ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ 2005 ല്‍ പുറത്തിറങ്ങിയ സിനിമയാണ് നരന്‍. ജോഷി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരാണ്.
മുള്ളന്‍കൊല്ലി എന്ന ഗ്രാമത്തിലെ വേലായുധന്‍ എന്ന നല്ലവനായ ചട്ടമ്പിയായി മോഹന്‍ലാല്‍ തകര്‍ത്താടിയപ്പോള്‍ മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു ഹിറ്റായി നരന്‍ മാറി. ബോക്‌സ് ഓഫീസില്‍ സിനിമ വന്‍വിജയം നേടുകയും ചെയ്തു. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ആളുകള്‍ക്കിടയില്‍ തരംഗമാണ്.
നരന്‍ സിനിമയുമായി ബന്ധപ്പെട്ടുള്ള ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദ്. നരന്‍ റിലീസ് ആകുന്നതുവരെ അതൊരു പരാജയമായി ചിത്രമാകുമെന്ന് തങ്ങള്‍ ഉറപ്പിച്ചിരുന്നെന്നാണ് രഞ്ജന്‍ പ്രമോദ് പറയുന്നത്.
ഡബ്ബിങ്ങിന് ശേഷം റഫ് കട്ട് കണ്ട ആന്റണി പെരുമ്പാവൂര്‍ തകര്‍ന്നുപോയെന്നും ഇങ്ങനെയൊരു സിനിമ തനിക്ക് വേണ്ടെന്ന് പറഞ്ഞ് ഭയങ്കരമായി ചൂടായെന്നും അദ്ദേഹം പറയുന്നു.
‘നരന്റെ പ്രൊഡക്ഷന്‍ സമയത്തും റിലീസ് ചെയ്യുന്നതിന്റെ തലേദിവസം വരെയും അതൊരു ഹിറ്റ് സിനിമയല്ല. മാത്രമല്ല അത് ഒരു വന്‍ പരാജയം ആകാന്‍ പോകുന്ന ഒരു സിനിമയായിട്ടാണ് എല്ലാവരും കണ്ടത്. കാരണം സിനിമ റിലീസിന് മുന്‍പ് കണ്ട ആര്‍ക്കും അത് ആ രീതിയില്‍ വര്‍ക്കായില്ല.
ജോഷി സാര്‍ ആദ്യം എഡിറ്റ് ചെയ്ത റഫ് കട്ട് കാണിച്ച സമയത്ത് ആന്റണി ഭയങ്കരമായി ചൂടാവുകയാണ് ചെയ്തത്. എനിക്ക് ഈ സിനിമ വേണ്ട എന്നാണ് പുള്ളി പറഞ്ഞിരുന്നത്. എനിക്ക് ഇത് വേണ്ട എന്ന് തീര്‍ത്തുപറഞ്ഞു.
ആ കാര്യത്തില്‍ നസ്‌ലനോട് എനിക്ക് അസൂയയാണ്: നിഖില വിമല്‍
ഫുള്‍ എഡിറ്റഡ് പതിപ്പായിരുന്നില്ല പുള്ളി കണ്ടത്, കുറച്ച് ലാഗ് ഉള്ള കട്ട് ആയിരുന്നു. ഡബ്ബിംഗ് കഴിഞ്ഞ് ഉടനെയുള്ള കട്ട് ആണ്. അല്ലാതെ ഫൈനല്‍ ട്രിംഡ് വെര്‍ഷന്‍ ആയിരുന്നില്ല.
പക്ഷേ എന്നിട്ടും ഒരു തരിമ്പു പോലും പ്രതീക്ഷ പുള്ളിക്കുണ്ടായില്ല. ഈ സിനിമ പരാജയമാകുമെന്ന് പുള്ളി ഉറപ്പിച്ചു. ആന്റണി ആകെ തകര്‍ന്നുപോയി.
സത്യത്തില്‍ അതുവരെയുള്ള ഒരു കണ്‍വെന്‍ഷണല്‍ മാസ് ഫിലിമിനകത്തുള്ള ഒന്നും നരനില്‍ ഉണ്ടായിരുന്നില്ല. പക്ഷേ റിലീസിന് ശേഷം ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു. വലിയ വിജമായി സിനിമ മാറി,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.
Content Highlight: Ranjan Pramod about Naran Movie and Antony Perumbavoor