പ്രണയത്തെ കുറിച്ചും റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി പാര്‍വതി തിരുവോത്ത്. പ്രണയത്തോട് അത്രമേല്‍ പ്രണയമുള്ള ആളാണ് താനെന്നാണ് പാര്‍വതി പറയുന്നത്.
മുന്‍പ് പ്രണയിച്ച ആളുകളുമായൊക്കെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ് താനെന്നും പലരോടും ഇപ്പോഴും സംസാരിക്കാറുണ്ടെന്നും താരം പറഞ്ഞു.
വല്ലപ്പോഴുമെങ്കിലും അവരെ വിളിച്ച് നിനക്ക് സുഖമാണോ എന്ന് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും ചിലപ്പോഴെങ്കിലും ഒറ്റപ്പെടല്‍ തോന്നാറുണ്ടെന്നും പാര്‍വതി പറഞ്ഞു.
അഭിമുഖങ്ങളിലൊന്നും തന്നോട് പ്രണയത്തെ കുറിച്ചൊന്നും സംസാരിക്കാറില്ലെന്നും അത് ഒരു അത്ഭുതമാണെന്നും പാര്‍വതി പറയുന്നു.
സ്വയം തിരുത്താന്‍ തയ്യാറാവുക, ശരി തെറ്റുകളെ തിരിച്ചറിഞ്ഞ് മാറാന്‍ ശ്രമിക്കുക: ലിജോ മോള്‍
ജീവിതത്തില്‍ കുറച്ച് പ്രണയമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, കഴിഞ്ഞ കുറച്ചു വര്‍ഷമായി സിംഗിളാണ്.
‘നിരവധി മാനസിക പ്രശ്‌നങ്ങളിലൂടെ എനിക്ക് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഒരാളുമായി പ്രണയത്തിലായിരുന്ന സമയമായിരുന്നു അത്. എന്നാല്‍ എന്റെ ദേഷ്യവും ആ സമയത്തെ മാനസികാവസ്ഥയും ആ ബന്ധത്തെ വഷളാക്കി.
ആ റിലേഷന്‍ഷിപ്പ് ബ്രേക്ക് ആവുന്നത് ഞാന്‍ കാരണമാണ്. ഒരുപാട് കാലങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ വീണ്ടും സംസാരിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്തു,’ പാര്‍വതി പറഞ്ഞു.
നായകനാണെന്ന് ചിന്തിച്ചിട്ടില്ല, അതുകൊണ്ട് ടെന്‍ഷനില്ലായിരുന്നു: സജിന്‍ ഗോപു
സിനിമാ രംഗത്ത് ആരേയെങ്കിലും ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന ചോദ്യത്തിന് നടന്‍മാരുമായോ സംവിധായകരുമായോ റിലേഷന്‍ഷിപ്പുണ്ടായിട്ടില്ലെന്നും ടെക്‌നീഷ്യന്‍സിനെ ഡേറ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു പാര്‍വതിയുടെ മറുപടി.
പ്രണയത്തിലാകുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, കുറച്ചു വര്‍ഷങ്ങളായി ഞാന്‍ സിംഗിളാണ്. തന്റെ സുഹൃത്തുക്കള്‍ ഡേറ്റിങ് ആപ്പുകള്‍ തന്നെ പരിചയപ്പെടുത്തിയിരുന്നെന്നും എന്നാല്‍ ആളുകളെ ഷോപ്പിങ് ചെയ്യുന്നത് വിചിത്രമായിട്ടാണ് തനിക്ക് തോന്നിയതെന്നും അതൊന്നും താന്‍ ഫോളോ ചെയ്യുന്നില്ലെന്നും താരം പറഞ്ഞു.
Content Highlight: Parvathy Thiruvothu about Relationship status