ആ ഒരൊറ്റ കാരണം കൊണ്ട് ആ നാഷണല്‍ അവാര്‍ഡ് എനിക്ക് നഷ്ടമായി: പ്രിയാ മണി

/

പരുത്തിവീരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയ താരമാണ് പ്രിയാമണി. എന്നാല്‍ അതിന് ശേഷം മറ്റൊരു ദേശീയ അവാര്‍ഡ് കൂടി തന്നെ തേടിയെത്തുമായിരുന്നെന്ന് പ്രിയാ മണി പറയുന്നു.

ആ പുരസ്‌കാരം നഷ്ടമാകാന്‍ ഒരു കാരണമുണ്ടെന്നും ഇന്നും അതോര്‍ക്കുമ്പോള്‍ വിഷമമാണെന്നും പ്രിയ മണി പറയുന്നു.

‘ പരുത്തിവീരനിലെ അഭിനയത്തിനാണ് എനിക്ക് ആദ്യത്തെ നാഷണല്‍ അവാര്‍ഡ് കിട്ടുന്നത്. ഞാന്‍ വീട്ടിലായിരുന്നു. ഉറങ്ങുകയായിരുന്നു. ഇതിന്റെ തലേദിവസം എനിക്ക് ഒരു പ്രൊഡ്യൂസറിന്റെ കോള്‍ വന്നിരുന്നു.

അദ്ദേഹം ജൂറിയില്‍ ഉണ്ടായിരുന്നോ എന്ന് എനിക്ക് സംശമുണ്ട്. സ്വാമിനാഥന്‍ സാര്‍. എന്റെ ആദ്യത്തെ പടം നിര്‍മിച്ചതില്‍ അദ്ദേഹം ഉണ്ടായിരുന്നു. അങ്ങനെ അദ്ദേഹം വിളിച്ച് എന്നോട് ഒരു കാര്യം ചോദിക്കാനുണ്ടെന്ന് പറഞ്ഞു.

ഡയറക്ടര്‍ക്ക് വേണ്ടതിനപ്പുറം ഒന്നും ഞാന്‍ ചെയ്യാറില്ല: മോണിറ്ററില്‍ എന്റെ അഭിനയം വിലയിരുത്താറുമില്ല: നിഖില വിമല്‍

പരുത്തിവീരനില്‍ നീ തന്നെയാണോ ഡബ്ബ് ചെയ്തത് എന്ന് ചോദിച്ചു. അതെ സാര്‍ എന്ന് പറഞ്ഞു. ഉറപ്പാണോ എന്ന് ചോദിച്ചു. അതെ സാര്‍. 13 ദിവസം എടുത്താണ് ഡബ്ബിങ് പൂര്‍ത്തിയാക്കിയത്. ഞാന്‍ ആദ്യമായി ഡബ്ബ് ചെയ്യുകയാണെന്ന് പറഞ്ഞു.

ഓക്കെ എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു. ഞാനത് വിട്ടു. അപ്പോഴും എനിക്ക് കാര്‍ത്തിയും ടീമും ദേശീയ അവാര്‍ഡിന് ഇത് അയച്ചത് അറിയില്ല.

പിറ്റേ ദിവസവമാണ് അവാര്‍ഡ് പ്രഖ്യാപിക്കുന്നത്. 6 30 ആയപ്പോള്‍ അച്ഛനും അമ്മയും മുറിയിലേക്ക് വന്ന് എന്നെ വിളിച്ചുണര്‍ത്തുകയാണ്. കണ്‍ഗ്രാജ്‌സ് നാഷണല്‍ അവാര്‍ഡ് കിട്ടിയെന്ന് പറഞ്ഞു.

ആണോ എന്ന് ചോദിച്ച് ഞാന്‍ പിന്നേയും ഉറങ്ങുകയാണ്. ആ സമയത്ത് എനിക്ക് അതിന്റെ ആഴം അറിയില്ലായിരുന്നു. എന്റെ ഹാപ്പിനെസ് ഉറക്കത്തിലായിരുന്നു.

വലിയ അഭിപ്രായമൊന്നും പറയാതെ അവര്‍ പറയുന്നത് കേള്‍ക്കുന്ന ആളുകളോടാണ് പലര്‍ക്കും താത്പര്യം: നീരജ് മാധവ്

10 മണിക്കാണ് ഒഫീഷ്യലി ഡിക്ലയര്‍ ചെയ്തത്. അതിന് മുന്‍പ് അമ്മയുടെ സുഹൃത്തായ ഒരു മാധ്യമപ്രവര്‍ത്തകയാണ് അവാര്‍ഡ് കിട്ടിയ കാര്യം അറിയിച്ചത്.

പിന്നെ അടുത്ത ദിവസത്തേക്ക് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു. ദല്‍ഹിയില്‍ പോയി പ്രസിഡന്റില്‍ നിന്നും സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും വാങ്ങാനായി. അതൊക്കെ ലൈഫില്‍ ഒരിക്കല്‍ നടക്കുന്ന കാര്യമാണല്ലോ.

തിരക്കഥ സിനിമയില്‍ ഞാന്‍ ഡബ്ബ് ചെയ്തില്ല. അതുകൊണ്ട് മാത്രമാണ് എന്റെ രണ്ടാമത്തെ നാഷണല്‍ അവാര്‍ഡ് എനിക്ക് നഷ്ടമായത്. ഇപ്പോഴും ആ നഷ്ടബോധം എനിക്കുണ്ട്.

പ്രൊഡ്യൂസര്‍ ഇത് നാഷണല്‍ അവാര്‍ഡിന് അയക്കുകയാണെന്ന് എന്നോട് പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു ഡബ്ബിങ് ഇഷ്യൂ വരുമെന്ന്.

ചില കാരണങ്ങള്‍ കൊണ്ട് ഡബ്ബ് ചെയ്യാന്‍ പറ്റാതിരുന്നതാണ്. അവര്‍ അയച്ചു നോക്കിയിരുന്നു. ആ ഒരൊറ്റ കാരണം കൊണ്ട് അത് മിസ്സ് ആയിപ്പോയി,’ പ്രിയ മണി പറഞ്ഞു.

Content Highlight: Priya Mani about her Missed National Award