‘പണി’യിലെ വെടിമറ ജൂഡന്‍ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു കിടിലന്‍ എന്‍ട്രി നടത്തിയിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജിന്റെ മകന്‍ ഇയാന്‍ ജോര്‍ജ് ജോസഫ്. അപ്പു എന്നാണ് ഇയാന്റെ വിളിപ്പേര്.
അഭിനയിക്കാന്‍ ഇഷ്ടമുണ്ടെന്ന് പറഞ്ഞപ്പോള്‍ ആദ്യം സപ്പോര്‍ട്ട് ചെയ്തത് അപ്പയാണെന്നും സിനിമയില്‍ പറയേണ്ട ഡയലോഗ് ഒക്കെ നേരത്തെ തയാറാക്കി വച്ചിരുന്നതാണെന്നും അപ്പു പറയുന്നു.
സിനിമയില്‍ ആ സമയത്ത് കാണിച്ച ഭാവമൊക്കെ താന്‍ സ്വന്തമായി ചെയ്തതാണെന്നും ടെന്‍ഷനാകാതെ സമാധാനമായി അഭിനയിച്ചോളൂ എന്നാണ് അപ്പ തന്ന ടിപ്പെന്നും അപ്പു പറയുന്നു.
‘സിനിമയിലെ എന്റെ ആദ്യ കഥാപാത്രമാണ് വെടിമറ ജൂഡന്‍. സിനിമയില്‍ ആ പൊലീസ് സ്റ്റേഷന്‍ രംഗം വരുമ്പോള്‍ അത് ശ്രദ്ധിക്കപ്പെടുമെന്ന് എല്ലാവരും പറഞ്ഞിരുന്നു.
പക്ഷെ ഇപ്പോള്‍ ഒ.ടി.ടിയില്‍ വന്നപ്പോള്‍ എല്ലാരും ആ സീന്‍ ആഘോഷിക്കുന്നത് കണ്ടപ്പോള്‍ വലിയ സന്തോഷമായി. ആകെ അടിപൊളി ഫീലാണ്.
കുറേപേര്‍ ആ കഥാപാത്രം കണ്ടു വിളിച്ചു. ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് എല്ലാരും പറയുന്നത്. അതാണ് എന്റെയും ഭാവി പരിപാടി.
‘പണി’യില്‍ ഞാനും അനിയനും അനിയത്തിയും അഭിനയിച്ചിട്ടുണ്ട്. അത് വലിയ സന്തോഷമായി.
ഞങ്ങള്‍ അപ്പ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുന്നു എന്നതില്‍ അമ്മയ്ക്ക് വലിയ ടെന്‍ഷനും പ്രതീക്ഷയും ഉണ്ടായിരുന്നു. അപ്പയാണ് അഭിനയത്തിനുള്ള ടിപ്പുകളൊക്കെ പറഞ്ഞു തരാറുള്ളതെങ്കിലും അമ്മയാണ് ഓവര്‍ ഓള്‍ പിന്തുണ.
പ്രേമലു 2 ഈ വര്‍ഷം തന്നെ; ഷൂട്ടിങ്ങ് ജൂണില്‍: ദിലീഷ് പോത്തന്‍
നടനാകണം എന്നതാണ് എപ്പോഴത്തെയും പ്ലാന്‍. ഇപ്പോള്‍ പത്താം ക്ളാസിലാണ് പഠിക്കുന്നത്. പഠിച്ച് പരീക്ഷ പാസാകണം. എപ്പോഴും പഠിച്ചില്ലെങ്കിലും എങ്ങനെയെങ്കിലും പരീക്ഷ പാസാകണം എന്നു മാത്രമെ അപ്പ പറയാറുള്ളൂ.,’ അപ്പു പറയുന്നു.
Content Highlight: Pani Movie Character Joju George son Iyan