ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രത്തിന് ഗംഭീര പ്രതികരണം.
ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ ചിത്രം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മേക്കിങ് കൊണ്ടും മുന്നിട്ടു നില്‍ക്കുന്നുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
2025 ലെ ആദ്യ ഹിറ്റ് ആസിഫ് അലി വകയാണെന്നും സ്ലോ പേസില്‍ പോകുന്ന ചിത്രം രണ്ടാം പകുതിയില്‍ ഞെട്ടിച്ചുകളഞ്ഞെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അവസാനത്തെ അരമണിക്കൂര്‍ ഗംഭീരമാണെന്നും പ്രേക്ഷകര്‍ പറയുന്നു.
ആസിഫ്, അനശ്വര എന്നിങ്ങനെ അഭിനേതാക്കളുടെ പ്രതികരണവും ചില സര്‍പ്രൈസ് റോളുകളും സിനിമയെ ലിഫ്റ്റ് ചെയ്‌തെന്നും ചിലര്‍ പറയുന്നു.
തിരക്കഥ തന്നെയാണ് കിങ് എന്നും ചിത്രത്തെ മുന്നോട്ടുപോകുന്നതില്‍ അത് ഏറെ സഹായിച്ചെന്നും പ്രേക്ഷകര്‍ പറയുന്നു.
കാതോടൂകാതോരം കണക്ഷനും റിയല്‍ ലൈഫ് ഇന്‍സിഡന്റുമായുള്ള കണക്ഷനൊക്കെ ഗംഭീരമാണെന്ന് പ്രേക്ഷകര്‍ പറയുന്നു. അതുപോലെ
പഴയകാലഘട്ടം റീബില്‍ട്ട് ചെയ്തതും എ.ഐ പരിപാടികളും ഏറെ മികവോടെ ചെയ്തിരിക്കുന്നുവെന്നാണ് ചിലരുടെ പ്രതികരണം.
കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ മറ്റൊരു വിജയമാണ് രേഖാചിത്രമെന്നാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.
പണ്ടത്തെ സിനിമകളിലെ ഇമോഷണല്‍ ലയേഴ്‌സൊന്നും ഇന്നത്തെ പല പടത്തിലും ഇല്ല: ഷെയിന്‍ നിഗം
രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്.
അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധികോപ്പ, മേഘ തോമസ്, സെറിന്‍ ഷിഹാബ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Content Highlight: Rekhschithram 1st Response