ആന്റണിയെക്കൊണ്ട് പിന്നില്‍ നിന്ന് പറയിപ്പിക്കുന്നവര്‍ മുമ്പില്‍ വന്നു പറയുകയാണ് വേണ്ടത്: സുരേഷ് കുമാര്‍

/

പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂരിനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ് സുരേഷ് കുമാര്‍. സിനിമാ സമരവുമായി ബന്ധപ്പെട്ട്

ആന്റണി പറയുന്നത് സ്വന്തം അഭിപ്രായമല്ലെന്നും മറ്റാരോ ആന്റണിയെക്കൊണ്ട് പറയിപ്പിക്കുകയാണെന്നുമായിരുന്നു സുരേഷ് കുമാര്‍ പറഞ്ഞത്. ആന്റണിയെക്കൊണ്ട് പറയിപ്പിക്കുന്നവര്‍ മുമ്പില്‍ വന്നു പറയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ആന്റണിക്ക് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ല. അദ്ദേഹത്തെക്കൊണ്ട് ഇക്കാര്യങ്ങളെല്ലാം ആരോ പറയിപ്പിക്കുന്നതാണ്. അല്ലാതെ അദ്ദേഹം ഇത്തരം കാര്യങ്ങള്‍ പറയില്ല. അദ്ദേഹം അസോസിയേഷനിലെല്ലാം ഉണ്ടായിരുന്നു. അന്നെല്ലാം നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അപ്പോഴൊക്കെ ഞങ്ങള്‍ എല്ലാവരും കൂടെ നിന്നിട്ടുണ്ട്. ഫിയോക് ചെയര്‍മാനായി പ്രവര്‍ത്തിച്ചിരുന്നു. അന്നെല്ലാം ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.

അപ്പോഴെല്ലാം ഞങ്ങളെല്ലാം കൂടെ നിന്നിട്ടുണ്ട്. ഇപ്പോള്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം മറ്റാര്‍ക്കോ വേണ്ടിയാണ്. വ്യക്തിപരമായി ആന്റണിയും ഞാനും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ല.

ഞങ്ങള്‍ തമ്മില്‍ ശത്രുക്കളൊന്നുമല്ല. ആന്റണി ആര്‍ക്കോ വേണ്ടി വിഴുപ്പലക്കുകയാണ്. തെറ്റായ ആരോപണങ്ങളാണ് ആന്റണി ഉന്നയിക്കുന്നത്.

‘എനിക്ക് ആരേയും പേടിയില്ല, ഇവിടുത്തെ ഒരു താരത്തിനേയും പേടിയില്ല. അതുകൊണ്ട് തന്നെ ഞാന്‍ മുഖം നോക്കാതെ സംസാരിക്കും. പേടിയുള്ളവരുണ്ട്. അവരൊക്കെ മിണ്ടാതിരിക്കുകയുമാണ്.

എല്ലാവരും കൂടി തീരുമാനിച്ചെടുത്ത കാര്യമാണ് പറഞ്ഞത്. പക്ഷേ ആന്റണി തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഞാനല്ല തീരുമാനമെടുത്തത്.

ആപ്പ് കൈ സേ ഹോ എന്ന പേര് പാന്‍ ഇന്ത്യന്‍ റീച്ചിന് വേണ്ടിയോ; മറുപടിയുമായി അജു

ആന്റണി പറയുന്നത് സ്വന്തം അഭിപ്രായമല്ല. മറ്റാരോ ആന്റണിയെക്കൊണ്ട് പറയിപ്പിക്കുകയാണ്. ആന്റണിയെക്കൊണ്ട് പറയിപ്പിക്കുന്നവര്‍ മുമ്പില്‍ വന്നു പറയുകയാണ് വേണ്ടത്.

എമ്പുരാന്‍ സിനിമയുടെ ബജറ്റിനെക്കുറിച്ച് ഞാന്‍ എവിടെയെങ്കിലും പറഞ്ഞതായി നിങ്ങള്‍ കണ്ടിരുന്നോ? ഒരു മാധ്യമത്തിന് ഫോണ്‍ ഇന്‍ ആയി നല്‍കിയ ഒരു അഭിമുഖത്തിനിടെയാണ് എമ്പുരാന്റെ നിര്‍മ്മാണ ചിലവിനെ കുറിച്ച് പറഞ്ഞത്.

എന്നാല്‍ അത് ചൂണ്ടിക്കാണിച്ചപ്പോള്‍ തന്നെ അത് പിഴവാണെന്ന് മനസ്സിലാക്കി അത് ഒഴിവാക്കാന്‍ അവരോട് ആവശ്യപ്പെടുകയും അവര്‍ അത് ഒഴിവാക്കുകയും ചെയ്തിരുന്നു.

പിന്നീട് തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് മനസിലാക്കി അക്കാര്യത്തില്‍ ക്ഷമാപണം നടത്തുകയും ചെയ്തു. ഒരു സിനിമയുടെ ബജറ്റിനെക്കുറിച്ച് ഞാന്‍ പറഞ്ഞു, അത് പിന്‍വലിക്കുകയും ചെയ്തു.

അതാണോ വലിയ പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ മറ്റുള്ളവര്‍ അത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.

ഒട്ടും റെസ്‌പെക്ടഡ് ആയ ജോലിയല്ല അസി. ഡയറക്ടറുടേത്; ആ പണി നിര്‍ത്താന്‍ കാരണം തന്നെ അതാണ്: സംവിധായകന്‍ എം.സി ജിതിന്‍

സിനിമ സമരമെന്നത് സംഘടനകളുടെ സംയുക്ത തീരുമാനമാണ്. അതുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഞങ്ങളെ ആരും ഉടുക്ക് കൊട്ടി പേടിപ്പിക്കണ്ടായെന്നാണ് പറയാനുള്ളത്.

എല്ലാവരോടും സംസാരിച്ചതിന് ശേഷമാണ് മുന്നോട്ട് പോകുന്നത്. ഇനി ഈ വിഷയത്തില്‍ സര്‍ക്കാരിനോടും സംസാരിക്കും. സമരം പ്രാഖ്യാപിച്ചുവെന്ന് പറഞ്ഞുകൊണ്ട് കുറച്ച് പേര്‍ക്ക് മാത്രം ഹാലിളകേണ്ട കാര്യമെന്താണെന്ന് മനസിലാകുന്നില്ല’, സുരേഷ് കുമാര്‍ പറഞ്ഞു.

Content Highlight: Producer Suresh Kumar about Antony Perumbavoor