എന്നെ കൊല്ലല്ലേ എന്റെ മോനെ ഞാന്‍ അധികനാള്‍ കണ്ടിട്ടില്ലെന്ന് ചാക്കോച്ചന് പറയേണ്ടി വന്നു: ഐശ്വര്യ രാജ്

/

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തില്‍ ഒരു ഗംഭീര കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് നടി ഐശ്വര്യ രാജ്. കണ്ണുകൊണ്ടുള്ള നോട്ടവും ചിത്രത്തിലെ ചേസിങ് സീനുമെല്ലാം അതി ഗംഭീരമായാണ് താരം അവതരിപ്പിച്ചിരിക്കുന്നത്.

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെ കുറിച്ചും ചാക്കോച്ചനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഐശ്വര്യ. ഒരു ഘട്ടത്തില്‍ ചാക്കോച്ചന് തന്റെ മുന്‍പില്‍ല വന്ന് പറയേണ്ടി വന്ന കാര്യങ്ങളെ കുറിച്ചാണ് ഐശ്വര്യ സംസാരിക്കുന്നത്.

‘ഒരു പരിധി വരെ ഇതാണ് എന്റെ ക്യാരക്ടര്‍ എന്നുള്ളൊരു സാധനം നമ്മുടെ മൈന്‍ഡില് ഉണ്ടായിരുന്നു. അപ്പോള്‍ ഓപ്പോസിറ്റ് ഉള്ള ആളോട് എന്ത് വികാരമാണോ നമുക്ക് പ്രകടിപ്പിക്കാനാകുക അത് പ്രകടിപ്പിക്കുക എന്നതാണ്. ബാക്കി ഞാന്‍ കയ്യില്‍ നിന്നിട്ടു,’ ഐശ്വര്യ പറഞ്ഞു.

വയലന്‍സിന് വേണ്ടി വയലന്‍സ് കാണിക്കരുത്, ആ സിനിമയൊന്നും ഞാന്‍ കണ്ടിട്ടില്ല: ജോണി ആന്റണി

ഡ്രൈവ് ചെയ്യാന്‍ അറിയാത്ത ആളെക്കൊണ്ടാണ് ബാംഗ്ലൂര്‍ മൊത്തം ചേസും കാര്യങ്ങളും ചെയ്യിപ്പിച്ചതെന്നായിരുന്നു ഇതോടെ കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ഇവരുടെ മുന്നിലാണ് തന്നെ ഇടിച്ചുകൊല്ലാന്‍ നിര്‍ത്തിയതെന്നും ദൈവത്തോടൊക്കെ പ്രാര്‍ത്ഥിച്ചാണ് കാറിന്റെ മുന്‍പില്‍ നിന്നതെന്നും ചാക്കോച്ചന്‍ പറയുന്നു.

‘ എന്നേക്കാളും ക്യാമറയുടെ അപ്പുറത്ത് നില്‍ക്കുന്നവര്‍ക്കും ചാക്കോച്ചനും അത് നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു. കാരണം എല്ലാവരും നന്നായി പേടിച്ചൊരു സീനായിരുന്നു അത്.

ചാക്കോച്ചന്‍ എന്റെ അടുത്ത് വന്നിട്ട് കൊല്ലരുത് എനിക്കൊരു മോനുണ്ട് എന്ന് പറഞ്ഞു. എന്നെ കൊല്ലരുത്. മോന്‍ ജനിച്ചിട്ട് അധികം നാളായിട്ടില്ല അവനെ എനിക്ക് കുറച്ച് നാള് കാണണം എന്ന് പറയുന്ന അവസ്ഥയായി പോയി.

കാരണം ഞാന്‍ വണ്ടിയോടിക്കാന്‍ പഠിച്ചിട്ട് ഒരു മാസം ആയിട്ടേയുള്ളൂ. ഞാന്‍ ഡയറക്ടലി ചെല്ലുന്നത് ഒരു ചേസ് സീന്‍ ചെയ്യാന്‍ വേണ്ടിയിട്ടാണ്. ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ചെയ്യാമെന്ന് പറഞ്ഞു.

മറ്റു പല നടന്മാരുടേയും പാന്‍ ഇന്ത്യന്‍ യാത്ര ആഘോഷിക്കപ്പെടുന്നതുപോലെ എന്റെ നേട്ടം ആഘോഷിക്കപ്പെട്ടിട്ടില്ല: നീരജ് മാധവ്

നമ്മള്‍ ഈ വലിയ മൂവീസ് ഒക്കെ കണ്ടിട്ടുള്ള ഇന്‍സ്പിരേഷന്‍ ആണല്ലോ. ഞങ്ങള്‍ പുതുമുഖങ്ങളല്ലേ എല്ലാം ചെയ്യാമെന്ന് പറയുന്നതല്ലേ നല്ലത് എന്ന് തോന്നി,’ ഐശ്വര്യ പറയുന്നു.

ഫൈറ്റിങ് സീനില്‍ ഓപ്പോസിറ്റ് ചാക്കോച്ചനാണോ എന്ന ഭയപ്പാടുണ്ടായോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് നടി ലയ മാമ്മനായിരുന്നു.

‘ചാക്കോച്ചന് ഷോര്‍ഡറിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. അദ്ദേഹത്തിന് ബുദ്ധിമുട്ടാകരുത് എന്നത് മനസില്‍ ഉണ്ടെങ്കിലും അടി കൊടുത്തു. പിന്നെ റിഹേഴ്‌സ് ചെയ്തിട്ടുണ്ട്. അപ്പോള്‍ ഒരു ഐഡിയ ഉണ്ടാകുമല്ലോ,’ ലയ പറഞ്ഞു.

ഫൈറ്റ് സീക്വന്‍സിന് മുന്‍പ് ഷോള്‍ഡറിന് മാത്രമേ പ്രശ്‌നം ഉണ്ടായിരുന്നുള്ളൂവെന്നും ഷൂട്ട് കഴിഞ്ഞപ്പോള്‍ മൊത്തം പ്രശ്‌നമായെന്നുമായിരുന്നു ഇതോടുള്ള ചാക്കോച്ചന്റെ മറുപടി.

ഷോള്‍ഡറിന് മാത്രം പുള്ളിക്കാരി ഒന്നും ചെയ്തില്ല. ബാക്കിയെല്ലാം മെനക്ക് തന്നിട്ടുണ്ട് എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.

Content Highlight: Officer on Duty Actress Aiswarya Raj about Movie