സജിന് ഗോപു ആദ്യമായി നായകവേഷത്തിലെത്തിയ ചിത്രമാണ് പൈങ്കിളി. സുകു എന്ന കഥാപാത്രത്തെ അത്രയേറെ മികച്ചതാക്കാന്‍ സജിന് സാധിച്ചിട്ടുമുണ്ട്.
പ്രണയത്തെ കുറിച്ചും പൈങ്കിളി സിനിമയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സജിന്‍. തന്റെ ആദ്യം പ്രണയം തന്നെ ബ്രേക്ക് ആയതിനെ കുറിച്ചും അതിന്റെ സ്മാരകമെന്ന നിലയില്‍ താന്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഒന്നിനെ കുറിച്ചുമൊക്കെ സജിന്‍ സംസാരിക്കുന്നുണ്ട്.
പ്രണയിക്കുന്ന സമയത്തായിരുന്നു വീട്ടിലേക്ക് ഒരു കാര്‍ വാങ്ങണമെന്ന് ആഗ്രഹിച്ചതെന്നും പ്രണയിനിയുടെ താത്പര്യപ്രകാരം പച്ച നിറത്തിലുള്ള കാര്‍ തന്നെ ബുക്ക് ചെയ്‌തെന്നും എന്നാല്‍ കാര്‍ വന്നപ്പോഴേക്കും പ്രണയം ബ്രേക്ക് അപ്പ് ആയെന്നും സജിന്‍ പറയുന്നു.
അക്കാരണം കൊണ്ട് തന്നെ ദൃശ്യം എനിക്കൊരു ഭാരമാണ്: ജീത്തു ജോസഫ്
‘ പ്രേമിക്കുമ്പോള്‍ എല്ലാവരും പൈങ്കിളിയായിരിക്കും. ഫസ്റ്റ് ലൗ ഒക്കെ ഉറപ്പായും പൈങ്കിളിയാവും. എന്റെ എക്‌സിനെ കുറിച്ച് പറഞ്ഞാല്‍ ഞങ്ങല്‍ പ്രേമിച്ചുകൊണ്ടിരിക്കുമ്പോഴാണ് വീട്ടിലേക്ക് ഒരു കാര്‍ എടുക്കണമെന്ന് ഞാന്‍ ആലോചിക്കുന്നത്.
ഞാന്‍ ഇവളോട് ഏത് കളര്‍ കാര്‍ എടുക്കണമെന്ന് ചോദിച്ചു. ഗ്രീന്‍ എടുത്തോളാന്‍ പറഞ്ഞു. ആ കളര്‍ കിട്ടണമെങ്കില്‍ രണ്ട് മാസം എടുക്കും. പുറത്തുനിന്ന് വരണം. കാര്‍ കിട്ടുന്നതിന്റെ ഒരാഴ്ച മുന്‍പ് ഞങ്ങള്‍ ബ്രേക്ക് അപ്പ് ആയി. ആ കാര്‍ ഇപ്പോഴും ഉണ്ട്. ഒരു സ്മാരകമായി,’ സജിന്‍ ഗോപു പറയുന്നു.
ഇപ്പോള്‍ ഓരോ സിനിമയിലേയം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും സജിന്‍ സംസാരിച്ചു.
‘കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റുന്നതാണോ എന്ന് നോക്കി മാത്രമാണ് തെരഞ്ഞെടുക്കാറ്. രണ്ടു സീനാണെങ്കിലും എനിക്ക് ലിഫ്റ്റ് ചെയ്യാന്‍ പറ്റുമോ എന്ന് നോക്കും.
ആളുകളെ വെറുപ്പിക്കരുതെന്നാണ് എപ്പോഴും ചിന്തിക്കുന്നത്. കഥാപാത്രമാകാന്‍ ശരീര ഘടനയിലും രൂപത്തിലുമൊക്കെ മാറ്റം വരുത്തും. എല്ലാവരും തങ്ങളുടെ 100 ശതമാനം കൊടുക്കുമെന്നാണ് പറയുക. ഞാന്‍ 150 ശതമാനം കൊടുക്കാറുണ്ട്. പൂര്‍ണതയ്ക്കുവേണ്ടി അത്രയും പരിശ്രമിക്കും,’ സജിന്‍ പറയുന്നു.
Content Highlight: Sajin Gopu about His First Love