ലാലേട്ടൻ ആ സിനിമക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ചിന്തിക്കാൻ കഴിവുള്ളവർക്ക് മനസിലാവും: രഞ്ജൻ പ്രമോദ്

2003ൽ വയനാട്ടിൽ നടന്ന മുത്തങ്ങ സംഭവത്തെ ആസ്‌പദമാക്കി രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫോട്ടോഗ്രാഫർ. നരൻ, അച്ചുവിന്റെ അമ്മ തുടങ്ങിയ സൂപ്പർ ഹിറ്റുകൾക്ക് കഥ ഒരുക്കിയ രഞ്ജൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫോട്ടോഗ്രാഫർ. മോഹൻലാൽ ഇരട്ട വേഷങ്ങളിൽ എത്തിയ സിനിമയായിരുന്നു ഇത്.

ഗുരുവായൂരപ്പന്റെ ഒരു റോളുണ്ട് അഭിനയിക്കാമോ എന്നായിരുന്നു കോള്‍, ഞെട്ടിപ്പോയി; ഗുരുവായൂരമ്പല നടയെ കുറിച്ച് അരവിന്ദ്

ചിത്രത്തിൽ മോഹൻലാലിനോടൊപ്പം പ്രധാന കഥാപാത്രമായി എത്തിയത് ആദിവാസി ബാലൻ മണിയായിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ ആ വർഷത്തെ സംസ്ഥാന അവാർഡും മണി നേടിയിരുന്നു. തുടക്കം മുതലേ വിവാദത്തിൽ ഇടം പിടിച്ച ചിത്രം റിലീസിന് ശേഷവും ചർച്ചയായി മാറി.

 

ആദിവാസി ബാലനായി എത്തിയ മണിയെ സിനിമയ്ക്ക് ശേഷം മോഹൻലാൽ സഹായിച്ചിരുന്നോ, അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നോ എന്നെല്ലാം ചോദിച്ചു കൊണ്ട് ചില വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. എന്നാൽ അതിലൊന്നും ഒരു അർത്ഥവുമില്ലെന്ന് പറയുകയാണ് സംവിധായകൻ രഞ്ജൻ പ്രമോദ്.

 

ആരോപണങ്ങൾ ഉന്നയിക്കുന്നവർ അതിനപ്പുറം എന്താണ് ചെയ്തിട്ടുള്ളതെന്ന് രഞ്ജൻ പ്രമോദ് ചോദിക്കുന്നു. മുഖം പോലും കാണിക്കാതെ സോഷ്യൽ മീഡിയയിൽ ഇരുന്ന് വിമർശിക്കുന്നവരോട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം ജിഞ്ചർ മീഡിയയോട് പറഞ്ഞു.

‘അതിലൊന്നും വലിയൊരു അർത്ഥം ഇല്ലല്ലോ. ലാലേട്ടൻ എത്രപേരുടെ കൂടെ അഭിനയിക്കുന്നുണ്ട്. ഓരോരുത്തരുടെയും വീട്ടിൽ എന്തുണ്ട് ഇല്ലായെന്നെല്ലാം നോക്കി ചെയ്യാനുള്ള സംവിധാനം തന്നെ പുള്ളിക്ക് ഇല്ലല്ലോ.

അങ്ങനെയൊരു കാര്യം പുള്ളിയെ അറിയിക്കുകയാണെങ്കിൽ അദ്ദേഹത്തിന് പറ്റുന്ന പോലെ ചെയ്യുമായിരിക്കും. അല്ലാതെ ഒരു സിനിമയിൽ അഭിനയിച്ച് എന്നുള്ളത് കൊണ്ട് മാത്രം ചെന്ന് അന്വേഷിച്ച് ചെയ്യേണ്ട ആവശ്യമുണ്ടോ.

അക്കൗണ്ടിലേക്ക് പൈസ വന്നപ്പോള്‍ അഞ്ച് ലക്ഷം കൂടുതല്‍; മോളുടെ കല്യാണത്തിനുള്ള പൃഥ്വിരാജിന്റെ ഗിഫ്റ്റാണെന്ന് കരുതി: ബൈജു

ഈ ആരോപണങ്ങളൊക്കെ ഉന്നയിക്കുന്ന സമൂഹം, ആരോപണങ്ങൾ ഉന്നയിക്കുക എന്നതിനപ്പുറം എന്താണ് ചെയ്തിട്ടുള്ളത്. ഞാൻ ആ വിഷയത്തിലെ ശ്രദ്ധ ക്ഷണിക്കാൻ വേണ്ടി കഷ്ടപ്പെട്ട് ഒരു സിനിമയെടുത്തു. അതിനകത്ത് ലാലേട്ടൻ വന്ന് സഹകരിച്ചു.

അതിൽ അഭിനയിക്കുന്നതിന് വേണ്ടി അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. നല്ല വഴക്കല്ലുള്ള പാറയുടെ മുകളിലെല്ലാം പറ്റി പിടിച്ച് കയറി ലൊക്കേഷനിലൊക്കെ വന്ന് പുള്ളി അഭിനയിച്ചു. അതിന് വേണ്ടി ഒരുപാട് എഫേർട്ട് എടുത്തു. ഈ വിമർശിക്കുന്ന ആളുകൾ എന്താണ് ചെയ്തത്.

 

അവർ ഒന്നും ചെയ്തിട്ടില്ലല്ലോ. മുഖം പോലും കാണിക്കാതെ സോഷ്യൽ മീഡിയയിൽ ഇരുന്ന് ഒരു ഫേക്ക് ഐ.ഡിയിലാണല്ലോ ഇവർ റിയാക്ട് ചെയ്തുകൊണ്ടിരിക്കുന്നത്. അവരെയൊക്കെ ആര് മുഖവിലയ്‌ക്ക് എടുക്കുന്നു. ചിന്തിക്കാൻ കഴിവുള്ളവർ അതിനെ കുറിച്ച് ചിന്തിക്കും. അല്ലാത്തവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ.

സിദ്ദിഖ് ഇക്ക അങ്ങനെ ചെയ്‌തെങ്കില്‍ ശിക്ഷ കിട്ടട്ടെ, ‘വിരമിക്കുന്ന സിദ്ദിഖിന് നടിമാര്‍ കൊടുക്കുന്ന യാത്രയയപ്പ്’ എന്ന തലക്കെട്ടില്‍ വീഡിയോ പ്രചരിപ്പിക്കുന്നത് സങ്കടകരം: ബീന ആന്റണി

ബുദ്ധിയും വിവരവും ഇല്ലാത്തവരോട് നമ്മൾ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ. അവർ ഒന്നും ചെയ്യുകയൊന്നുമില്ല എന്തെങ്കിലും ചെയ്യുന്ന ആളുകൾക്ക് മുഴുവൻ കുറ്റങ്ങളുമായിരിക്കും,’ രഞ്ജൻ പ്രമോദ് പറയുന്നു.

 

Content Highlight: Ranjan Pramod About Mohanlal’s Photographer Movie