എന്നെക്കൊണ്ട് ഈ വേഷം ചെയ്യിപ്പിക്കാനുള്ള തന്റേടം ആഷിഖ് അബു കാണിച്ചു, മറ്റാര്‍ക്കും അങ്ങനെ തോന്നിയില്ലല്ലോ: പൊന്നമ്മ ബാബു

/

ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തിയ റൈഫിള്‍ ക്ലബ്ബില്‍ ശോശ എന്ന കിടിലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനായതിന്റെ ത്രില്ലിലാണ് നടി പൊന്നമ്മ ബാബു.

ഇത്രയും കാലം സിനിമയില്‍ അഭിനയിച്ചെങ്കിലും ഇങ്ങനെയൊരു കഥാപാത്രം ഇതാദ്യമാണെന്ന് പൊന്നമ്മ ബാബു പറയുന്നു.

ഇത്രയും കയ്യടിയൊക്കെ കിട്ടുന്ന ഒരു സീനില്‍ അഭിനയിക്കുന്നത് പുതിയ അനുഭവമാണെന്നും ഈ കഥാപാത്രം തനിക്ക് സമ്മാനിച്ച ആഷിഖ് അബുവിനോടും ടീമിനോടുമാണ് നന്ദി പറയാനുള്ളതെന്നും പൊന്നമ്മ ബാബു പറഞ്ഞു.

‘റൈഫിള്‍ ക്ലബിലെ എന്റെ കഥാപാത്രം ഞാന്‍ ഇതുവരെ ചെയ്യാത്ത വേഷമാണ്. എന്റെ കരിയറില്‍ ഞാനിതു വരെ തോക്ക് കൈകാര്യം ചെയ്തിട്ടില്ല. അതും കൂടെ എടുത്തപ്പോള്‍ പൂര്‍ണമായി.

പത്താം ക്ലാസില്‍ ലാലേട്ടന് എത്ര മാര്‍ക്കാ…? ജയിക്കാന്‍ വേണ്ടത് 310 മാര്‍ക്ക്, എനിക്ക് കിട്ടിയത്….: മോഹന്‍ലാല്‍

പ്രേക്ഷകര്‍ ഇതൊന്നും എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലല്ലോ. പലതരത്തിലുള്ള വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഞാന്‍ തോക്കെടുക്കുന്നത്.

ന്യൂ ജനറേഷന്‍ സിനിമകളുടെ കാലത്ത് ഇത് എന്റെ ആദ്യ അനുഭവമാണ്. പടങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഇങ്ങനെ കയ്യടി വീഴുന്ന സീനിലൊന്നും അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല.

അതിന് കഴിഞ്ഞത് ആഷിക്ക് അബുവിന്റെ ഈ സിനിമയിലൂടെയാണ്. അദ്ദേഹത്തോടാണ് എനിക്ക് നന്ദി പറയാനുള്ളത്. എന്നെ ഇതിലേക്ക് ക്ഷണിച്ച ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, സുഹാസ് എന്നിവരടങ്ങിയ ആ ടീമിനോട് എത്ര നന്ദി പറഞ്ഞാലും അധികമാകില്ല.

അവര്‍ എന്നെക്കൊണ്ട് ഇതു ചെയ്യിപ്പിച്ചല്ലോ. ഇങ്ങനെ വ്യത്യസ്തമായ വേഷം കിട്ടണം. എങ്കിലെ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ. എന്നെക്കൊണ്ട് ഈ വേഷം ചെയ്യിപ്പിക്കാനുള്ള തന്റേടം അവര്‍ കാണിച്ചു.

ജല്ലിക്കെട്ടിലേയും തുറമുഖത്തിലേയും ആ വേഷങ്ങള്‍ ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു; ആ കാരണം കൊണ്ട് വേണ്ടെന്ന് വെച്ചു: അനുരാഗ് കശ്യപ്

മറ്റാര്‍ക്കും അങ്ങനെ തോന്നിയില്ലല്ലോ. തോക്കും ആക്ഷനും ഒക്കെ നേരത്തെയും ഉണ്ടായിരുന്നല്ലോ. ആര്‍ക്കും ഇങ്ങനെ ഒരു ആശയം തോന്നിയില്ല. അവര്‍ ഒന്നു മാറി ചിന്തിച്ചു. അവിടെയാണ് വിജയം,’ പൊന്നമ്മ ബാബു പറയുന്നു.

തോക്കിന്റെ പരിശീലനം നടക്കുന്ന സമയത്ത് വെടി പൊട്ടുമ്പോള്‍ ആദ്യം ഞെട്ടിയത് താനായിരുന്നെന്നും അതിന്റെ ഒച്ച കേട്ടാല്‍ ആരായാലും ഒന്നു ഞെട്ടിപ്പോകുമെന്നും പൊന്നമ്മ ബാബു പറയുന്നു.

‘ഷോട്ടില്‍ ഞെട്ടാന്‍ പറ്റില്ലല്ലോ. ഞെട്ടല്‍ കാണിക്കാതെ വേണം ഷോട്ടില്‍ പൊട്ടിക്കാന്‍! എന്തായാലും ഈ സിനിമ കഴിഞ്ഞപ്പോള്‍ തോക്കെടുത്ത് ഒരാളെ വെടി വയ്ക്കാന്‍ പഠിച്ചു’, പൊന്നമ്മ ബാബു പറയുന്നു.

Content Highlight: Ponnamma Babu about Rifle Club