ദുബായിലെ എമ്പുരാന്റെ സെറ്റില്‍ പോയി രാജുവേട്ടനെ കണ്ടിരുന്നു; പണിയെ കുറിച്ച് അദ്ദേഹം പറഞ്ഞത് അതാണ്: സാഗര്‍ സൂര്യ

/

ഒ.ടി.ടി റിലീസിന് പിന്നാലെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി.

ചിത്രത്തില്‍ ഡോണ്‍ സെബാസ്റ്റിയന്‍ എന്ന കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിക്കാന്‍ നടന്‍ സാഗര്‍ സൂര്യയ്ക്ക് സാധിച്ചിരുന്നു.

കുരുതിയ്ക്ക് ശേഷം സാഗര്‍ ചെയ്യുന്ന നെഗറ്റീവ് കഥാപാത്രമാണ് പണിയിലേത്. പണി സിനിമയെ കുറിച്ചും പൃഥ്വിരാജിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സാഗര്‍.

പണി സിനിമ രാജുവേട്ടനോട് കാണണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നെന്നും ദുബായില്‍ പോയപ്പോള്‍ എമ്പുരാന്റെ സെറ്റില്‍ ചെന്നിരുന്നെന്നും സാഗര്‍ പറയുന്നു.

വാക്കുകൊണ്ടോ നോട്ടം കൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് : ലിസ്റ്റിന് മറുപടിയുമായി ടൊവിനോ

‘ ഞാന്‍ രാജു ചേട്ടന് പേഴ്‌സണലി മെസ്സേജ് അയച്ചിരുന്നു. എന്റെ ഒരു സിനിമ ഇറങ്ങിയിട്ടുണ്ട് പണിയെന്നാണ് പേര്. നല്ല റെസ്‌പോണ്‍സ് വരുന്നുണ്ട്. പറ്റുവാണേല്‍ കാണണം എന്ന് പറഞ്ഞിട്ട്.

ഉറപ്പായും കണ്ടിരിക്കുമെന്ന് അദ്ദേഹം എനിക്ക് തിരിച്ച് മെസ്സേജ് അയച്ചു. ലൂസിഫറിന്റെ ക്യാമറാമാനായ സുജിത് ചേട്ടന്‍ സിനിമ കണ്ട ശേഷം എനിക്ക് മെസ്സേജ് അയച്ചിരുന്നു.

അടിപൊളി പരിപാടിയാണെന്നും തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു. ദുബായില്‍ പടത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഞാന്‍ പോയിരുന്നു. അവിടെ എമ്പുരാന്റെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. അവിടെ പോയി രാജുചേട്ടനെ കണ്ടു.

എ.ആര്‍.എം റിലീസിന് മുന്‍പ് ഒരു ബിസിനസും നടന്നില്ല; കോടികള്‍ തന്ന് സഹായിച്ചത് പൃഥ്വിയും അന്‍വര്‍ റഷീദും: ലിസ്റ്റിന്‍ സ്റ്റീഫന്‍

എടാ അടിപൊളിയാണല്ലോ നല്ല അഭിപ്രായമാണല്ലോ വരുന്നത്, ഷൂട്ടിന്റെ തിരക്ക് കാരണം പടം കാണാന്‍ പറ്റിയില്ലെന്ന് പറഞ്ഞു.

സക്‌സസ് എന്‍ജോയ് ചെയ്യൂവെന്നും നല്ല സിനിമകള്‍ വരുമെന്നും നമ്മള്‍ എന്തായാലും വിളിക്കുമെന്നൊക്കെ പറഞ്ഞു. ഭയങ്കര സന്തോഷമായിരുന്നു എനിക്കാ വാക്കുകള്‍,’ സാഗര്‍ പറഞ്ഞു.

Content Highlight: sagar Surya About Pani Movie and Prithviraj