ചേട്ടാ പരിപാടി വര്‍ക്കാവുന്നില്ലല്ലോ, ഉണ്ടയുടെ സെറ്റില്‍ എന്നെ മാറ്റി നിര്‍ത്തി ഖാലിദ് റഹ്‌മാന്‍ പറഞ്ഞു: റോണി ഡേവിഡ്

/

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട.

ഹര്‍ഷാദ് പി. കെ, ഖാലിദ് റഹ്‌മാന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഒരു ചിത്രം കൂടിയായിരുന്നു ഉണ്ട.

കേരളത്തില്‍ നിന്നുമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇലക്ഷന്‍ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോര്‍ത്ത് ഇന്ത്യയില്‍ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ അജി പീറ്റര്‍ എന്ന പൊലീസുകാരനായി എത്തിയത് നടനും സംവിധായകനുമായ റോണി ഡേവിഡ് ആയിരുന്നു.

ഉണ്ടയിലേക്ക് താന്‍ എത്തിയതിനെ കുറിച്ചും താന്‍ അഭിനയിച്ചതില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് റോണി.

ഉണ്ടയിലെ തന്റെ അഭിനയം അത്ര പോരെന്ന് സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ തന്നോട് നേരിട്ട് പറഞ്ഞെന്നും അഭിനയത്തിലെ തന്റെ രീതികള്‍ മാറ്റിയത് ഖാലിദ് ആണെന്നും റോണി പറയുന്നു.

സില്ലി മോങ്ക്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റോണി.

‘ അഭിനയത്തിലെ എന്റെ രീതികള്‍ മാറ്റിയത് ഖാലിദ് റഹ്‌മാനാണ്. ഞാന്‍ ഉണ്ട എന്ന സിനിമയില്‍ കയറുന്നത് സുധി കോപ്പയ്ക്ക് പകരക്കാരനായിട്ടാണ്.

മമ്മൂട്ടി – ജോണി ആന്റണി ചിത്രത്തിലേക്ക് എന്നെയും വിളിച്ചിരുന്നു: എന്നാല്‍ പോകാനായില്ല: അജു വര്‍ഗീസ്

സുധി കോപ്പയ്ക്ക് ഡേറ്റ് പ്രശ്‌നം വന്നപ്പോഴാണ് അവിടെ ഞാന്‍ കയറുന്നത്.

ആ ടീമില്‍ ബാക്കി എല്ലാവരും കുറേ നാളായി ഇതിന്റെ പിറകില്‍ ആണ്. ഓരോരുത്തരുടേയും ഡേറ്റ് ഇങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ്.

ഉണ്ടയുടെ ഫോട്ടോ ഷൂട്ടിലൊക്കെ സുധി കോപ്പയാണ് ഉണ്ടായിരുന്നത്. അതിന് ശേഷമാണ് ഞാന്‍ വരുന്നത്.

അപ്പോള്‍ എന്നെ ഫസ്റ്റ് ദിവസം തന്നെ റഹ്‌മാന്‍ മാറ്റി നിര്‍ത്തിയിട്ട് ‘ചേട്ടാ എനിക്ക് പരിപാടി വര്‍ക്കാവുന്നില്ലട്ടോ’ എന്ന് പറഞ്ഞു. എന്നോട് പറഞ്ഞതാണ്.

ചേട്ടാ വളരെ ഫ്‌ളാറ്റായിട്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ മതി. മോഡുലേറ്റ് ചെയ്യേണ്ട സ്ഥലത്ത് ഞാന്‍ പറയാമെന്ന് പറഞ്ഞു. ഭയങ്കര വിഷനുള്ള ഒരു സംവിധായകനാണ് അദ്ദേഹം.

അതുപോലെ എന്റെ ലൈഫില്‍ അഭിനയത്തിന്റെ വളരെ ന്യൂട്രല്‍ മീറ്റര്‍ പറഞ്ഞ് തന്ന മറ്റൊരു വ്യക്തി എബ്രിഡ് ഷൈന്‍ ആണ്.

പാന്‍ ഇന്ത്യന്‍ വിളിയില്‍ ഒരു സുഖമുണ്ട്, പക്ഷേ പാന്‍ സൗത്ത് ആയിട്ടേയുള്ളൂ: നസ്‌ലിന്‍

ആക്ഷന്‍ ഹീറോ ബിജുവില്‍ ഞാന്‍ ത്രൂ ഔട്ട് ഉണ്ടെങ്കിലും ന്യൂട്രല്‍ ആയി എങ്ങനെ അഭിനയിക്കാം എന്ന് പറഞ്ഞു തന്നത് അദ്ദേഹമാണ്.

അത് വലിയൊരു പഠനമാണ്. അത് എനിക്ക് പലര്‍ക്കും പറഞ്ഞുകൊടുക്കാന്‍ പറ്റിയിട്ടുണ്ട്,’ റോണി ഡേവിഡ് പറയുന്നു.

Content Highlight: Roni David about Unda Movie and his Acting Issues