പുഷ്പ 2 വ്യാജപതിപ്പ് യൂട്യൂബില്‍; ചിത്രം കണ്ടത് 26 ലക്ഷം പേര്‍

/

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ഒരുക്കിയ പുഷ്പ 2 ഹിന്ദി വേര്‍ഷന്റെ വ്യാജപതിപ്പ് യൂട്യൂബില്‍. മിന്റു കുമാര്‍ മിന്റുരാജ് എന്റര്‍ടൈയ്ന്‍മെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

26 ലക്ഷത്തോളം പേരാണ് ഇതിനകം ചിത്രം യൂട്യൂബില്‍ കണ്ടത്. വ്യാജപതിപ്പിനെതിരെ തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്‌സ് കൗണ്‍സില്‍ പരാതി നല്‍കിയതിന് പിന്നാലെ വ്യാജപതിപ്പ് നീക്കം ചെയ്തു.

ആറാം തമ്പുരാനില്‍ എനിക്ക് വെച്ചിരുന്ന വേഷം മണി ചെയ്തു: മണി ചെയ്യേണ്ടിയിരുന്ന രാവണപ്രഭുവിലെ കഥാപാത്രം എനിക്കും ലഭിച്ചു: ജഗദീഷ്

ആഗോള ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച് പ്രദര്‍ശനം തുടരുകയാണ് അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2 ദി റൂള്‍. ഇതിനിടയിലാണ് സിനിമയുടെ ഹിന്ദി വേര്‍ഷന്റെ വ്യാജപതിപ്പ് യൂട്യൂബില്‍ പ്രചരിച്ചിരിക്കുന്നത്.

മികച്ച കളക്ഷനാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് സിനിമ നേടിയിരിക്കുന്നത്. 922 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള വേള്‍ഡ് വൈഡ് കളക്ഷന്‍.

ഇതില്‍ വലിയൊരു ശതമാനം കളക്ഷനും നേടിയിരിക്കുന്നത് ഹിന്ദി വേര്‍ഷനില്‍ നിന്നാണ്. കേരളത്തില്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്.

കേരളത്തില്‍ നിന്ന് ഇതുവരെ 14 കോടി നേടാന്‍ സിനിമക്ക് സാധിച്ചിട്ടുണ്ട്. ഒരു തെലുങ്ക് ഡബ്ബ് ചിത്രം കേരളത്തില്‍ നിന്ന് നേടുന്ന ആറാമത്തെ ഏറ്റവും ഉയര്‍ന്ന കളക്ഷനാണിത്.

അല്ലു അര്‍ജുന്റെ കേരളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടി ആണിത്. പുഷ്പ ആദ്യ ഭാഗം കേരളത്തില്‍ നിന്ന് നേടിയത് 11 കോടിയായിരുന്നു. ആദ്യ ദിനം കേരളത്തില്‍ നിന്ന് 6.35 കോടി ആണ് പുഷ്പ 2 നേടിയത്.

ഇതോടെ ഈ വര്‍ഷത്തെ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യ ദിനം കളക്ഷന്‍ പുഷ്പ നേടി. മമ്മൂട്ടി ചിത്രമായ ടര്‍ബോയെ മറികടന്നായിരുന്നു പുഷ്പയുടെ റെക്കോര്‍ഡ് നേട്ടം. 6.15 ആയിരുന്നു ടര്‍ബോയുടെ കളക്ഷന്‍.

ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് ചിത്രം. ചിത്രം ഇന്നുതന്നെ 1000 കോടി കടക്കുമെന്നാണ് അനലിസ്റ്റുകള്‍ അവകാശപ്പെടുന്നത്.

പുഷ്പ 2 വിനായി 300 കോടിയല്ല അല്ലു വാങ്ങിയത്; പ്രതിഫലത്തെ കുറിച്ച് ജിസ് ജോയ്

സുകുമാര്‍ സംവിധാനം ചെയ്ത് മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് പുഷ്പ 2 കേരളത്തിലെത്തിച്ചത്.

Content Highlight: Pushpa 2 Theatre Print Upload in Youtube