ചെന്നൈ: മലയാള സിനിമയില്‍ നിന്നും നേരിട്ട ഞെട്ടിക്കുന്ന ദുരനുഭവം പങ്കുവെച്ച് നടി രാധിക ശരത്കുമാര്. കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് രാധികയുടെ വെളിപ്പെടുത്തല്‍.
സെറ്റില്‍ പുരുഷന്മാര് ഒന്നിച്ചിരുന്ന് മൊബൈലില്‍ ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് താന്‍ നേരിട്ട് കണ്ടെന്നും ഭയന്നുപോയ താന്‍ കാരവാനില്‍ വച്ച് വസ്ത്രം മാറാതെ, ഹോട്ടല്‍ മുറിയിലേക്ക് പോയെന്നും രാധിക പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു രാധികയുടെ പ്രതികരണം.
‘കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര് സൂക്ഷിക്കുകയാണ്.
കാതലിന്റെ സെറ്റില്‍ ഞാന്‍ ബോധപൂര്‍വം അങ്ങനെ ഒരു മാറ്റം കൊണ്ടുവന്നു: ജിയോ ബേബി
ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ട്. സെറ്റില്‍ പുരുഷന്മാര് ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ആസ്വദിക്കുന്നത് ഞാന്‍ നേരിച്ച് കണ്ടിട്ടുണ്ട്.
ഭയം കാരണം പിന്നീട് ഈ ലൊക്കേഷനിലെ കാരവാന് ഞാന്‍ ഉപയോഗിച്ചിട്ടില്ല. നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ അവര്‍ കൂട്ടമായിരുന്ന് കാണുകയായിരുന്നു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞു,’ രാധിക വെളിപ്പെടുത്തി.
നരന്റെ ആ വേർഷൻ കണ്ട് ആന്റണി പെരുമ്പാവൂർ ദേഷ്യപ്പെട്ടു, ഈ സിനിമ വേണ്ടായെന്ന് പറഞ്ഞു: രഞ്ജൻ പ്രമോദ്
ചിലര്‍ വന്ന് നടിമാരുടെ കതകില്‍ മുട്ടുന്നത് എത്രയോ തവണ ഞാന്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ എത്രയോ പെണ്‍കുട്ടികള്‍ എന്റെ മുറിയിലേക്ക് ഓടി വന്ന് സഹായം ചോദിച്ചിട്ടുണ്ട്.
നാളെ മാറ്റി നിര്‍ത്തുമോ എന്ന് ഭയന്നാണ് ഉര്‍വ്വശി മലയാള സിനിമയില്‍ കാരവാന് വന്നതിന് ശേഷം പ്രശ്നമില്ലെന്ന് പറയുന്നത്. പക്ഷേ ഇക്കാര്യത്തില്‍ ഞാന്‍ ഉര്‍വ്വശിയുടെ അഭിപ്രായത്തിനൊപ്പമല്ല,’ രാധിക പറഞ്ഞു.