ശബ്ദം എന്റെ വലിയൊരു കുറവായിട്ടായിരുന്നു കണ്ടിരുന്നത്; വോയ്‌സ് മെസ്സേജ് അയക്കാന്‍ പോലും മടിയായിരുന്നു: സജിന്‍ ചെറുകയില്‍

/

തിങ്കളാഴ്ച നിശ്ചയം, സൂപ്പര്‍ശരണ്യ, അയാം കാതലന്‍ തുടങ്ങിയ സിനിമകളിലൂടെയും നിരവധി ഷോര്‍ട്ട് ഫിലിമുകളിലൂടേയുമൊക്കെ മലയാളികള്‍ക്ക് സുപരിചതനാണ് നടന്‍ സജിന്‍ ചെറുകയില്‍.

ജിഷ്ണു ഹരീന്ദ്രവര്‍മ സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിലെത്തിയ പറന്നു പറന്നു പറന്നു ചെല്ലാനാണ് സജിന്റെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ഒരു നാട്ടുമ്പുറത്തുകാരന്റെ കഥാപാത്രത്തെയാണ് സജിന്‍ അവതരിപ്പിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മുടെ കുറവുകളാണെന്ന് നമ്മള്‍ വിചാരിക്കുന്ന പല കാര്യങ്ങളും പിന്നീട് വലിയ പോസിറ്റീവുകളായി വരുമെന്ന് പറയുകയാണ് സജിന്‍.

അത്തരത്തില്‍ തന്റെ വലിയൊരു കുറവായി താന്‍ കണ്ടിരുന്നത് തന്റെ ശബ്ദമായിരുന്നെന്നും ഒരു വോയ്‌സ് മെസ്സേജ് അയക്കാന്‍ പോലും മടിയായിരുന്നെന്നും സജിന്‍ പറയുന്നു. എന്നാല്‍ സിനിമയില്‍ എത്തിയ ശേഷം ആ ശബ്ദം തന്റെ ഐഡന്റിറ്റിയായി മാറിയെന്നും സജിന്‍ പറയുന്നു.

അല്‍പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ആ സിനിമ വലിയ വിജയമാക്കാമായിരുന്നെന്ന് അച്ഛന്‍ പറഞ്ഞു: വിനീത് ശ്രീനിവാസന്‍

‘യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മുടെ കുറവുകളാണെന്ന് നമ്മള്‍ വിചാരിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പോസിറ്റീവുകളായി വരുന്നത്. ഞാനെന്റെ ശബ്ദത്തെ എന്റെ ഒരു കുറവായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.

പണ്ടൊക്കെ എനിക്ക് വോയ്‌സ് മെസ്സെജ് അയക്കാന്‍ മടിയായിരുന്നു. ഞാന്‍ പറയുന്ന കാര്യത്തിന്റെ സീരിസയസ്‌നെസ് പോലും നഷ്ടപ്പെട്ടുപോകുന്ന പോലെ തോന്നിയിരുന്നു.

എന്നാല്‍ സിനിമയില്‍ എത്തിയപ്പോള്‍ അതേ ശബ്ദത്തെ ആളുകള്‍ നന്നായി സ്വീകരിച്ചു. അതിലൊുര ഹ്യൂമര്‍ കിടക്കുന്ന പോലെ ഇപ്പോള്‍ എനിക്ക് തോന്നുന്നു. അതിലൊക്കെ സന്തോഷമുണ്ട്.

സിനിമ തന്നെയായിരുന്നു എന്നും സ്വപ്നം. ജോലി വിട്ട് സിനിമയിലേക്ക് വരിക എന്നത് ഒരു ലക്ഷ്യമാക്കി നടന്നു എന്ന് വേണമെങ്കില്‍ പറയാം. പിന്നെ സിനിമ ഇല്ലാതായാല്‍ സാമ്പത്തികമായി നമുക്ക് ഒരു ബുദ്ധിമുട്ട് വരുമ്പോള്‍ തീര്‍ച്ചയായും ഒരു ജോലി നല്ലതാണ്.

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ മമ്മൂക്ക വന്ന് അഭിനയിച്ചു, ആ കരച്ചില്‍ അഭിനയമായിരുന്നില്ല: എം. മോഹനന്‍

അങ്ങനെ വരുമ്പോള്‍ തെറ്റില്ലാത്ത ഒരു മാന്യമായ ജോലി ഐ.ടി ആയിരിക്കും.അത് കയ്യിലുണ്ട്,’ സജിന്‍ പറയുന്നു.

പറന്നു പറന്നു പറന്നു ചെല്ലാനിലേത് ഭയങ്കര പ്രത്യേകതയുള്ള കഥാപാത്രമല്ലെന്നും നാട്ടിന്‍പുറത്തുള്ള ഒരു സാധാരണക്കാരനാണെന്നും സജിന്‍ പറയുന്നു.

Content Highlight: Sajin Cherukayil about His Voice