ആ നിവിൻ പോളി ചിത്രം എനിക്ക് നഷ്ടമായി, ഷൂട്ട്‌ വീണ്ടും തുടങ്ങാൻ കാത്തിരിക്കുകയാണ്: പ്രിയങ്ക മോഹൻ

ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയങ്ക മോഹൻ. കന്നഡ സിനിമയിലൂടെ ചലച്ചിത്ര ലോകത്തേക്ക് അരങ്ങേറിയ പ്രിയങ്ക, ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിലും ഗാങ് ലീഡർ എന്ന സിനിമയിലുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു. നാനി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം സരിപോധ ശനിവാരം എന്ന സിനിമയാണ് പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം.

ഉള്ളൊഴുക്കിലെ ഇന്റിമേറ്റ് സീനില്‍ എനിക്ക് ചില കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു: പാര്‍വതി തിരുവോത്ത്

മലയാള സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക. തനിക്ക് മലയാളത്തിൽ അഭിനയിക്കാൻ വലിയ ആഗ്രഹമുണ്ടെന്നും ഇവിടുത്തെ സിനിമകൾ വളരെ മികച്ചതാണെന്നും പ്രിയങ്ക പറയുന്നു. മുമ്പ് നിവിൻ പോളിയുടെ നായികയായി ഒരു സിനിമ വന്നിരുന്നുവെന്നും ഒരു റൊമാന്റിക് ചിത്രമായ അതിന്റെ ഷൂട്ട്‌ പിന്നീട് മുടങ്ങിപ്പോയെന്നും പ്രിയങ്ക പറയുന്നു. മലയാളത്തിലെ തന്റെ ആദ്യ ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് റെഡ്.എഫ്. എമ്മിനോട് പ്രിയങ്ക പറഞ്ഞു.

‘എനിക്കൊരു മലയാള സിനിമ ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. മലയാളത്തിലെ സിനിമകൾ എനിക്കൊരുപാട് ഇഷ്ടമാണ്. സത്യത്തിൽ എന്റെ ആദ്യത്തെ മലയാള സിനിമയ്‌ക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്.

മിന്നല്‍ മുരളിയില്‍ ആളുകള്‍ക്ക് തോന്നിയ പുതുമ അതാണ്: ടൊവിനോ തോമസ്

മലയാളത്തിൽ നിന്ന് എനിക്കൊരു സിനിമ വന്നിരുന്നു. നിവിൻ പോളി സാറിനൊപ്പമായിരുന്നു അത്. അത് നല്ല രസമുള്ള ഒരു ലൗ സ്റ്റോറിയാണ്. പക്ഷെ ആ സിനിമ സംഭവിച്ചില്ല. കാരണം ഷൂട്ടിന് മുമ്പ് തന്നെ അവർ ആ സിനിമ ഉപേക്ഷിച്ചു.

എനിക്കതൊരു നഷ്ടമായിരുന്നു. അതിന്റെ ഷൂട്ട് വീണ്ടും തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. മലയാളത്തിൽ നല്ലൊരു സിനിമ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.

സെറ്റുകളിലെ ഏറ്റവും വലിയ തെമ്മാടികള്‍ അവരാണ്; ഇത്രയും നന്മയുള്ളവര്‍ വേറെയില്ലെന്നായിരിക്കും നമ്മള്‍ കരുതിയിട്ടുണ്ടാകുക: അര്‍ച്ചന കവി

എത്ര മനോഹരമായാണ് ഇവിടെ ഓരോ സിനിമകൾ ചെയ്യുന്നത്. മേക്കിങ് ആണെങ്കിലും കഥ പറയുന്ന രീതിയാണെങ്കിലും വളരെ സിമ്പിളും ബ്രില്യന്റുമാണ്,’പ്രിയങ്ക മോഹൻ പറയുന്നു.

 

Content Highlight: Priyanka Mohan Talk About Nivin Pauly Movie