നടന്‍ മാത്രമല്ല നല്ലൊരു തിരക്കഥാകൃത്ത് കൂടി തന്നിലുണ്ടെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഐ ആം കാതലന്‍ എന്ന ചിത്രത്തിലൂടെ സജിന്‍ ചെറുകയില്‍.
അള്ള് രാമേന്ദ്രന് ശേഷം സജിന്‍ തിരക്കഥയൊരുക്കിയ കാതലന്‍ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.
2017 ല്‍ തന്റെ മനസില്‍ ഉടക്കിയ കഥയായിരുന്നു കാതലന്റേതെന്നും സിനിമയുടെ റിലീസ് വൈകിയതുമൂലമുണ്ടായ കാത്തിരിപ്പ് ശരിക്കും നിരാശാജനകമായിരുന്നെന്നും സജിന്‍ പറയുന്നു.
തന്റെയോ ഗിരീഷിന്റെയോ നസ്‌ലെന്റെയോ കരിയര്‍ അത്രയും പോസ്റ്റ് ആകേണ്ട സമയമായിരുന്നില്ലെന്നും പക്ഷേ അത് വേണ്ടിവന്നെന്നും അദ്ദേഹം പറയുന്നു.
2021 അവസാനത്തോടു കൂടി കാതലന്റെ ഷൂട്ട് പൂര്‍ത്തിയായതാണ്. 2022ല്‍ പോസ്റ്റ് പ്രൊഡക്ഷനും പൂര്‍ത്തിയായി. പിന്നെ ഇത്രയും കാലം കാത്തിരിക്കേണ്ടി വരിക എന്നത് ശരിക്കും സങ്കടകരമായിരുന്നു.
വലിയ വിഷമം ഉണ്ടായിരുന്നു ആ കാര്യത്തില്‍. പല സാങ്കേതിക കാരണങ്ങളാല്‍ സിനിമയുടെ റിലീസ് വൈകിപ്പോയി. സിനിമയില്‍ അത് ആരുടെയും കുറ്റമല്ല.
എംപുരാന്‍ മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രൊജക്ട്: ഇന്ദ്രജിത്ത്
റിഎഡിറ്റ് ചെയ്തു എന്നല്ലാതെ മറ്റൊന്നും സിനിമയില്‍ ചെയ്യാന്‍ പറ്റുമായിരുന്നില്ല. ചെയ്തു വച്ചതല്ലേ എഡിറ്റ് ചെയ്യാനും പറ്റൂ.
2017ലാണ് ഈ സിനിമയുടെ ത്രെഡ് മനസ്സിലുടക്കുന്നത്. കുറെക്കാലം അതങ്ങനെ മനസ്സില്‍ കിടന്നു. അള്ള് രാമേന്ദ്രന്‍ വര്‍ക്ക് ചെയ്യുമ്പോഴും ഇതെന്റെ മനസ്സില്‍ ഉണ്ട്.
ഏതു സിനിമയ്ക്കും നായകന്‍ വളരെ പ്രധാനമാണല്ലോ. ആ സമയത്ത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എഴുതിയിട്ടും ആ പ്രൊജക്ട് ഓണ്‍ ആകാതെ, ആര്‍ടിസ്റ്റുകളെ തേടി ഗിരീഷ് നടക്കുകയാണ്.
ഈ ത്രെഡ് കിട്ടിയ സമയത്ത് സിനിമയിലെ വിഷ്ണു എന്ന കഥാപാത്രത്തിന്റെ പ്രായത്തിലുള്ള താരമൂല്യമുള്ള ആര്‍ടിസ്റ്റുകള്‍ സിനിമയില്‍ ഇല്ല. അതുകൊണ്ട്, കഥാപാത്രത്തിന്റെ പ്രായം അല്‍പം കൂട്ടിയാലോ എന്നൊക്കെ ആലോചിച്ചു.
പക്ഷേ, എനിക്കു തന്നെ അത് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. അതുകൊണ്ട്, കഥാപാത്രത്തിന്റെ പ്രായത്തില്‍ തന്നെ ഞാനുറച്ചു നിന്നു. മറ്റൊരു സബ്ജക്ടിലും ഞാനിങ്ങനെ ഉറച്ചു നിന്നിട്ടില്ല. അപ്പോഴേക്കും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സംഭവിച്ചു.
അതില്‍ നസ്‌ലെനെ കണ്ടപ്പോള്‍ കൊള്ളാമെന്നു തോന്നി. അപ്പോഴും എഴുത്ത് നടന്നില്ല. ഒടുവില്‍ ലോക്ഡൗണ്‍ വന്നപ്പോഴാണ് ഇരുന്ന് എഴുതി തീര്‍ത്തത്.
നസ്‌ലെന് കഥ പറഞ്ഞപ്പോള്‍ തന്നെ ഇഷ്ടപ്പെട്ടിരുന്നു. അദ്ദേഹത്തിന് പുഷ്പം പോലെ ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് അത്. എന്റെ മനസ്സില്‍ ഞാന്‍ കണ്ടിരുന്ന കഥാപാത്രത്തിന്റെ അതേ പ്രായത്തിലാണ് നസ്‌ലെന്‍.
ഒരു സിനിമ ലീഡ് ചെയ്യാനുള്ള ടാലന്റ് നസ്ലിന് ഉണ്ട്. കൂടാതെ, പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന ഒരു charm ഉം ഉണ്ട്. വളരെ നന്നായിട്ട് അതുപയോഗിക്കാന്‍ നസ്‌ലെന് അറിയുകയും ചെയ്യാം.
ഏതെങ്കിലും സപ്പോര്‍ട്ട് സിസ്റ്റത്തിന്റെ ബലത്തിലാണ് നസ്‌ലെന്‍ ഇവിടെ എത്തിയതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പ്രേമലു ഇല്ലെങ്കില്‍ പോലും ഇന്നല്ലെങ്കില്‍ നാളെ നസ്‌ലെന്‍ സ്റ്റാര്‍ ആയി തന്നെ വരും,’ സജിന്‍ പറയുന്നു.
Content Highlight: Sajin Cherukayil about iam Kathalan and naslen