മലയാളത്തിലെ ചില പുതിയ താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി നിര്‍മാതാവ് വേണു കുന്നപ്പിള്ളി.
മലയാളത്തിലെ പുതിയ താരങ്ങള്‍ മാറ്റേണ്ടതായ നിരവധി കാര്യങ്ങളുണ്ടെന്നും പലര്‍ക്കും വലിയ തലക്കനമാണെന്നുമായിരുന്നു വേണു കുന്നപ്പിള്ളി പറഞ്ഞത്.
സാധാരണക്കാരായ നമ്മള്‍ തന്നെയാണ് ഇവര്‍ക്ക് ഇത്രയും തലക്കനം ഉണ്ടാക്കികൊടുക്കുന്നതെന്നും ഇവര്‍ക്ക് അത്രയും റെസ്‌പെക്ട് കൊടുക്കുകയും അവരെ കാണുമ്പോള്‍ ചാടിയെഴുന്നേല്‍ക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഇവര്‍ വലിയ ആരോ ആണെന്ന മിഥ്യാ ധാരണ ഉണ്ടാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘മലയാളത്തിലെ പുതിയ താരങ്ങള്‍ മാറ്റേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. എല്ലാവരും അല്ല കുറേ ആള്‍ക്കാര്‍. പലരും തലക്കനം ഉള്ളവരാണ്. നമ്മളെ പോലുള്ള സാധാരണക്കാരാണ് ഇവര്‍ക്ക് ഇത്രയും തലക്കനം കൊടുക്കാനുള്ള കാരണം.
ഇവര്‍ക്ക് അത്രയും റെസ്‌പെക്ട് കൊടുക്കുന്നു. അവരെ കാണുമ്പോള്‍ ചാടിയെഴുന്നേല്‍ക്കുന്നു, ആ രീതിയില്‍ പോയി പോയി ഇവര്‍ നമ്മളില്‍ നിന്നെല്ലാം വ്യത്യസ്തമായ ആള്‍ക്കാരാണെന്ന മിഥ്യാധാരണ അവര്‍ക്കുണ്ട്.
ആരെങ്കിലും ആയിക്കോട്ടെ, ഒരാള്‍ഗക്ക് നമ്മള്‍ കൊടുക്കേണ്ട റെസ്‌പെക്ട് കൊടുക്കണ്ടേ. അതില്ലാതെ ആള്‍ക്കാരെ ഭയങ്കര ചവിട്ടിത്താഴ്ത്തി പെരുമാറുന്ന പല ആര്‍ടിസ്റ്റുകളും മലയാളത്തിലുണ്ട്. അത് വാസ്തവമാണ്.
അന്യഗ്രഹത്തില്‍ നിന്നൊക്കെ വരുന്നവരുണ്ടാകില്ലേ, അവര്‍ക്ക് നമ്മളെയൊന്നും അറിയില്ല, നമ്മുടെ വികാരങ്ങള്‍ അറിയില്ല. അവര്‍ക്ക് എങ്ങനെ വേണമെങ്കിലും പെരുമാറാം. അങ്ങനെയുള്ള പല ആര്‍ടിസ്റ്റുകളും ഉണ്ട്.
ഉള്ള കാര്യമാണ് പറയുന്നത്. എന്റെ സിനിമാ ജീവിതത്തില്‍ കണ്ട കാര്യമാണ് പറയുന്നത്. കുറച്ച് ആള്‍ക്കാര്‍ ഉണ്ട്. അതില്‍ സംശയമൊന്നുമില്ല.
ഷൂട്ടിങ് സെറ്റില്‍ ആയിക്കോട്ടെ, എയര്‍പോര്‍ട്ടില്‍ ആയിക്കോട്ടെ, ആയിരക്കണക്കിന് ആള്‍ക്കാര്‍ പുറകെ വരുമ്പോള്‍ അവര്‍ വിചാരിക്കുന്നത് ഞാന്‍ ഇതില്‍ നിന്നെല്ലാം മാറി വേറെ ഒരു ലെവലില്‍ എത്തിയെന്നാണ്.
സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യാന്‍ പുതിയതായി ആരെയെങ്കിലും നിര്‍ത്തിയിട്ടുണ്ടോ: മറുപടിയുമായി ആസിഫ് അലി
ഒരു ആര്‍ടിസ്റ്റിന് എന്തെങ്കിലും വിദ്യാഭ്യാസം ആവശ്യമുണ്ടോ. ഒന്നുമില്ല. നീ പത്താംക്ലാസോ പ്ലസ് ടുവോ ആയിരിക്കണമെന്ന് ആരെങ്കിലും ഇവരോട് ചോദിച്ചട്ടാണോ സിനിമയില്‍ എടുക്കുന്നത്.
ഒരു സംവിധായകന്റേയും നിര്‍മാതാവിന്റേയും ടേക്ക് ആണ് അത്. അവര്‍ പൈസ മുടക്കിയാണ് ഇവര്‍ കേറി കേറി സ്റ്റാര്‍ ആവുന്നത്. ഒരു ഘട്ടം കഴിഞ്ഞാല്‍ പിന്നെ ഇവന്‍ ഇരിക്കും ഡയറക്ടര്‍ നില്‍ക്കണം.
പൈസ മുടക്കിയ പ്രൊഡ്യൂസര്‍ അവിടെ നില്‍ക്കണം, ഇവന് അവിടെ ഇരിക്കണം. അതാണ് രീതി,’ വേണു കുന്നപ്പിള്ളി പറയുന്നു.
Content Highlight: Producer Venu Kunnappilly Criticise Youth Stars in Malayalam