ജോജു ജോര്‍ജിന്റെ ആദ്യ സംവിധാന സംരംഭമായ പണി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി സീമയാണ്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്കുള്ള സീമയുടെ തിരിച്ചുവരവ് കൂടിയാണ് പണി. സിനിമ കണ്ട് തനിക്ക് വന്ന ഒരു അപ്രതീക്ഷിത കോളിനെ കുറിച്ച് സംസാരിക്കുകയാണ് സീമ.
മറ്റാരുമല്ല ഉലകനായകന്‍ കമല്‍ഹാസന്‍ സിനിമ കണ്ട ശേഷം തന്നെ നേരിട്ടുവിളിച്ചതിനെ കുറിച്ചാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സീമ സംസാരിച്ചത്.
കൂടെ അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടം ആ നടിയെ: ശ്രീനിവാസന്‍
‘ ഈ സിനിമ ജോജു സാര്‍ കമലിനെ ഇട്ട് കാണിച്ചിട്ടുണ്ട്. ഇതെനിക്ക് അറിയില്ല. കഴിഞ്ഞ ദിവസം എനിക്കൊരു ഫോണ്‍ കോള്‍ വന്നു. ഞാന്‍ പണിയെന്ന പടം കണ്ടു എന്ന് പറഞ്ഞു, ആണോ? എങ്ങനെയുണ്ടായിരുന്നു മുഴുവനും കണ്ടോ എന്ന് ഞാനും ചോദിച്ചു.
ആ കണ്ടു. നീ അസ്സലായിരുന്നു എന്ന് പറഞ്ഞു. ഇതാരപ്പാ എന്നെ നീ എന്ന് വിളിക്കുന്നത് എന്ന് ആലോചിച്ചു. ആരാന്ന് പറഞ്ഞാല്‍ കൊള്ളാമെന്ന് ഞാന്‍.
നിനക്ക് എന്റെ വോയ്‌സ് പോലും മനസിലായില്ലേ. എനിക്ക് വയസായതുകൊണ്ടാണോ എന്ന് ചോദിച്ചു. വയസായാലും അല്ലെങ്കിലും ആരാണെന്ന് പറഞ്ഞാലല്ലേ മനസിലാകൂ എന്ന് ഞാന്‍ ചോദിച്ചു.
എന്റെ പേര് കമല്‍ഹാസന്‍ എന്നാണ് എന്ന് പറഞ്ഞു. ഞാന്‍ ഞെട്ടി അങ്ങ് എണീറ്റു. കമല്‍കുട്ടീ എന്ന് വിളിച്ചുപോയി. നിനക്ക് എന്റെ ശബ്ദം മനസിലായില്ല അല്ലേ എന്ന് ചോദിച്ചു. അറിഞ്ഞില്ലെന്നും സോറിയെന്നും പറഞ്ഞു.
അസ്സലായിരുന്നു. നിന്നെ ഞാന്‍ അങ്ങനെ ഒരു അമ്മയായി കണ്ടിട്ടില്ല. ഒരു കുട്ടിയായിട്ടേ കണ്ടിട്ടുള്ളൂ. നീ അസ്സലായി ചെയ്തു എന്ന് പറഞ്ഞു.
അയ്യോ, അത് കേട്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. ഒരു കോടി അവാര്‍ഡ് കിട്ടിയതുപോലെ തോന്നി. പുള്ളിയുടെ വായില്‍ നിന്നൊക്കെ അത് കേള്‍ക്കുക എന്ന് പറഞ്ഞാല്‍ അതൊരു ഭയങ്കര സന്തോഷമുള്ള കാര്യമാണ്.
അവര്‍ക്കൊക്കെ നീ സീമയാണ് എനിക്ക് ശാന്തിയാണെന്നൊക്കെ പറഞ്ഞു. അതെനിക്ക് അറിയാമെന്ന് ഞാനും പറഞ്ഞു. അങ്ങനെ ഫോണ്‍ വെച്ചു.
അതിന് ശേഷം ജോജു വിളിച്ചിരുന്നു. എന്തൊക്കെയാണ് കമല്‍ഹാസന്‍ സാര്‍ ചേച്ചിയെ കുറിച്ച് പറഞ്ഞത് എന്ന് അറിയുമോ എന്നൊക്കെ ചോദിച്ചു.
നായികമാരെക്കൊണ്ടെല്ലാം ‘ഓവര്‍ ഓള്‍സ്’ ധരിപ്പിക്കുന്ന അമല്‍ നീരദ്; ജ്യോതിര്‍മയി പറയുന്നു
ഞങ്ങള്‍ ആദ്യമായി കാണുമ്പോള്‍ എനിക്ക് 12 ഉം പുള്ളിക്ക് 17 ഉമായിരുന്നു വയസ്. അന്ന് ഡാന്‍സ് പഠിക്കാന്‍ വന്നതാണല്ലോ. പുള്ളി ഈ ലെവലില്‍ എത്തി. പിന്നെ ശശിയേട്ടനും കമലും ഭയങ്കര അടുപ്പത്തിലായിരുന്നു. 19 പടമെങ്ങാന്‍ അവര്‍ ഒരുമിച്ച് ചെയ്തിട്ടുണ്ട്,’ സീമ പറഞ്ഞു.
Content Highlight: Pani Movie Actress Seema about kamal haasan Call