1000 ബേബീസ് എന്ന വെബ് സീരീസിലെ ബിപിന്‍ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയ നടനാണ് സഞ്ജു ശിവറാം. എന്നാല്‍ സിനിമയിലേക്കുള്ള തന്റെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്ന് പറയുകയാണ് സഞ്ജു.
മേക്കപ്പിട്ട് സെറ്റിലെത്തിയ ശേഷം തനിക്ക് പകരം മറ്റൊരാളെ വെച്ച അനുഭവവും സഞ്ജു പങ്കുവെച്ചു. ജഗതി ശ്രീകുമാറിനൊപ്പം ചെയ്യേണ്ടിയിരുന്ന സീനില്‍ ഏറെ സന്തോഷത്തോടെ സെറ്റിലെത്തിയ താന്‍ അറിയുന്നത് തനിക്ക് പകരം സംവിധായകന്‍ അവിടെ മറ്റൊരാളെ വെച്ചെന്നായിരുന്നുവെന്നും സഞ്ജു പറയുന്നു.
ബ്ലെസി സംവിധാനം ചെയ്ത കല്‍ക്കട്ട ന്യൂസിന്റെ ഓഡീഷനില്‍ പങ്കെടുത്ത് താന്‍ സെലക്ടായെങ്കിലും ചില കാരണങ്ങള്‍ കൊണ്ട് ആ സിനിമയില്‍ അഭിനയിക്കാന്‍ പറ്റിയില്ലെന്നും സഞ്ജു പറയുന്നു.
അദ്ദേഹത്തെ മനസില്‍ കണ്ടാണ് ആ ഫൈറ്റ് ഞാന്‍ ചെയ്തത്: മോഹന്‍ലാല്‍
‘ ആരോടും അവസരം ചോദിക്കാനുള്ള ധൈര്യമൊന്നും എനിക്കുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് ടാറ്റയില്‍ ജോലി കിട്ടിയ സമയത്താണ് സിനിമയില്‍ ഒരു അവസരമുണ്ടെന്ന് സുഹൃത്ത് പറയുന്നത്. അങ്ങനെ പോയി.
ജൂനിയര്‍ ആര്‍ടിസ്റ്റായിട്ടാണെങ്കിലും സന്തോഷമായിരുന്നു. കാരണം അത് ജഗതി ശ്രീകുമാര്‍ ഉള്ള സീനാണ്. മേക്കപ്പിട്ട് ജഗതിച്ചേട്ടന്റെ കാലില്‍ തൊട്ടുതൊഴുതു. പക്ഷേ സെറ്റില്‍ ചെന്നപ്പോഴാണ് അറിയുന്നത് സംവിധായകന്‍ വേറെ ആരെയോ അവിടെ നിര്‍ത്തിയെന്ന്.
ഭയങ്കര വിഷമമായി. കോസ്റ്റിയൂം അഴിക്കുമ്പോള്‍ ജഗതിച്ചേട്ടന്‍ ചോദിച്ചു. എന്തുപറ്റി, കഴിഞ്ഞോ? അല്ല സംവിധായകന്‍ മാറ്റി എന്ന് ഞാന്‍ പറഞ്ഞു. അതു സാരമില്ല മോനേ സിനിമ അങ്ങനെയാണെന്ന് അദ്ദേഹം പറഞ്ഞു.
ആ സിനിമ കൂടി കഴിഞ്ഞാല്‍ കുറച്ചുനാള്‍ ഇനി ഞാനുണ്ടാവില്ല, ബ്രേക്ക് എടുക്കുകയാണെന്ന് ബേസില്‍
അത് കഴിഞ്ഞ് ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ജിയോ ബേബി വഴി നീ കൊ ഞാ ചാ യുടെ ഓഡീഷനെ കുറിച്ച് അറിയുന്നതെന്നും ആ സിനിമയില്‍ അഭിനയിച്ചതിന് ശേഷം പിന്നാലെ രണ്ട് മൂന്ന് സിനിമകള്‍ കൂടി കിട്ടിയെന്നും സഞ്ജു പറയുന്നു.
ഇതിനിടെ താന്‍ ജോലി രാജിവെച്ചെന്നും എന്നാല്‍ അതിന് ശേഷം സിനിമകള്‍ ഒന്നും വന്നില്ലെന്നും സാമ്പത്തികമായും അല്ലാതെയും നിരവധി പ്രതിസന്ധികള്‍ നേരിട്ട സമയമായിരുന്നു അതെന്നും സഞ്ജു പറയുന്നു.
Content Highlight: Sanju Sivaram about His First Movie Experiance