ഗുരുവായൂരമ്പലനടയില്‍ എന്ന സെറ്റിലെ അമ്മാവന്‍ താനായിരുന്നെന്ന് നടന്‍ പൃഥ്വിരാജ്. ബാക്കിയെല്ലാം ന്യൂ ജനറേഷന്‍ പിള്ളേര്‍ ആയിരുന്നെന്നും പ്രായം കൊണ്ട് ന്യൂജനറേഷന്‍ അല്ലെങ്കിലും ബേസിലും അങ്ങനെ ആയിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. ഗുരുവായൂരമ്പലനടയില്‍ സക്‌സസ് സെലിബ്രേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബേസിലിന് പ്രായം ന്യൂജനറേഷന്‍ അല്ലെങ്കിലും ഗോള്‍ഡന്‍ മുടി മറക്കാന്‍ പച്ചത്തൊപ്പി വെച്ച് ഇറങ്ങിയിട്ടുണ്ടായിരുന്നു. എനിക്ക് തോന്നുന്നു, ബേസില്‍, ടൊവിനോ ഇവന്മാരാണ് എന്നെ അമ്മാവനാക്കുന്നതിന്റെ പിന്നിലെ പ്രധാനികള്‍ എന്നാണ്.
വിപിന്‍ദാസില്‍ നിന്നും അസിസ്റ്റന്റുമാര്‍ പഠിക്കേണ്ടത് സംവിധാനമല്ല, മറ്റൊന്നാണ്: പൃഥ്വിരാജ്
എന്നിരുന്നാലും എനിക്ക് ഭയങ്കര റിഫ്രഷിങ് ആയിരുന്നു, ബേസില്‍, നിഖില, അനശ്വര തുടങ്ങി എനിക്ക് ശേഷം വന്ന ജനറേഷനിലെ ആക്‌ടേഴ്‌സിനൊപ്പം വര്‍ക്ക് ചെയ്യാന്‍.
അതിനേക്കാള്‍ റിഫ്രഷിങ് ആയിരുന്നു ഏറ്റവും പുതിയ ആള്‍ക്കാര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത്. നമുക്ക് അവരെ നമ്മുടെ പ്രോസസിലേക്ക് കൊണ്ടുവരാന്‍ പറ്റില്ല. നമ്മളാണ് ശരിക്കും അവരിലെ പ്രോസസസിലേക്ക് എത്തിച്ചേരുന്നത്.
മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പില്‍ പ്രധാനി ദിലീപ്; നടി ആക്രമിക്കപ്പെട്ട ശേഷവും ഇടപെട്ടു
അവരുടെ പെര്‍ഫോമന്‍സിലെ മീറ്ററും അവര്‍ ഡയലോഗ് പറയുന്ന രീതിയിലുമൊക്കെ നമുക്ക് മനസിലാകുന്നത് ഇന്‍സ്റ്റഗ്രാം റീലില്‍ നിന്നൊക്കെയാണ് അവരുടെ പെര്‍ഫോമന്‍സ് ബ്രീഡ് ചെയ്യപ്പെട്ടിരിക്കുന്നത് എന്നാണ്.
ഒരു സീന്‍ വായിച്ച് പെര്‍ഫോമന്‍സ് ചാര്‍ട്ട് ചെയ്യുന്ന കണ്‍വെന്‍ഷന്‍ രീതിയല്ല അവരുടേത്. ഒരുപാട് കാര്യങ്ങള്‍ അവരില്‍ നിന്ന് പഠിച്ച സിനിമയാണ് ഇത്.
അങ്ങനെ ഒരു അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. പിന്നെ വിപിനോടൊപ്പം വര്‍ക്ക് ചെയ്ത ടെക്‌നീഷ്യന്‍മാരൊക്കെ പുതിയ ആള്‍ക്കാരാണ്. ഞാന്‍ ആദ്യം സെറ്റില്‍ ചെല്ലുമ്പോള്‍ എല്ലാവരും മിണ്ടാതിരിക്കും. അമ്മാവന്‍ എത്തിയെന്ന മട്ടില്‍. കാരണം എല്ലാവരും പുതിയ ആള്‍ക്കാരാണ്. ടാലന്റഡാണ്. അത് എനിക്ക് റിഫ്രഷിങ് ആയിട്ടുള്ള എക്‌സ്പീരിയന്‍സായിരുന്നു, പൃഥ്വിരാജ് പറഞ്ഞു.