അലി ഇമ്രാൻ തിരിച്ചുവരണമെന്ന് മോഹൻലാലിനും ആഗ്രഹമുണ്ട്: എസ്.എൻ.സ്വാമി

അലി ഇമ്രാൻ എന്ന പൊലീസ് ഓഫീസറായി മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു മൂന്നാംമുറ. കെ.മധു സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാലിന് പുറമേ സുകുമാരൻ, രേവതി, സുരേഷ് ഗോപി തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. എസ്. എൻ. സ്വാമി രചന നിർവഹിച്ച ചിത്രം ആ വർഷം ഏറ്റവും കളക്ഷൻ നേടിയ സിനിമയായിരുന്നു. മോഹൻലാലിന്റെ ആക്ഷൻ വേഷങ്ങളിൽ ഇന്നും ആരാധകരുള്ള കഥാപാത്രമാണ് അലി ഇമ്രാൻ.

ഫഹദ് ഫാസിലിന്റെ സിനിമകള്‍ എനിക്ക് ഇഷ്ടമാണ്; ഓരോന്നും അതിശയകരമായ സിനിമകള്‍: വിദ്യാ ബാലന്‍
ചിത്രത്തിന്റെ ക്ലൈമാക്സ്‌ മാറ്റേണ്ടി വന്നതിനെ കുറിച്ചൊക്കെ എസ്.എൻ.സ്വാമി ഒരുപാട് അഭിമുഖങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിനൊരു രണ്ടാംഭാഗം ചെയ്യാൻ നിരവധിയാളുകൾ പറയുന്നുണ്ടെന്ന് പറയുകയാണ് എസ്.എൻ.സ്വാമി. മോഹൻലാലും തന്നോട് അതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇനി എഴുതാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിത്രത്തിന്റെ ക്ലൈമാക്സിനായി അവസാന നിമിഷം വരെ ഫൈറ്റ് ചെയ്യാൻ തയ്യാറായിരുന്നുവെന്നും എന്നാൽ സിനിമയുടെ പ്രൊഡ്യൂസറാണ് അത് തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സിനിമയിൽ അടി കിട്ടുന്നത് ടൊവിക്ക് ശീലമായത് കൊണ്ടാണ് അവൻ അപ്പോൾ കൂളായത്: സഞ്ജു ശിവറാം

‘മൂന്നാംമുറയുടെ രണ്ടാംഭാഗം ചെയ്യാമെന്ന് ഇപ്പോഴും ഒരുപാടാളുകൾ പറയുന്നുണ്ട്. മോഹൻലാലും പറയുന്നുണ്ട്. പക്ഷെ എനിക്ക് എഴുതാൻ പ്ലാനൊന്നുമില്ല. അന്ന് മൂന്നാംമുറയുടെ ക്ലൈമാക്സ്‌ ചെയ്യുമ്പോൾ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു.

കാരണം ഞങ്ങൾ റിലീസ് ഡേറ്റ് ഫിക്സാക്കി പോയല്ലോ. അല്ലെങ്കിൽ റിലീസിന് മുമ്പ് തന്നെ റിവ്യൂവിന് പോയേനേ. റിവ്യൂവിന് പോകേണ്ടായെന്ന് പറഞ്ഞത് ചിത്രത്തിന്റെ പ്രൊഡ്യൂസർ തന്നെ പറഞ്ഞു. ഇല്ലെങ്കിൽ ഞങ്ങൾ വിടില്ലായിരുന്നു. പറ്റുന്നതിന്റെ മാക്സിമം ശ്രമിച്ചു നോക്കിയേനെ.

സിനിമയിൽ അടി കിട്ടുന്നത് ടൊവിക്ക് ശീലമായത് കൊണ്ടാണ് അവൻ അപ്പോൾ കൂളായത്: സഞ്ജു ശിവറാം

മോഹൻലാൽ എന്തൊരു ത്രില്ലിലാണ് ആ സീൻ ചെയ്തതെന്ന് അറിയോ. അതിലെ ആക്ഷൻ സീനുകളൊക്കെ അന്നത്തെ കാലത്ത് ഒരു പുതുമയുള്ളതായിരുന്നു. അതാണ് സിനിമ വലിയ വിജയമായത്,’എസ്.എൻ. സ്വാമി പറയുന്നു.

 

Content Highlight: S.n.swami About Moonnamura Movie