മലയാളത്തിലെ മികച്ച സംഗീതസംവിധായകരിലൊരാളാണ് രാഹുല്‍ രാജ്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചിത്രത്തിലൂടെയാണ് രാഹുല്‍ രാജ് സംഗീതസംവിധാനരംഗത്തേക്ക് കടന്നുവന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. 2009ല്‍ റിലീസായ ഋതു എന്ന ചിത്രത്തിലെ പശ്ചാത്തലസംഗീതത്തിന് സംസ്ഥാന അവാര്‍ഡും രാഹുല്‍ രാജ് സ്വന്തമാക്കി. ആദ്യ ചിത്രമായ ഛോട്ടാ മുംബൈയില്‍ വര്‍ക്ക് ചെയ്തപ്പോളുള്ള അനുഭവം പങ്കുവെക്കുകയാണ് രാഹുല്‍ രാജ്.
മോഹന്‍ലാലിന്റെ അഭിനയത്തിന് എന്തൊരു ഒറിജിനാലിറ്റിയാണെന്ന് അദ്ദേഹം പറയാറുണ്ട്: പ്രശാന്ത് അലക്സാണ്ടര്‍
ചിത്രത്തിന്റെ ലൊക്കേഷനില്‍ ഒരു ദിവസം താന്‍ പോയെന്നും അന്ന് അവിടെ ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നെന്നും രാഹുല്‍ രാജ് പറഞ്ഞു. താന്‍ മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തന്നെ വിളിച്ചിട്ട് ഇതാണ് നമ്മുടെ പയ്യന്‍ എന്ന് പറഞ്ഞ് മോഹന്‍ലാലിന് പരിചയപ്പെടുത്തിയെന്നും രാഹുല്‍ രാജ് കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ റഷീദ് അങ്ങനെ പറഞ്ഞത് തനിക്ക് ഒരുപാട് സന്തോഷം തന്നെന്നും രാഹുല്‍ രാജ് പറഞ്ഞു. തനിക്ക് കൈ തന്ന ശേഷം മോഹന്‍ലാല്‍ തന്നോട് മോന്റെ ബെസ്റ്റ് ടൈം ആണല്ലോ എന്ന് അര്‍ത്ഥം വെച്ച് പറഞ്ഞെന്നും താന്‍ ഒന്നുമറിയാത്തതുപോലെ നിന്നെന്നും രാഹുല്‍ രാജ് കൂട്ടിച്ചേര്‍ത്തു. പിറ്റേന്ന് നിര്‍മാതാവ് അരോമ മോഹന്‍ തന്നെ വിളിച്ചെന്നും അദ്ദേഹത്തെ കാണാന്‍ ചെന്നെന്നും രാഹുല്‍ പറഞ്ഞു.
അവിടെ സംവിധായകന്‍ ഷാജി കൈലാസ് ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ ടൈമില്‍ എന്നോട് സംഗീതം ചെയ്യാന്‍ ആവശ്യപ്പെട്ടെന്നും മോഹന്‍ലാലാണ് സജസ്റ്റ് ചെയ്തതെന്ന് ഷാജി കൈലാസ് പറഞ്ഞെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ ബെസ്റ്റ് ടൈം എന്ന് തന്നോട് പറഞ്ഞതിന്റെ അര്‍ത്ഥം അപ്പോഴാണ് മനസിലായതെന്നും രാഹുല്‍ പറഞ്ഞു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു രാഹുല്‍ രാജ്.
വീര ധീര സൂരന്റെ സെറ്റില്‍ എന്നെ ഏറ്റവും കംഫര്‍ട്ടാക്കി വെക്കുന്നത് ആ നടനാണ്: സുരാജ് വെഞ്ഞാറമൂട്
‘ഛോട്ടാ മുംബൈയുടെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാന്‍ ഒരു ദിവസം ലൊക്കേഷനിലേക്ക് പോയി. ആ സമയത്ത് അവിടെ ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഞാന്‍ ഒരു സൈഡില്‍ മാറി നില്‍ക്കുന്നത് കണ്ടപ്പോള്‍ അന്‍വറേട്ടന്‍ എന്നെ വിളിച്ച് ലാലേട്ടന് പരിചയപ്പെടുത്തിക്കൊടുത്തു. ‘ലാലേട്ടാ, ഇതാണ് നമ്മുടെ പയ്യന്‍’ എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ലാലേട്ടന്‍ മുഖത്ത് ഒരു കള്ളച്ചിരി വരുത്തിക്കൊണ്ട് ‘മോനേ, മോന്റേത് ബെസ്റ്റ് ടൈം ആണല്ലോ’ എന്ന് അര്‍ത്ഥം വെച്ച് പറഞ്ഞു. ഒന്നും മനസിലാകാത്തത് പോലെ ഞാന്‍ ചിരിച്ചു.
രണ്ട് ദിവസം കഴിഞ്ഞ് നിര്‍മാതാവ് അരോമ മോഹന്‍ എന്നെ വിളിച്ചിട്ട് എറണാകുളം ബി.ടി.എച്ച് ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞു. അവിടെ എത്തിയപ്പോള്‍ പുള്ളിയുടെ കൂടെ ഷാജി കൈലാസ് സാറും ഉണ്ടായിരുന്നു. ‘എന്റെ അടുത്ത സിനിമ ടൈം ആണ്, അതില്‍ നീയാണ് മ്യൂസിക് ഡയറക്ടര്‍’ എന്ന് ഷാജി സാര്‍ പറഞ്ഞു. ലാലേട്ടന് ഇത് നേരത്തെ അറിയാമായിരുന്നെന്ന് അരോമ മോഹന്‍ പറഞ്ഞു. അപ്പോഴാണ് ലാലേട്ടന്‍ കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ അര്‍ത്ഥം എനിക്ക് മനസിലാകുന്നത്,’ രാഹുല്‍ രാജ് പറഞ്ഞു.
Content Highlight: Rahul Raj about Mohanlal