മലയാളസിനിമ കണ്ട എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് എസ്.എന്‍. സ്വാമി. 40 വര്‍ഷമായി മലയാളസിനിമയുടെ ഭാഗമായി നില്‍ക്കുന്ന എസ്.എന്‍. സ്വാമി 40ലധികം ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലര്‍ ഒരുക്കിയ സ്വാമിയുടെ തൂലികയില്‍ നിന്ന് സേതുരായ്യർ, സാഗർ ഏലിയാസ് ജാക്കി തുടങ്ങിയ മികച്ച കഥാപാത്രങ്ങളും പ്രേക്ഷകർക്ക് ലഭിച്ചു.
ക്രൈം ത്രില്ലറായി തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിൽ ആ ചിത്രം കൂടുതൽ സ്വീകരിക്കപ്പെട്ടേനെ: കുഞ്ചാക്കോ ബോബൻ
മോഹൻലാലും മമ്മൂട്ടിയും കഥാപാത്രങ്ങൾ സേഫാക്കാറുണ്ടെന്നും എന്നാൽ അതുകൊണ്ട് മാത്രം ഒരു സിനിമ വിജയിക്കണമില്ലെന്നും എസ്.എൻ.സ്വാമി പറയുന്നു. പ്രേം നസീറൊക്കെ ഉണ്ടായിരുന്നപ്പോൾ അങ്ങനെ സിനിമ ഓടിയിട്ടുണ്ടെന്നും എന്നാൽ ഇന്ന് പ്രേക്ഷകർ മാറിയെന്നും അദ്ദേഹം പറയുന്നു. സിനിമയെ കുറിച്ച് പ്രേക്ഷകർക്ക് നന്നായി അറിയാമെന്നും ജനങ്ങളെ നമുക്ക് പറ്റിക്കാൻ കഴിയില്ലെന്നും എസ്.എൻ.സ്വാമി പറഞ്ഞു. ഓൺലൂക്കേർസ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മോഹൻലാലിന്റെ കയ്യിൽ ക്യാരക്ടർ കിട്ടി കഴിഞ്ഞാൽ ലാലത് സേഫാക്കും, മമ്മൂട്ടിയും അങ്ങനെ തന്നെയാണ്. അവർക്ക് ചെയ്യാവുന്ന മാക്സിമം അവർ ചെയ്യാറുണ്ട്. പക്ഷെ അതുകൊണ്ടൊന്നും സിനിമ നിൽക്കണമെന്നില്ല. അതിന് വേറേ ഒരുപാട് കാരണങ്ങളുണ്ട്.
ഒരു സിനിമ വിജയിക്കണമെങ്കിൽ ഒരു താരത്തിന്റെ അഭിനയം മാത്രം പോര. പണ്ടുകാലത്ത് അങ്ങനെ ഓടിയ സിനിമകളുണ്ടായിരുന്നു. നസീർ സാറൊക്കെ ഉള്ളപ്പോൾ ഒരു വ്യക്തിയുടെ അഭിനയത്തിൽ സിനിമ ഓടിയിട്ടുണ്ട്. ഇന്ന് പക്ഷെ അത് മാത്രം പോര.
ആ സിനിമയിലെ വലിയ തെറ്റ് ഞാന്‍; മറ്റൊരാള്‍ ആയിരുന്നെങ്കില്‍ ജനം സ്വീകരിച്ചേനേ: ശിവകാര്‍ത്തികേയന്‍
കാരണം ഇന്ന് ജനങ്ങളുടെ ടേസ്റ്റ് മാറി. അവർക്ക് എല്ലാംകൊണ്ടും വിഭവ സമൃദ്ധമായിരിക്കണം. സിനിമയെ കുറിച്ചുള്ള എല്ലാകാര്യങ്ങളും അവർക്കറിയാം. അതുകൊണ്ട് ജനങ്ങളെ നമുക്ക് പറ്റിക്കാൻ കഴിയില്ല.
സത്യത്തിൽ ഇത് ഞാൻ പണ്ടുമുതലേ ഞങ്ങളുടെ അസോസിയേഷൻനിൽ പറയുന്ന ഒരു കാര്യമാണ്.
തിയേറ്ററില്‍ പരാജയം; എന്നാല്‍ ആ മലയാള സിനിമക്ക് ലഭിച്ചത് രണ്ട് റീമേക്ക് ഓഫറുകള്‍: സൈജു കുറുപ്പ്
എന്നാണോ സിനിമയെന്ന് പറയുന്ന ഒരു മാധ്യമത്തിന് സ്ക്രിപ്റ്റിനും കഥയ്ക്കും ഒരു ക്രെഡിറ്റ് വാല്യൂവും റെസ്‌പെക്ടും കിട്ടുന്നത്, അന്നാണ് സിനിമ ഉണ്ടാവുക. കാരണം ഒരു സിനിമയെ സംബന്ധിച്ച് അത് ഏറ്റവും പ്രധാനമാണ്,’എസ്.എൻ.സ്വാമി പറയുന്നു.
Content Highlight: S.N. Swami About Mammooty And Mohanlal