ഇതരജാതിക്കാരെ വിവാഹം ചെയ്താല്‍ മരണാനന്തര ചടങ്ങില്‍ പോലും പങ്കെടുപ്പിക്കില്ല: സ്വന്തം സമുദായത്തെ കുറിച്ച് സായ് പല്ലവി

/

വിവിധ സമുദായങ്ങള്‍ക്കിടയില്‍ തുടരുന്ന ജാതീയതയെ കുറിച്ചും മനുഷ്യര്‍ക്കിടയില്‍ ജാതീയത എത്രത്തോളം വേരൂന്നിയിട്ടുണ്ടെന്നും പറയുകയാണ് നടി സായ് പല്ലവി.

തന്റെ സമുദായത്തില്‍ ജനിച്ചവര്‍ അതേ സമുദായത്തില്‍ നിന്ന് തന്നെ വിവാഹം ചെയ്യണമെന്ന രീതിയുണ്ടെന്നും അല്ലാത്തവര്‍ക്ക് സമുദായം വലിയ രീതിയിലുള്ള വിലക്ക് ഏര്‍പ്പെടുത്തുമെന്നുമാണ് സായ് പല്ലവി പറയുന്നത്.

ബഡാഗ സമുദായത്തിന് പുറത്തുള്ളയാളെ വിവാഹം കഴിച്ചാല്‍ ഗ്രാമത്തിലുള്ളവര്‍ അവരെ കാണുക മറ്റൊരു രീതിയിലാണെന്നും അവരോട് സംസാരിക്കുക പോലുമില്ലെന്നും സായ് പല്ലവി പറയുന്നു.

മറ്റ് സമുദായത്തിലുള്ളവരെ വിവാഹം ചെയ്തവരെ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും ക്ഷണിക്കില്ലെന്നും ശവസംസ്‌ക്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോലും അവരെ അനുവദിക്കില്ലെന്നും സായ് പല്ലവി പറയുന്നു.

‘ ഞാന്‍ ചെറിയ കുട്ടിയായിരുന്ന സമയം മുതല്‍ തന്നെ കേള്‍ക്കുന്ന കാര്യമായിരുന്നു വലുതാകുമ്പോള്‍ ബഡാഗ സമുദായത്തില്‍ പെട്ടയാളെ വിവാഹം കഴിക്കണമെന്നത്.

ഉലകനായകന്‍ എന്ന വിളി ഇനി വേണ്ട: അഭ്യര്‍ത്ഥനയുമായി കമല്‍ ഹാസന്‍

ഞങ്ങളുടെ സമുദായത്തില്‍ നിന്ന് തന്നെ കുറെ പേര്‍ സമുദായത്തിന് പുറത്തുനിന്നും വിവാഹം കഴിച്ചിട്ടുണ്ട്. എന്നാല്‍ അവരാരും തന്നെ കോട്ടഗിരിയിലെ ഹാട്ടിയില്‍ താമസിക്കുന്നില്ല.’ സായ് പല്ലവി പറഞ്ഞു.

ബഡാഗ സമുദായത്തിന് പുറത്തുള്ളയാളെ വിവാഹം കഴിച്ചാല്‍ നമുക്ക് പല കാര്യങ്ങളിലും വിലക്ക് നേരിടേണ്ടി വരും. പലരും നമ്മളോട് സംസാരിക്കാന്‍ പോലും തയ്യാറാവില്ല.

എനിക്ക് ഒരു ആശങ്കയുമുണ്ടായിരുന്നില്ല, മമ്മൂക്കയ്ക്ക് ഇത് മനസിലാകുമെന്ന് ഉറപ്പായിരുന്നു: ജിയോ ബേബി

ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും ക്ഷണിക്കില്ല. ശവസംസ്‌ക്കാരച്ചടങ്ങിന് പോലും വരാന്‍ അവര്‍ക്ക് അനുവാദമില്ല. ആ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നവരെ സംബന്ധിച്ച് ഈ അവഗണന വല്ലാത്ത മാനസിക പ്രയാസം ഉണ്ടാക്കും,’ സായ് പല്ലവി പറഞ്ഞു.

പാവ കഥൈകള്‍ എന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രത്തില്‍ ദുരഭിമാനം വിഷയമാക്കുന്ന വെട്രിമാരന്‍ സിനിമയായ ഊര്‍ ഇരവില്‍ ദളിത് വിഭാഗത്തില്‍ പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ സ്വന്തം കുടുംബത്തില്‍ കടുത്ത വിവേചനം നേരിടേണ്ടി വരുന്ന കഥാപാത്രമായാണ് സായ് പല്ലവിയെത്തിയത്.

Content Highlight: Sai Pallavi Reveals the issues inside her community