തന്നെ ഇഷ്ടപ്പെടുന്നവര്‍ ഉറപ്പായും സിനിമയെ സ്‌നേഹിക്കുന്നവര്‍ ആണെന്ന് നടന്‍ പൃഥ്വിരാജ്. തന്റെ എക്‌സിസ്റ്റന്‍സ് അതാണെന്നും സിനിമയോട് തനിക്കുള്ളത് ആത്മാര്‍ത്ഥമായ സ്‌നേഹമാണെന്നും പൃഥ്വി പറയുന്നു.
‘എനിക്ക് തോന്നുന്നത് എന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് സിനിമയോടുള്ള ഒരു ആത്മാര്‍ത്ഥമായ ഇഷ്ടം ഉണ്ടാകണം. അതുകൊണ്ടായിരിക്കും അവര്‍ എന്നെ ഇഷ്ടപ്പെടുന്നത്.
ആ സ്‌നേഹം കാത്തുസൂക്ഷിക്കുക എന്നതാണ്. സിനിമ എന്നത് ഒരു മാജിക്കല്‍ മീഡിയം ആണ്. വലിയൊരു ആര്‍ട് ഫോം ആണ്. അത് ഫ്‌ളറിഷ് ചെയ്യട്ടെ.
ഫേക്ക് ഐഡിയില്‍ കമന്റിടുന്ന പ്രമുഖ നടി; ചര്‍ച്ചയായി ധ്യാനിന്റെ കമന്റ്
അങ്ങന ഫ്‌ളറിഷ് ചെയ്യുമ്പോള്‍ ഞാനുമൊക്കെ അതിന്റെ കൂടെ നന്നാവട്ടെ. നിങ്ങള്‍ക്ക് കൂടുതല്‍ നല്ല സിനിമകള്‍ ആസ്വദിക്കാനുള്ള അവസരം കിട്ടട്ടെ. സിനിമയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം കിട്ടട്ടെ.
പിന്നെ ഇവിടെ ദിശാബോധം എപ്പോഴും സൃഷ്ടിക്കുന്നത് പ്രേക്ഷക സമൂഹമാണ്. ഇത്തരത്തിലുള്ള സിനിമകളാണ് ഞങ്ങള്‍ക്ക് വേണ്ടത് എന്ന സൂചന അവര്‍ തരുമ്പോഴാണ് അത്തരത്തിലുള്ള സിനിമകള്‍ കൂടുതല്‍ ഉണ്ടാകുന്നത്.
ശരിയായ ദിശയിലേക്ക് ഈ മാധ്യമത്തെ നയിക്കാനുള്ള ചുമതല പ്രേക്ഷകന്റേതാണ്,’ പൃഥ്വി പറയുന്നു.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ മാര്‍ച്ചില്‍ തിയേറ്ററിലേക്ക് എത്തുകയാണ്. നിലവില്‍ സിനിമയുടെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ഒരു മെഗാ മാസ്സ്് എന്റര്‍ടൈനറാവുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകരും.
Content Highlight: Prithviraj about his Movies and Audiance