സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ സംവിധാനത്തിലെത്തിയ റാംജി റാവു സ്പീക്കിങ്ങിലൂടെ നായകനായി മലയാള സിനിമയിലേക്കെത്തിയ നടനാണ് സായ് കുമാർ.
മമ്മൂക്ക എന്നെ ഉപദേശിച്ചെങ്കിലും എനിക്ക് അങ്ങനെ ചെയ്യാതിരിക്കാന്‍ പറ്റില്ല: ഗ്രേസ് ആന്റണി
ചിത്രം വലിയ വിജയമായതോടെ സായ് കുമാര്‍ തിരക്കുള്ള നടനായി മാറുകയായിരുന്നു. പിന്നീട് വില്ലന്‍ വേഷങ്ങളിലേക്കും ചുവട് മാറ്റിയ സായ് കുമാര്‍ മറ്റ് ക്യാരക്റ്റര്‍ റോളുകളിലൂടെ മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളായി മാറി.
നടൻ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുകയാണ് സായ് കുമാർ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ആദ്യമായി പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ സായ്കുമാർ അഭിനയിച്ചിരുന്നു. പൃഥ്വിരാജിനെ കാണുമ്പോൾ ഇപ്പോൾ ഒരു കൗതുകം തോന്നുമെന്ന് പറയുകയാണ് സായ് കുമാർ.
പൃഥ്വിരാജ് എന്ന നടനേക്കാൾ ആ സംവിധായകനെയാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും പൃഥ്വിയുടെ കൂടെ അഭിനയിക്കുന്നത് ഒരു സുഖമാണെന്നും സായ് കുമാർ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു സായ് കുമാർ
മോഹൻലാൽ വീണപ്പോൾ എല്ലാവരും ചിരിച്ചു, അത് കട്ട് ചെയ്യാൻ തോന്നിയില്ല: കമൽ
‘ഇപ്പോഴത്തെ രാജുവെന്ന് പറയുമ്പോൾ, നമുക്ക് സ്നേഹം കൊണ്ടുള്ള ഒരു കൗതുകമാണ്. നീ അതെടുക്കണ്ട മാറി നിൽക്ക് എന്ന് സുകുവേട്ടൻ പറയുമ്പോൾ മാറി നിന്നിട്ടുള്ള ആള്, അങ്ങനെയല്ല ചേട്ടാ ഇങ്ങനെ ചെയ്യണേ എന്ന് പറയുമ്പോൾ നമുക്കുണ്ടാവുന്ന ഒരു കൗതുകമുണ്ടല്ലോ.
ആ ഒരു ട്രാൻസ്ഫോർമേഷനുണ്ടല്ലോ. പൃഥ്വിരാജ് എന്ന നടനെയും സംവിധായകനെയും വെച്ച് നോക്കുമ്പോൾ, ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പൃഥ്വിരാജ് എന്ന സംവിധായകനെയാണ്.
നിവിന്‍ പോളിക്കെതിരെ പീഡനക്കേസില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്
അതൊരു മാജിക്കൽ മൊമെന്റാണ്. നല്ല സുഖമാണതിന്. രാജുവിന്റെ കൂടെ അഭിനയിക്കാനും നമുക്ക് നല്ല സുഖമാണ്,’സായ് കുമാർ പറയുന്നു.
Content Highlight: saikumar talk about prithviraj