രാത്രി മുഴുവന്‍ മമ്മൂക്ക വേദന കടിച്ചമര്‍ത്തി, എന്നിട്ടും പിറ്റേ ദിവസം രാവിലെ ലൊക്കേഷനിലെത്തി

mammootty hema committee report

1987ല്‍ മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രമാണ് ന്യൂദല്‍ഹി. മമ്മൂട്ടിക്ക് ഒരു കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം കൂടിയായിരുന്നു ന്യൂദല്‍ഹി.

മമ്മൂട്ടിയുടെ ചില സിനിമകള്‍ തുടര്‍ച്ചായി പരാജയപ്പെടുകയും മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന് ചിലരെങ്കിലും പ്രവചിക്കുകയും ചെയ്ത സമയത്തായിരുന്നു ന്യൂദല്‍ഹിയുമായി ജോഷി- മമ്മൂട്ടി കൂട്ടുകെട്ട് എത്തിയത്.

ഡെന്നീസ് ജോസഫ് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സുരേഷ് ഗോപി, സുമലത, ത്യാഗരാജന്‍, ഉര്‍വശി, സിദ്ദീഖ്, വിജയരാഘവന്‍ ദേവന്‍ തുടങ്ങി വന്‍ താരനിര ഉണ്ടായിരുന്നു.

വാപ്പച്ചിയുടെ സ്‌റ്റൈലും അഭിനയവും, ലാലങ്കിളില്‍ എന്നെ ആകര്‍ഷിച്ചത് മറ്റൊന്ന്: ദുല്‍ഖര്‍

എല്ലാ തരത്തിലും ന്യൂദല്‍ഹി ഒരു പരീക്ഷണ ചിത്രമായിരുന്നെന്നും അക്കാലത്ത് മലയാളിയുടെ അഭിരുചികള്‍ ഇത്തരമൊരു സിനിമയെ ഉള്‍ക്കൊള്ളാന്‍ പാകത്തിനായിരുന്നില്ലെന്നും പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ജൂബിലി ജോയ്. ഒപ്പം സിനിമയ്ക്കായി മമ്മൂട്ടി സഹിച്ച വേദനകളെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

സിനിമയുടെ വിജയം അതിനുപിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരുടേയും വിജയമാകുമ്പോഴും മമ്മൂട്ടി എന്ന മഹാനടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് ന്യൂദല്‍ഹി പ്രേക്ഷകന് പ്രിയപ്പെട്ടതാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്തു ജോസഫ് ഹംസ എന്നായിരുന്നു ഞാന്‍ ഇവനിട്ട പേര്, പിന്നീട് ചന്തു എന്ന് മാത്രം ആക്കിയതിന് കാരണമുണ്ട്: സലിം കുമാര്‍

‘ ന്യൂദല്‍ഹി എന്ന സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി വളരെ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. കഥാപാത്രത്തിന് വേണ്ടി പകല്‍ മുഴുവന്‍ ഒടിഞ്ഞ കാലിന്റെ ഉപകരണം വെച്ച് നടക്കേണ്ടി വരുന്നതിനാല്‍ രാത്രിയില്‍ അസഹനീയമായ വേദനയായിരുന്നു. എങ്കിലും ഇതൊന്നും വകവെയ്ക്കാതെ അടുത്ത ദിവസവും അദ്ദേഹം ലൊക്കേഷനില്‍ എത്തും.

എല്ലാ അര്‍ത്ഥത്തിലും ന്യൂദല്‍ഹി ഒരു ചരിത്രമാണ്, മലയാള സിനിമയില്‍ ഇടംപിടിക്കാന്‍ ഇറങ്ങിത്തിരിച്ച മമ്മൂട്ടി എന്ന മഹാനടനിലേയ്ക്കു നീണ്ടുകിടക്കുന്ന മലയാള സിനിമയുടെ ചരിത്രം.

അന്നോളം മലയാളത്തില്‍ എത്തിയ സിനിമകളില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയ സിനിമകൂടിയായിരുന്നു അത്. കാരണം അന്നത്തെ മലയാളിയുടെ അഭിരുചികള്‍ ഇത്തരമൊരു സിനിമയെ ഉള്‍ക്കൊള്ളാന്‍ പാകത്തിനായിരുന്നില്ല.

മോഹന്‍ലാലിന് അന്ന് 5000 രൂപ പോലും പ്രതിഫലം ലഭിച്ചിരുന്നില്ല; ‘എത്രയാ നിങ്ങളുടെ റേറ്റ്’ എന്ന ശശിയേട്ടന്റെ ചോദ്യത്തിന് ലാലിന്റെ മറുപടി ഇതായിരുന്നു: സീമ

പക്ഷെ ആ പ്രേക്ഷകര്‍ ഞങ്ങളെ ഞെട്ടിച്ചു. സിനിമ വന്‍ വിജയമായി എന്നുമാത്രമല്ല സിനിമയെ വളരെ ഗൗരവമായി കാണുന്ന ഒരു സമൂഹം ഇവിടെയുണ്ടെന്ന് അവര്‍ സ്ഥാപിക്കുകകൂടി ചെയ്തു.’ ജൂബിലി ജോയ് പറയുന്നു.

Content Highlight: Producer Jubilee Joy about Mammootty and NewDelhi Movie