാമറെന്ന് പറയുന്നത് ചിലപ്പോള്‍ തനിക്ക് ഗ്ലാമറായി തോന്നണമെന്നില്ലെന്നാണ് മറുപടി നല്‍കാറെന്നും നിഖില പറയുന്നു.

മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു സിനിമ ചെയ്യുമ്പോള്‍ അവര്‍ക്കൊക്കെയും ഇഷ്ടമാകുമോയെന്ന് ചിന്തിക്കേണ്ടി വരുമെന്നും താരം പറഞ്ഞു. ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

Also Read: സിനിമയിലെ ആത്മബന്ധം അദ്ദേഹവുമായി ജീവിതത്തിൽ എനിക്കില്ല: മനോജ്‌.കെ.ജയൻ

‘എന്തുകൊണ്ടാണ് ഗ്ലാമര്‍ വേഷങ്ങളും മോഡേണ്‍ വേഷങ്ങളും ചെയ്യാത്തതെന്ന് ഒരുപാട് ആളുകള്‍ എന്നോട് ചോദിക്കാറുണ്ട്. അപ്പോള്‍ ‘നിങ്ങള്‍ ഗ്ലാമറെന്ന് പറയുന്നത് ചിലപ്പോള്‍ എനിക്ക് ഗ്ലാമറായി തോന്നണമെന്നില്ല. നിങ്ങള്‍ മോഡേണെന്ന് പറയുന്നത് എനിക്ക് മോഡേണ്‍ ആകണമെന്നില്ല’ എന്നാണ് ഞാന്‍ മറുപടിയായി പറയാറുള്ളത്.

മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു സിനിമ ചെയ്യുമ്പോള്‍ നമ്മള്‍ അവര്‍ക്കൊക്കെയും അത് ഇഷ്ടമാകുമോയെന്ന് ചിന്തിക്കേണ്ടി വരും. അതിന്റെ ഇടയില്‍ നമ്മള്‍ നമുക്ക് ഇഷ്ടമുള്ള സിനിമകളും ചെയ്യണം. ഞാന്‍ എന്റെ കരിയറില്‍ ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്.

Also Read: വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ എന്റെ പെര്‍ഫോമന്‍സില്‍ വിനീത് നിരാശനായി; ഞാന്‍ ട്രോളുകളെ പേടിച്ചു: അജു വര്‍ഗീസ്

ആ സിനിമകളില്‍ ചിലത് സംവിധായകന് വേണ്ടിയാകും ചെയ്തത്. എനിക്ക് പരിചയമുള്ളവര്‍ പറഞ്ഞത് കൊണ്ട് മാത്രം ചെയ്യേണ്ടി വന്ന സിനിമയുമുണ്ട്. എന്നെങ്കിലും നമുക്ക് ചെയ്യാന്‍ ഇഷ്ടമുള്ള സിനിമകള്‍ കണ്ടെത്തി ചെയ്യാന്‍ സാധിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

പക്ഷെ അങ്ങനെ ചെയ്താല്‍ ചിലപ്പോള്‍ ഇവള്‍ എന്തിനാണ് ആ സിനിമ ചെയ്തതെന്ന ചോദ്യം കേള്‍ക്കേണ്ടി വരും. എപ്പോഴും എനിക്ക് ഹോംലി ഗേളെന്നൊരു പേരുണ്ട്. ഹോംലി ഗേളായാല്‍ ഒരു പ്രശ്‌നമുണ്ട്. അവള്‍ സംസാരിക്കാന്‍ പാടില്ലെന്നാണ് എല്ലാവരും പറയും. എന്തിനാണ് ആ കാര്യം പറഞ്ഞതെന്ന ചോദ്യം കേള്‍ക്കാം.

ഞാന്‍ മലയാള സിനിമയില്‍ നിന്ന് വരുന്നത് കൊണ്ടുതന്നെ എന്റെ അഭിപ്രായം ചോദിച്ചാല്‍ ഞാന്‍ എവിടെയും അത് പറയാറുണ്ട്. ആ പെണ്ണ് ഇത്രനാള്‍ പാവമായിരുന്നില്ലേ എന്നാകും ആ സമയത്ത് ആളുകള്‍ പറയുക. നായികമാര്‍ അഭിപ്രായം പറയരുതെന്ന ചിന്തയാണ് ആളുകള്‍ക്ക്,’ നിഖില വിമല്‍ പറഞ്ഞു.

Content Highlight: Nikhila Vimal Talks About Questions She Face In Movie