നേരില്‍ നായിക ഞാനല്ലെന്ന് അറിയാമായിരുന്നു, ആ രംഗങ്ങളാണ് എക്‌സൈറ്റ് ചെയ്യിപ്പിച്ചത്: പ്രിയ മണി

/

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയിരിക്കുകയാണ് നടി പ്രിയ മണി. അതിന് മുന്‍പായി ജീത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ നേരില്‍ ഒരു നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായി പ്രിയ മണി എത്തിയിരുന്നു.

സിനിമയിലെ നായിക അല്ലെന്നുമാത്രമല്ല അല്‍പം നെഗറ്റീവ് ടച്ചുള്ള വേഷമാണെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് നേരില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് താരം.

നേരിന്റെ കഥ കേട്ടപ്പോള്‍ അതില്‍ തന്നെ എക്‌സൈറ്റ് ചെയ്യിച്ച ചില ഘടകങ്ങള്‍ ഉണ്ടായിരുന്നെന്ന് പ്രിയ മണി പറയുന്നു.

ആ നടന്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ എനിക്ക് വിഷമം തോന്നി, പക്ഷേ അത് ഞാന്‍ അംഗീകരിക്കപ്പെടാത്തതിലായിരുന്നു: ജഗദീഷ്

‘ നേരില്‍ നായിക ഞാനല്ലെന്ന് അറിഞ്ഞിട്ടും ആ സിനിമയില്‍ പങ്കുചേരാന്‍ കാരണം അണിയറക്കാര്‍ സൃഷ്ടിച്ച ലെജന്‍ഡറി ട്രാക്കുകളാണ്. സിനിമയിലേക്ക് വിളിച്ചപ്പോള്‍ തന്നെ നായികയ്ക്ക് തുല്യമായ കഥാപാത്രമാണെന്ന് സംവിധായകന്‍ ജിത്തു ഓര്‍മിപ്പിച്ചിരുന്നു.

പിന്നെ കഥ കേട്ടതും ത്രില്ലടിച്ചു. ലാല്‍ സാറിനെതിരെ കോടതിയില്‍ വാദിക്കുന്ന രംഗങ്ങളൊക്കെ ഉണ്ടെന്ന് കേട്ട് ആവേശം കൂടി. ലാല്‍ സാറിനൊപ്പം ആറ് ദിവസത്തെ കോമ്പിനേഷന്‍ രംഗങ്ങളാണ് ഉണ്ടായിരുന്നത്.

ഒട്ടുമിക്കതും കോടതി സീനുകള്‍. ഗ്രാന്‍ഡ്മാസ്റ്ററിലാണ് ലാല്‍സാറിനൊപ്പം മുന്‍പ് അഭിനയിച്ചത്. നേരിന്റെ സെറ്റില്‍ വീണ്ടുമൊരു ഒത്തുചേരല്‍ ഏറെ സന്തോഷം നല്‍കി,’ പ്രിയ മണി പറയുന്നു.

100 കോടി കണക്ക് പറയുന്നതില്‍ എന്താണ് തെറ്റ്, നിര്‍മാതാവിന് മാത്രം കിട്ടുന്ന തുകയല്ലെന്ന് എല്ലാവര്‍ക്കും അറിയാം: ദിലീഷ് പോത്തന്‍

ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തില്‍ ചാക്കോച്ചന്റെ ഭാര്യയായി ഗീതു എന്ന വേഷത്തിലാണ് പ്രിയ മണി എത്തുന്നത്. തന്റെ ജീവിതത്തിലെ ശക്തമായ നായികാ വേഷമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയിലേതെന്ന് പ്രിയ മണി പറയുന്നു.

Content Highlight: Priya Mani about Neru Movie