ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെന്ന തന്റെ ചിത്രത്തെ കുറിച്ചും കുഞ്ചാക്കോ ബോബന്റെ പെര്‍ഫോമന്‍സിനെ കുറിച്ചുമാക്കെ സംസാരിക്കുകയാണ് സംവിധായകന്‍ ജിത്തു അഷ്‌റഫ്.
സ്റ്റോണ്‍ ഫേസ് മതിയെന്നും വേറൊന്നും പിടിക്കേണ്ടതില്ലെന്നുമാണ് ചാക്കോച്ചനോട് പറഞ്ഞതെന്നും താന്‍ കണ്‍സീവ് ചെയ്തിരിക്കുന്ന രീതിയില്‍ ഒരു സീന്‍ കിട്ടാനായി എത്ര ടേക്ക് വേണമെങ്കിലും എടുക്കുമായിരുന്നെന്നും ജിത്തു അഷ്‌റഫ് പറയുന്നു.
‘ചാക്കോച്ചന്‍ ഒരു വെര്‍സെറ്റൈല്‍ ആക്ടര്‍ ആണ്. ബേസിക്കലി എനിക്ക് അഭിനയിപ്പിക്കാന്‍ ഭയങ്കര താത്പര്യമാണ്. അസോസിയേറ്റ് ചെയ്യുന്ന സമയത്താണെങ്കിലും ഞാന്‍ ഇങ്ങനെ പറയും.
അത്തരത്തില്‍ ഡീറ്റെയിലിങ് ഉണ്ടാകും. ഞാന്‍ കുറേ ടേക്ക് എടുക്കും. പലരും ഇങ്ങനെ എന്തിനാണ് എന്നൊക്കെ ചോദിച്ചാലും എനിക്ക് ഞാന്‍ കണ്‍സീവ് ചെയ്തത് കിട്ടുന്നതുവരെ കാത്തിരിക്കും.
ചിലപ്പോള്‍ നല്ല ടേക്കുകള്‍ വേറെ ഉണ്ടാകും. എഡിറ്റിന്റെ സമയത്ത് ചില സീനിലൊക്കെ ഞാന്‍ ഓക്കെ പറഞ്ഞ ടേക്കുകള്‍ പോലുമല്ല വെച്ചിരിക്കുന്നത്. അതിന് മുന്‍പ് വേറെ നല്ല ടേക്കുകള്‍ ഉണ്ട്. അതൊരുപക്ഷേ ആ സമയത്ത് ഞാന്‍ കാണാതെ പോയതായിരിക്കാം.
എനിക്ക് ഓരോ ഷോട്ടും ചാക്കോച്ചനോട് ആണെങ്കില്‍ പോലും ഫൈറ്റ് സീക്വന്‍സില്‍ അടക്കം ഞാന്‍ പറയും. അത് വെറുതെ ഒരു അടി ഇടി പരിപാടിയല്ല. അതിനകത്ത് ഒരു പെര്‍ഫോമന്‍സ് കൂടി വേണമെന്ന്.
പെര്‍ഫോമന്‍സ് ബെറ്റര്‍ ആക്കിയാല്‍ ഫൈറ്റില്‍ ആണെങ്കില്‍ പോലും ഒരു ഭംഗി കൂടും. ഞാന്‍ ചാക്കോച്ചനോട് എപ്പോഴും പറഞ്ഞത് ചാക്കോച്ചാ സ്‌റ്റോണ്‍ ഫേസ് വേറെ ഒന്നും പിടിക്കണ്ട എന്നാണ്.
പലപ്പോഴും അങ്ങനെ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. ചാക്കോച്ചനോട് ഞാന്‍ ഇതിന്റെ കഥ പറയുന്നത് അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ വെച്ചാണ്. ക്യാരക്ടര്‍ ഇന്നതാണ് എന്നൊക്കെ പറഞ്ഞു.
ഞാന്‍ പറയുന്നത് അല്‍പമെങ്കിലും മനസിലാകുന്നത് അവനാണ്: നീരജ് മാധവ്
ഒരു മോളുമായിട്ടുള്ള കണക്ഷന്‍ പറയുന്നുണ്ട്. അതാണ് ഈ സിനിമയിലേക്ക് വരാനുള്ള എന്റെ ഹൂക്കിങ് പോയിന്റ്. ആ മോളുടെ ഒരു വീഡിയോ ഇയാള്‍ കാണുക, എക്‌സ്പീരിയന്‍സ് ചെയ്യുക എന്നത് വല്ലാത്തൊരു അവസ്ഥയായിരുന്നു.
അതില്‍ തുടങ്ങുന്ന യാത്രയതായിരുന്നു. ഇതൊക്കെ പാകമായി വരാന്‍ കുറേ സമയം വന്നു. ഇതിനിടെയാണ് ഇരട്ട ചെയ്യുന്നത്. അതിന്റെ ചര്‍ച്ചകളൊക്കെയായി സമയം പോയി. അന്നും ചാക്കോച്ചന്‍ ചോദിക്കും എന്തായി എന്ന്. കുറേ സമയം എടുത്തു ഈ സിനിമ രൂപപ്പെട്ടുവരാന്‍,’ ജിത്തു അഷ്‌റഫ് പറയുന്നു.
Content Highlight: Officer On Duty Director Jithu Ashraf about Kunchacko Boban