കണ്ടാലുടനെ കരച്ചില്‍ വരുന്ന സിനിമ; എപ്പോള്‍ കണ്ടാലും കരയും: സായ് പല്ലവി

എപ്പോള്‍ കണ്ടാലും തനിക്ക് കരച്ചില്‍ വരുന്ന സിനിമ ഏതാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി സായ് പല്ലവി. പി.എസ്. കീര്‍ത്തന, മാധവന്‍, സിമ്രാന്‍, പശുപതി, പ്രകാശ് രാജ് എന്നിവര്‍ ഒന്നിച്ച് 2002ല്‍ പുറത്തിറങ്ങിയ കന്നത്തില്‍ മുത്തമിട്ടാല്‍ എന്ന സിനിമയെ പറ്റിയാണ് സായ് സംസാരിച്ചത്.

ആ സിനിമ എപ്പോള്‍ കണ്ടാലും തനിക്ക് കരച്ചില്‍ വരുമെന്നും കന്നത്തില്‍ മുത്തമിട്ടാല്‍ ഒരുപാട് ഇഷ്ടമാണെന്നുമാണ് നടി പറയുന്നത്. തന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്റെ പ്രൊമോഷന്റെ ഭാഗമായി പേര്‍ളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു സായ് പല്ലവി.

Also Read: നൈല നല്ല സുന്ദരിയാണ്, ആര്‍ക്കും ഒന്ന് പ്രണയിക്കാന്‍ തോന്നും, പക്ഷേ കാര്യമില്ല: ജോജു ജോര്‍ജ്

‘എപ്പോള്‍ കണ്ടാലും എനിക്ക് കരച്ചില്‍ വരുന്ന ഒരു സിനിമയാണ് കന്നത്തില്‍ മുത്തമിട്ടാല്‍. ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കരയാതെ എനിക്ക് കന്നത്തില്‍ മുത്തമിട്ടാല്‍ സിനിമ കാണാന്‍ പറ്റില്ല,’ സായ് പല്ലവി പറഞ്ഞു.

പ്രേമം എന്ന ഒരൊറ്റ സിനിമയിലൂടെയാണ് സായ് പല്ലവി ഏറെ ശ്രദ്ധിക്കപ്പെടുന്നത്. 2015ല്‍ നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു പ്രേമം. ഈ സിനിമ ഇറങ്ങിയിട്ട് പത്ത് വര്‍ഷമാകാറായിട്ടും മലയാളികള്‍ തന്നെ മലര്‍ എന്ന പേരിലാണ് വിളിക്കുന്നതെന്നും നടി അഭിമുഖത്തില്‍ പറയുന്നു.

Also Read: എന്നോട് നായകനാവാൻ പറഞ്ഞത് ഇന്നസെന്റാണ്, മോഹൻലാലിനുള്ള വേഷമായിരുന്നു അത്: ശ്രീനിവാസൻ

‘പ്രേമം ഇറങ്ങിയിട്ട് പത്ത് വര്‍ഷമാകാറായി. ഇപ്പോള്‍ പോലും ഞാന്‍ കൊച്ചിയില്‍ വരുമ്പോള്‍ മലയാളികള്‍ എന്നെ വിളിക്കുന്നത് മലറെന്നാണ്. ആ സിനിമ ഇറങ്ങിയിട്ട് പത്ത് വര്‍ഷമാകാറായെന്ന് എനിക്ക് തോന്നാറില്ല. ആളുകളുടെ സ്നേഹം കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. പത്ത് വര്‍ഷം ആകാറായിട്ടും ഇപ്പോഴും ആളുകള്‍ ക്യൂരിയസാണ്,’ സായ് പല്ലവി പറഞ്ഞു.

Content Highlight: Sai Pallavi Says When She Watches Kannathil Muthamittal Movie She Always Feel Sad