രജിനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് വേട്ടയ്യന്‍. ജ്ഞാനവേല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഒക്ടോബര്‍ പത്തിന് തീയേറ്ററുകളിലെത്തും. രജിനികാന്തിന് പുറമെ മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍ തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുണ്ട്. ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തി.
Also Read: അയ്യേ, എന്താ ഞാന്‍ ചെയ്തുവെച്ചതെന്ന് തോന്നി; ആ അഭിനയം എനിക്ക് തന്നെ ഇഷ്ടമായില്ല: ഹക്കീം
വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍, എച്ച്. വിനോദ് സംവിധാനം ചെയ്ത തുനിവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മഞ്ജു ഭാഗമാകുന്ന തമിഴ് ചിത്രമാണ് വേട്ടയ്യന്‍. തന്റെ നായികയായി മഞ്ജു വാര്യര്‍ വന്നപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് രജിനികാന്ത്. 20 വര്‍ഷം മുമ്പായിരുന്നെങ്കില്‍ തന്റെ നായിക ആരാണെന്ന് സംവിധായകനോട് ചോദിക്കാമായിരുന്നെന്നും ഇപ്പോള്‍ അത് ചോദിക്കാന്‍ തനിക്ക് ഇഷ്ടമല്ലെന്നും രജിനികാന്ത് പറഞ്ഞു.
തന്റെ പങ്കാളിയുടെ ക്യാരക്ടര്‍ മഞ്ജു വാര്യര്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് സംവിധായകനാണ് തന്നോട് പറഞ്ഞതെന്ന് രജിനികാന്ത് കൂട്ടിച്ചേര്‍ത്തു. മഞ്ജുവിന്റെ അധികം സിനിമകളൊന്നും താന്‍ കണ്ടിട്ടില്ലെന്നും അസുരന്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും രജിനികാന്ത് പറഞ്ഞു. ആ സിനിമയില്‍ സ്വല്പം പ്രായമുള്ള കഥാപാത്രമാണെന്നും അത് കണ്ടതോടുകൂടി ഈ സിനിമയിലെ ക്യാരക്ടര്‍ മഞ്ജു ചെയ്താല്‍ നന്നാകുമെന്ന് തോന്നിയെന്നും രജിനി കൂട്ടിച്ചേര്‍ത്തു. വേട്ടയ്യന്റെ ഓഡിയോ ലോഞ്ചിലാണ് രജിനി ഇക്കാര്യം പറഞ്ഞത്.
Also Read: ആ സിനിമയുടെ പരാജയത്തിന് കാരണം രജ്നീകാന്ത്; എഡിറ്റിംഗില്‍ ഇടപെട്ടു; രണ്ടാം പകുതി പൂര്‍ണമായും മാറ്റി
‘ജ്ഞാനവേലുമായി കഥയെപ്പറ്റിയും ഓരോ ക്യാരക്ടറും ആര് ചെയ്യുമെന്നുള്ള കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. 20 വര്‍ഷം മുമ്പായിരുന്നെങ്കില്‍ നായിക ആരാണെന്ന് ഞാന്‍ ആദ്യമേ ചോദിച്ചേനെ. പക്ഷേ ഇപ്പോള്‍ അങ്ങനെ ചോദിക്കാന്‍ എനിക്ക് തോന്നാറില്ല. അങ്ങനെ താര എന്ന കഥാപാത്രത്തിലേക്ക് ഞങ്ങളുടെ സംസാരം എത്തിയപ്പോള്‍ ആ ക്യാരക്ടര്‍ മഞ്ജു വാര്യര്‍ ചെയ്താല്‍ നന്നാകുമെന്ന് പറഞ്ഞത് ജ്ഞാനവേലായിരുന്നു.
മഞ്ജുവിന്റെ സിനിമകളൊന്നും ഞാന്‍ അങ്ങനെ കണ്ടിട്ടില്ല. ആകപ്പാടെ കണ്ടത് അസുരന്‍ മാത്രമാണ്. ആ സിനിമയില്‍ സ്വല്പം പ്രായമായിട്ടുള്ള ക്യാരക്ടറാണ് മഞ്ജു ചെയ്തത്. അത് കണ്ടപ്പോള്‍ ഈ സിനിമയില്‍ എന്റെ നായികയായി മഞ്ജു കറക്ടാകുമെന്ന് തോന്നി. ഗംഭീര പെര്‍ഫോമറാണ് മഞ്ജു വാര്യര്‍. എന്തൊരു എനര്‍ജി, എന്തൊരു ഡിഗ്നിറ്റി. അവരുടെ കൂടെ വര്‍ക്ക് ചെയ്തത് നല്ലൊരു അനുഭവമായിരുന്നു,’ രജിനികാന്ത് പറഞ്ഞു.
Content Highlight: Rajnikanth about Manju Warrier