സയ്യിദ് മസൂദും എത്തി; ലൂസിഫറിലെ സങ്കീര്‍ണത എമ്പുരാനില്‍ വളരുകയാണെന്ന് പൃഥ്വി

/

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാനില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്യിദ് മസൂദ് എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്ത്.

ഇനി മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോ മാത്രമാണ് പുറത്തുവരാനുള്ളത്. എമ്പുരാനെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് പൃഥ്വി.

എല്ലാ കഥാപാത്രങ്ങളെപ്പോലേയും സയ്യിദിനും അയാളുടെ ഒരു ഭൂതകാലമുണ്ടെന്നും അയാളുടെ ഒരു കഥ, അയാളുടേതായിരുന്ന ഒരുലോകവുമുണ്ടായിരുന്നെന്നും പൃഥ്വി പറയുന്നു.

ആ കഥയെന്താണെന്നും ലോകമെന്തായിരുന്നുവെന്നും ഭൂതകാലം എന്തായിരുന്നുവെന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്രാം കടന്നുവന്നതെന്നും വളരെ ചുരുങ്ങിയ രീതിയില്‍ എമ്പുരാനില്‍ പറയുന്നുണ്ടെന്നും പൃഥ്വി പറഞ്ഞു.

ആ ഒരു സന്തോഷത്തിന്റെ പേരിലാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്: സൗബിന്‍

‘ലോകത്തിലെ സ്വര്‍ണ- വജ്ര വ്യാപാരം നിയന്ത്രിക്കുന്ന കുപ്രസിദ്ധ ഖുറേഷി അബ്രാം നെക്സസിന്റെ ഹിറ്റ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന കൂലിപ്പടയാളിയായിട്ടാണ് ലൂസിഫറില്‍ സയ്യിദ് മസൂദിനെ പരിചയപ്പെട്ടത്.

അങ്ങനെ മാത്രമേ ആ സിനിമയില്‍ സയ്യിദ് മസൂദിനെ പരിചയപ്പെട്ടിട്ടുള്ളൂ. എന്നാല്‍, പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളെപ്പോലെയും, മുരളി ഗോപി എഴുതുന്ന എല്ലാ കഥാപാത്രങ്ങളെപ്പോലേയും സയ്യിദിനും അയാളുടെ ഒരു ഭൂതകാലമുണ്ട്.

അയാളുടെ ഒരു കഥ, അയാളുടേതായിരുന്ന ഒരുലോകം. ആ കഥയെന്താണെന്നും ലോകമെന്തായിരുന്നുവെന്നും ഭൂതകാലം എന്തായിരുന്നുവെന്നും ആ ലോകത്തിലേക്ക് എങ്ങനെയാണ് ഖുറേഷി അബ്രാം കടന്നുവന്നതെന്നും വളരെ ചുരുങ്ങിയ രീതിയില്‍ എമ്പുരാനില്‍ മനസിലാക്കും.

ലൂസിഫറിലെ സങ്കീര്‍ണത എമ്പുരാനില്‍ വളരുകയാണ്. കഥാപാത്രങ്ങളുടെ എണ്ണം ഇനിയും കൂടുകയാണ്. കുറച്ചധികം കഥാപശ്ചാത്തലങ്ങളും ഇപ്രാവശ്യം നിങ്ങള്‍ കാണാനിടയാകും.

മമ്മൂക്കയേക്കാള്‍ ജാഡ എനിക്കുണ്ട്, അദ്ദേഹത്തിന്റെ അടുത്ത് ചോദിക്കേണ്ടത് സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ചല്ല: ചന്തു സലിം കുമാര്‍

ലൂസിഫറിന്റെ ആദ്യഭാഗം അവസാനിക്കുമ്പോള്‍ ഖുറേഷി അബ്രാമെന്ന അണ്ടര്‍വേള്‍ഡ് മെഗാ സിന്‍ഡിക്കേറ്റിനെ നേരിടാന്‍ പറ്റുന്ന, അവരെ തൊടാന്‍ കഴിയുന്ന, അത്രമാത്രം ശക്തിയുള്ള മറ്റൊരു ശക്തി ഈ ലോകത്തിലില്ല എന്ന ധാരണയിലാണ് നമ്മള്‍ ആ സിനിമ കണ്ടുപിരിയുന്നത്’,

ആ ധാരണ സത്യമായിരുന്നോ, അതോ അതൊരു അനുചിതമായ ധാരണയായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരം എമ്പുരാനിലുണ്ടാവും,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj about Emouraan and sayed Masood