പ്രാഞ്ചിയേട്ടന് സിനിമയെ കുറിച്ചും നടന് മമ്മൂട്ടിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടിയും നര്‍ത്തകിയുമായ പ്രിയ മണി.
ഒരു നടനെന്ന നിലയിലും അല്ലാതെയുമെല്ലാം അസാധാരണ വ്യക്തിത്വത്തിന് ഉടമയാണ് മമ്മൂട്ടിയെന്ന് പ്രിയ മണി പറയുന്നു. മമ്മൂട്ടിയെ കുറിച്ച് വിശദീകരിക്കാന്‍ വാക്കുകളില്ലെന്നും ഒരു ഗംഭീര നടനാണ് അദ്ദേഹമെന്നും പ്രിയ മണി പറയുന്നു.
‘പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടി സാറിനൊപ്പം ഉള്ള സീനുകളൊക്കെ ഗംഭീര സീനുകളായിരുന്നു.
മമ്മൂട്ടി സാര്‍ ഒരു അസാധാരണ വ്യക്തിത്വത്തിന് ഉടമയാണ്. അതുപോലെ ഒരു ഗംഭീര മനുഷ്യനും കൂടിയാണ് അദ്ദേഹം. അദ്ദേഹത്തെ കുറിച്ച് വിശദീകരിക്കാന്‍ വാക്കുകളില്ലെന്ന് പറയാം. ഒരു ജെന്റില്‍മാനാണ് അദ്ദേഹം.
ഞാന്‍ പറയുന്നത് അല്പമെങ്കിലും മനസിലാകുന്നത് അവനാണ്: നീരജ് മാധവ്
പ്രാഞ്ചിയേട്ടന് ഷൂട്ടിന്റെ സമയത്തൊക്കെ എന്നെ ഭയങ്കരമായി അദ്ദേഹം സഹായിച്ചിട്ടുണ്ട്. പ്രിയാമണി ഇങ്ങനെ വേണ്ട അങ്ങനെ പറയൂ അതാണ് വേണ്ടത് എന്നൊക്കെ പറഞ്ഞിട്ട് നമ്മളെ ഹെല്പ് ചെയ്യുമായിരുന്നു.
തൃശൂര്‍ സ്ലാംഗാണ്. അതുകൊണ്ട് തന്നെ എനിക്ക് അത് ബുദ്ധിമുട്ടായിരുന്നു. അപ്പോള്‍ ഓരോ ഡയലോഗിലും ഞാന്‍ അദ്ദേഹത്തിന്റെ സഹായം തേടും. സാര്‍ ഇതിന്റെ അര്‍ത്ഥം എന്താണ്, എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്നൊക്കെ ചോദിക്കുമായിരുന്നു.
അദ്ദേഹം ഓരോന്നും എനിക്ക് വിശദമായി പറഞ്ഞുതരും. ഭയങ്കര റെസ്പക്ട്ഫുള് ആണ്. ആ ചവിട്ടുന്ന സീനിലൊക്കെ അദ്ദേഹം ഭയങ്കര റെസ്പെക്ട്ഫുള്‍ ആയിരുന്നു.
ഞാന്‍ ചവിട്ടാന്‍ പോവുകയാണ്. അത് സീനിന്റെ ഭാഗമാണെന്നൊക്കെ ആദ്യമേ പറഞ്ഞിരുന്നു. ഞാന്‍ ടച്ച് ചെയ്യില്ല നമുക്കത് സിങ്ക് ചെയ്ത് പോകാമെന്ന് പറഞ്ഞിരുന്നു.
സാര്‍ കുറച്ച് ഫോഴ്സിലെങ്കിലും ചവിട്ടണമെന്നും അല്ലാതെ അത് ശരിയാവില്ലെന്നും ഞാനാണ് പറഞ്ഞത്.
തന്ത വൈബുള്ള ഞാനും ധ്യാനും ചേര്‍ന്ന് നീരജിനെ അന്ന് തളര്‍ത്തി: അജു വര്‍ഗീസ്
പ്രാഞ്ചിയേട്ടന് നല്ല എക്സ്പീരിയന്‍സ് തന്നെയായിരുന്നു. തെലുങ്ക് പടത്തിന്റെ ഷൂട്ടിനിടെയാണ് പ്രാഞ്ചിയേട്ടനിലേക്കുള്ള കോള്‍ വരുന്നത്. മമ്മൂക്കയുടെ കൂടെ ആണെന്ന് പറഞ്ഞു. പ്രധാനപ്പെട്ട ക്യാരക്ടറാണെന്ന് പറഞ്ഞു. മിക്ക സീനുകളും മമ്മൂക്കയുടെ കൂടെയായിരുന്നു.
മമ്മൂട്ടി-രഞ്ജിത്ത് കോമ്പിനേഷനില്‍ വരുമ്പോള്‍ വേറെ ഒന്നും നോക്കേണ്ടല്ലോ. ഞാന്‍ വന്നപ്പോള്‍ തന്നെ രഞ്ജിത്ത് പറഞ്ഞത് എനിക്ക് തെലുങ്ക് ആക്ടിങ് വേണ്ട എനിക്ക് മലയാളം ആക്ടിങ് മതിയെന്നായിരുന്നു.
ഓക്കെ സാര്‍ എന്ന് പറഞ്ഞു. പത്ത് ദിവസത്തെ ഷൂട്ടോ മറ്റോ ഉണ്ടായിരുന്നുള്ളൂ. ആളുകള്‍ക്കും ഏറെ ഇഷ്ടമുള്ള ഒരു കഥാപാത്രമായിരുന്നു,’ പ്രിയ മണി പറയുന്നു.
Content Highlight: Priyamani about Mammootty