ആരാധകര്‍ ആഘോഷമാക്കാന്‍ കാത്തിരിക്കുന്ന ചിത്രമാണ് വേട്ടയ്യന്. രജനീകാന്ത്, അമിതാഭ് ബച്ചന്, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍ തുടങ്ങി വമ്പന്‍ താരനിരയാണ് സിനിമയിലുള്ളത്.
ചിത്രത്തിനായി രജനീകാന്ത് വാങ്ങിയത് റെക്കോര്‍ഡ് പ്രതിഫലമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രജനിയുടെ പ്രതിഫലം 100 കോടിക്കും മുകളില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
വലിയ തുക തന്നെ അമിതാഭ് ബച്ചനും മഞ്ജുവിനും ഫഹദിനും ലഭിച്ചിട്ടുണ്ട്. 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒരു സ്ക്രീനില്‍ ഒന്നിച്ചെത്തുന്നത് .
വേട്ടയ്യനായി രജനീകാന്ത് 100 മുതല്‍ 125 കോടി വരെ പ്രതിഫലം വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. കോയ്മോയ് ആണ് താരങ്ങളുടെ പ്രതിഫലവിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
വേട്ടയ്യനായി അമിതാഭ് ബച്ചന് വാങ്ങിയിരിക്കുന്നത് 7 കോടി രൂപയാണ്. പുഷ്പയും മാമന്നനും ആവേശവും ഉള്‍പ്പെടെ തുടര്‍ച്ചയായി ഹിറ്റുകള്‍ അടിക്കുന്ന ഫഹദ് തന്റെ പ്രതിഫല തുക വര്‍ധിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിനായി 2 മുതല്‍ 4 കോടി വരെയാണ് ഫഹദ് പ്രതിഫലം വാങ്ങിയിരിക്കുന്നത്. അതേസമയം അഞ്ച് കോടി രൂപയാണ് നടന് റാണ ദഗുബാട്ടി സിനിമയ്ക്കായി വാങ്ങിയത്. 85 ലക്ഷം രൂപയാണ് സിനിമയില്‍ മഞ്ജുവാര്യരുടെ പ്രതിഫലം. റിതിക സിങ്ങ് 25 ലക്ഷം രൂപ വാങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
രജനികാന്ത് നായകനായി എത്തുന്ന ചിത്രം ഒക്ടോബര്‍ 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. അതേസമയം ആരാധകരെ നിരാശരാക്കുന്ന ചില വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.
ചെയ്താല്‍ നന്നാവില്ലെന്ന് പൃഥ്വി വിശ്വസിച്ച ആ സിനിമയ്ക്ക് തന്നെ അദ്ദേഹത്തിന് അവാര്‍ഡ് കിട്ടി: കമല്‍
വേട്ടയ്യനിലെ ചില സംഭാഷണങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി എത്തിയിരിക്കുകയാണ്. വേട്ടയ്യനില്‍ പൊലീസ് ഏറ്റുമുട്ടലുകളെ പ്രകീര്‍ത്തിക്കുന്ന സംഭാഷണങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധുര സ്വദേശിയായ കെ. പളനിവേലുവാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കന്നത്.
സംഭാഷണങ്ങള്‍ മാറ്റുന്നത് വരെ വേട്ടയ്യന്റെ റിലീസ് നീട്ടിവയ്ക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വ്യാജ പൊലീസ് ഏറ്റുമുട്ടലുകള്‍ നിയമവിരുദ്ധവും ഭരണഘടനാ ലംഘനമാണെന്നും ഇതൊരിക്കലും മഹത്വവത്കരിക്കരുതെന്നും പരാതിയില്‍ പറയുന്നു. ഹരജി പരിഗണിച്ച കോടതി ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
എന്‍കൗണ്ടറിനെ എതിര്‍ക്കുന്ന സത്യദേവ് എന്ന ഉദ്യോഗസ്ഥനായാണ് അമിതാഭ് ബച്ചന് എത്തുന്നത്. എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായിട്ടാണ് രജനി എത്തുന്നത്. രജനികാന്തിന്റെ ഭാര്യയായാണ് മഞ്ജു വാര്യര്‍ സിനിമയിലെത്തുന്നത്. താര എന്നാണ് മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ പേര്. പാട്രിക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്.
അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം. കഴിഞ്ഞ മാസം പുറത്തുവന്ന ചിത്രത്തിലെ ‘മനസിലായോ’ എന്ന ഗാനം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
Content Highlight: Rajnikanth Fahad Faazil and Manju Warrier Remmunaration Vettaiyan