ഞാന്‍ ഒരു വണ്‍ ടൈം വണ്ടര്‍ അല്ല എന്ന് സ്വയം വിശ്വസിപ്പിക്കേണ്ടതുണ്ടായിരുന്നു: സംഗീത് പ്രതാപ്

/

പ്രേമലുവിന് ശേഷം പെര്‍ഫോമന്‍സ് കൊണ്ട് ഞെട്ടിച്ചിരിക്കുകയാണ് ബ്രൊമാന്‍സ് എന്ന ചിത്രത്തിലെ ഹരിഹരസുധന്‍ എന്ന ക്യാരക്ടറിലൂടെ സംഗീത് പ്രതാപ്.

പ്രേമലു ഒട്ടും പ്രതീക്ഷിക്കാതെ കരിയര്‍ തന്നെ മാറ്റിയെന്നും താന്‍ ഒരു വണ്‍ ടൈം വണ്ടര്‍ അല്ല സ്വയം വിശ്വസിപ്പിക്കേണ്ടതുണ്ടായിരുന്നെന്നും സംഗീത് പറയുന്നു.

ബ്രൊമാന്‍സിലെ കഥാപാത്രത്തിനായി കുറച്ചധികം എഫേര്‍ട്ട് എടുത്തിട്ടുണ്ടെന്നും എന്നാല്‍ പ്രേമലു ചെയ്യുന്ന സമയത്ത് അങ്ങനെ ഒരു ടെന്‍ഷനും തനിക്കുണ്ടായിരുന്നില്ലെന്നും സംഗീത് പറഞ്ഞു.

‘ ഞാന്‍ ഭയങ്കര ഇന്‍സെക്യുര്‍ ആയിട്ടാണ് ബ്രൊമാന്‍സില്‍ അഭിനയിക്കാന്‍ പോകുന്നത്. കാരണം പ്രേമലു തന്നത് ലൈഫില്‍ ഒരു അപ്‌സൈഡ് ഡൗണ്‍ ഷിഫ്റ്റ് ആയിരുന്നു.

അത്തരത്തിലുള്ള ബുള്ളിയിങ്ങൊക്കെ അന്ന് നേരിടേണ്ടി വന്നിട്ടുണ്ട്, ആര്‍ക്കും അതൊന്നും മനസിലായിട്ടില്ല: അര്‍ജുന്‍ അശോകന്‍

അതിന് മുന്‍പുള്ള എന്റെ കരിയര്‍ ഫെയില്‍ഡ് ആയിരുന്നു. സത്യം പറഞ്ഞാല്‍ ഒരു ടെന്‍ഷനുമില്ലാതെ ഹാന്‍ഡില്‍ ചെയ്ത ഫസ്റ്റ് ഡേ ആയിരുന്നു പ്രേമലുവിന്റേത്.

പക്ഷേ അത് ഭയങ്കരമായി നമ്മുടെ ലൈഫ് ചേഞ്ചിങ് ആയി മാറി. നമ്മുടെ പേരും ഐഡന്റിറ്റിയും മാറി. പിന്നീട് എല്ലാവര്‍ക്കും ഉള്ളതുപോലെ രണ്ടാമത്തെ സിനിമയാണ്.

നമ്മള്‍ ഒരു വണ്‍ ടൈം വണ്ടര്‍ ആണോ എന്ന് നമ്മളെ തന്നെ ബോധിപ്പിക്കണമല്ലോ. ബ്രൊമാന്‍സിന്റെ തലേന്ന് വരെ അത് ഞാന്‍ സുഹൃത്തുക്കളോട് പറയുമായിരുന്നു ഞാന്‍ ഒരു വണ്‍ ടൈം വണ്ടര്‍ ആണോ എന്ന് നാളെ അറിയാമെന്ന്.

പലരും പ്രിവ്യൂ കണ്ടിട്ട് നന്നായെന്ന് പറഞ്ഞിരുന്നെങ്കിലും തിയേറ്ററിലെത്താതെ എനിക്ക് സമാധാനമുണ്ടായിരുന്നില്ല. പലപ്പോഴും നമ്മള്‍ തലേ ദിവസം കേട്ട റിസള്‍ട്ട് ആയിരിക്കില്ല റിലീസിന്റെ ഫസ്റ്റ് ഡേ കേള്‍ക്കുക.

ഇങ്ങനെ ഒരു സമയം എനിക്കുണ്ടാകുമെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു: നിവിന്‍ പോളി

അതുകൊണ്ട് തന്നെ എനിക്ക് വിശ്വസിക്കാന്‍ ഭയങ്കര പാടായിരുന്നു. ഷൂട്ടിങ് സമയത്ത് 101 ശതമാനം കൊടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നു. കഥാപാത്രത്തിന്റെ ഡയലോഗും കൗണ്ടറുമൊക്കെ ആ രീതിയില്‍ നന്നാക്കാന്‍ ശ്രമിച്ചിരുന്നു.

എങ്ങനെ ഈ പരിപാടി വര്‍ക്കാക്കാമോ ആ രീതിയിലൊക്കെ എഫേര്‍ട്ട് എടുത്തിട്ടുണ്ട്. പ്രേമലുവില്‍ ഞാന്‍ കുറച്ചുകൂടി ഫ്രീയായിരുന്നു. ബാധ്യതയും ടെന്‍ഷനും ഇല്ലായിരുന്നു. എന്നാല്‍ ബ്രൊമാന്‍സിന് വേണ്ടി ഞാന്‍ ഒരു എക്‌സ്ട്രാ എഫേര്‍ട്ട് എടുത്തിരുന്നു,’ സംഗീത് പറയുന്നു.

Content Highlight: Sangeet Prathap about Bromance Movie