തന്നെ കുറിച്ചുള്ള വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി നടി സായ് പല്ലവി. തമിഴ് മാധ്യമമായ സിനിമാ വികടനില്‍ വന്ന വാര്‍ത്തക്കെതിരെയായിരുന്നു താരം പ്രതികരിച്ചത്.
നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങുന്ന രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന രാമായണം എന്ന സിനിമയില്‍ സീതയായി അഭിനയിക്കുന്നതിന്റെ ഭാഗമായി നടി വെജിറ്റേറിയന്‍ ഭക്ഷണമാണ് കഴിക്കുന്നതെന്നും സെറ്റില്‍ നടിക്ക് വേണ്ടി മാത്രം പ്രത്യേക ഭക്ഷണമാണ് ഒരുക്കുന്നത് എന്നുമായിരുന്നു വാര്‍ത്ത. ഇതിനെതിരെയാണ് താരം രംഗത്തെത്തിയത്.
கோலிவுட் ‘ஸ்பை’டர் | பாலிவுட்டில் ‘ராமாயணம்’ படத்தில் இப்போது நடித்து வருகிறார் சாய் பல்லவி. #VikatanPlus pic.twitter.com/rb8Eqct3KA
— சினிமா விகடன் (@CinemaVikatan) December 10, 2024
സത്യസന്ധമല്ലാത്ത കാര്യങ്ങള്‍ കാണുമ്പോള്‍ പലപ്പോഴും നിശബ്ദത പാലിക്കാറാണ് പതിവെന്നും എന്നാല്‍ ഇനി ഇത്തരം പ്രചരണങ്ങളെ നിയമപരമായി നേരിടുമെന്നുമാണ് സായ് പല്ലവി പറയുന്നത്. സിനിമ വികടന്‍ നല്‍കിയ വാര്‍ത്തയുടെ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സായ് പല്ലവിയുടെ പ്രതികരണം.
‘എന്നെ കുറിച്ച് അടിസ്ഥാനരഹിതമായതും തെറ്റായതുമായ വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ മിക്കപ്പോഴും നിശബ്ദയായി ഇരിക്കാറാണ് പതിവ്. പ്രതികരിക്കാന്‍ പോകാറില്ല.
എന്നാല്‍ ഇത് അവസാനിക്കുന്നില്ലെന്ന് വന്നാല്‍ പ്രതികരിക്കാതെ തരമില്ല. ഇത്തരം കാര്യങ്ങള്‍ അവസാനിക്കുമെന്ന് തോന്നുന്നില്ല. എന്റെ സിനിമകളുടെ റിലീസുകളും പ്രഖ്യാപനങ്ങളും നടക്കുന്ന സമയത്താണ് ഇത്തരം വ്യാജപ്രചരണങ്ങള്‍ വരുന്നത്.
ഇനി ഏതെങ്കിലും മാധ്യമങ്ങളോ സോഷ്യല്‍മീഡിയ പേജുകളോ വ്യക്തികളോ ഞാനുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളോ ഗോസിപ്പുകളോ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ തീര്‍ച്ചയായും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും,’ താരം പറഞ്ഞു.
മുകേഷിന്റെ ഡിമാന്റ് അംഗീകരിക്കാനാകാതെ അദ്ദേഹത്തെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി; പടം 101 ദിവസം ഓടി
താനൊരു വെജിറ്റേറിയനാണെന്ന് സായ് പല്ലവി പലപ്പോഴും അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയതാണ്. അതില്‍ വ്യക്തതയുണ്ടായിരിക്കെ വായനക്കാരെ കൂട്ടുകയെന്ന ലക്ഷ്യത്തോടെ താനുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് എതിരെയാണ് താരം രംഗത്തെത്തിയത്.
ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘രാമായണം’. 700 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ സീതയായിട്ടാണ് സായ് പല്ലവി എത്തുന്നത്.
രണ്‍ബീര്‍ കപൂര്‍ ആണ് ശ്രീരാമനായി എത്തുന്നത്. സണ്ണി ഡിയോള്‍, ലാറ ദത്ത, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
Content Highlight: Sai Pallavi refutes rumours about turning vegetarian for ‘Ramayana’