നുണക്കുഴയിലെ ആ ഡയലോഗൊക്കെ ബൈജുവിനെ മനസില്‍ കണ്ട് എഴുതിയതാണ്: തിരക്കഥാകൃത്ത് കൃഷ്ണകുമാര്‍

കൃഷ്ണകുമാറിന്റെ തിരക്കഥയില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത നുണക്കുഴി തിയേറ്റര്‍ റിലീസിന് പിന്നാലെ ഒ.ടി.ടിയിലും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും തുല്യപ്രാധാന്യം നല്‍കുന്ന രീതിയിലാണ് തിരക്കഥയും ഒരുക്കിയത്. തിരക്കഥ എഴുതുമ്പോള്‍ തന്നെ ഓരോ കഥാപാത്രവും ആരൊക്കെ ചെയ്യണമെന്ന് തന്റെ മനസില്‍ ഉണ്ടായിരുന്നെന്ന് പറയുകയാണ് തിരക്കഥാകൃത്ത് കൃഷ്ണകുമാര്‍.

ബേസില്‍ തന്നെയായിരുന്നു ആ കഥാപാത്രമായി തന്റെ മനസില്‍ ഉണ്ടായിരുന്നതെന്നും പൊലീസുകാരനായി ബൈജുവല്ലാതെ മറ്റൊരു ഓപ്ഷന്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. പല ഡയലോഗുകളും ബൈജുവിനെ മനസില്‍ കണ്ട് എഴുതിയതാണെന്നും കൃഷ്ണകുമാര്‍ പറയുന്നു.

എല്ലാവർക്കും പേടിയുണ്ടായിരുന്ന ആ ബോളിവുഡ് നടനെ ഞാനാണ് കയ്യിലെടുത്തത്: സുരഭി ലക്ഷ്മി

നമ്മള്‍ ഒരു റൗണ്ട് എഴുത്ത് കഴിയുമ്പോഴേക്കും പിന്നെ കാസ്റ്റിംഗിന്റെ ലിസ്റ്റ് എടുത്തു തുടങ്ങും. ഇതിലെ പ്രധാന കഥാപാത്രമായ എബി സക്കറിയെ കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ അപ്പോള്‍ അത് തന്നെ ബേസില്‍ തന്നെ ചെയ്യട്ടെ എന്ന് ഒരു തീരുമാനത്തിലേക്ക് എല്ലാവരും കൂടി എത്തിയിരുന്നു.

പിന്നെ ബൈജു ചേട്ടന്‍ തന്നെയാണ് ഈ ഒരു കഥ വായിച്ചപ്പോള്‍ പോലീസുകാരനായി എല്ലാവരുടെയും മനസ്സില്‍ തോന്നിയത്. ഞാന്‍ എഴുതിയപ്പോഴും എന്റെ മനസ്സിലും തോന്നിയത് ബൈജു ചേട്ടന്‍ തന്നെ ആ കഥാപാത്രം ചെയ്യണമെന്നുള്ളതായിരുന്നു.

എഴുതിയെഴുതി വരുമ്പോഴാണ് ഇത് ബേസിലാണ് അല്ലെങ്കില്‍ ഇതിനു ഗ്രേസ് ആണ് നല്ലത് എന്നൊക്കെ തോന്നുന്നത്. ബൈജു ചേട്ടന്റെ കഥാപാത്രം എഴുതി തുടങ്ങിയപ്പോള്‍ തന്നെ അത് അദ്ദേഹം ചെയ്യണമെന്ന് തോന്നിയിരുന്നു.

അതുകൊണ്ടുതന്നെ ആ ഡയലോഗുകള്‍ അദ്ദേഹത്തിന് വേണ്ടി തന്നെയാണ് എഴുതിയത്. ഗ്രേസും ബെയ്‌സിലും അല്‍ത്താഫും ഒക്കെ നന്നായി ഹ്യൂമര്‍ കൈകാര്യം ചെയ്യുന്ന ആള്‍ക്കാരാണ്. ഞങ്ങള്‍ വിചാരിച്ചതിലും നന്നായി എല്ലാവരും പെര്‍ഫോം ചെയ്തിട്ടുണ്ട്. ഈ ജനറേഷനിലെ കോമഡി ഒക്കെ അവര്‍ക്ക് നന്നായി കണക്ട് ചെയ്യാന്‍ പറ്റും.

ഇനിയെങ്കിലും ഞാനത് തുറന്ന് പറയണം; വെളിപ്പെടുത്തലുമായി ജഗദീഷ്

അല്‍ത്താഫിന് പകരം കുറച്ചുകൂടി സീനിയര്‍ ആയ ഒരാളാണ് ആ കഥാപാത്രം ചെയ്യുന്നതെങ്കില്‍ അത് ആ ഏജ്ഗ്രൂപ്പില്‍ ഉള്ളവരുടെ ഹ്യൂമറായി പോയേനെ.

എല്ലാ ഏജ് ഗ്രൂപ്പിലുമുള്ള ആളുകളെ ഉള്‍പ്പെടുത്തി ചെയ്യുക എന്നത് തന്നെയായിരുന്നു പ്ലാന്‍. സിദ്ധിഖ് ചേട്ടന്‍, ബൈജു ചേട്ടന്‍, മനോജ് ചേട്ടന്‍ ഇങ്ങനെ പല കാലഘട്ടത്തിലെ ആള്‍ക്കാരെ എല്ലാം ഉപയോഗിക്കുകയായിരുന്നു,’ കൃഷ്ണകുമാര്‍ പറയുന്നു.

Content Highlight: Nunakkuzhi Script Writer Krishnakumar about Basil and Baiju