മലയാളത്തിലെ ഏറ്റവും മികച്ച സൈക്കോ കഥാപാത്രം മമ്മൂക്കയുടേത്: സഞ്ജു ശിവറാം

/

നജീം കോയയുടെ സംവിധാനത്തില്‍ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് തുടരുന്ന 1000 ബേബീസ് എന്ന വെബ് സീരിസിലെ ബിപിന്‍ എന്ന കഥാപാത്രമായെത്തി പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് സഞ്ജു ശിവറാം.

വെബ് സീരീസിന്റെ തുടക്കത്തില്‍ തികച്ചും സാധാരണക്കാരനായി എത്തിയ ബിപിന്‍ ഒരു ഘട്ടത്തിലാണ് സൈക്കോ കില്ലറായി മാറുന്നത്. ക്യാരക്ടര്‍ ഷിഫ്റ്റിങ്ങൊക്കെ ഏറെ മികച്ചതാക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

ബിപിന്‍ എന്ന കഥാപാത്രമാകാന്‍ ഏതെങ്കിലും തരത്തിലുള്ള റെഫറന്‍സ് എടുത്തിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സഞ്ജു. അത്തരത്തിലൊരു റഫന്‍സും എടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് താരം പറയുന്നത്.

അജയന്റെ രണ്ടാം മോഷണം ആ നടന്‍ ഒന്ന് കാണണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു: ടൊവിനോ

സീരിസിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതിനാല്‍ തന്നെ ആരോടും ഇക്കാര്യം പറയാന്‍ പറ്റിയില്ലെന്നും സഞ്ജു പറയുന്നു. ഒപ്പം മലയാള സിനിമയില്‍ തനിക്ക് ഏറ്റവും മികച്ചതെന്ന് തോന്നിയ ഒരു സൈക്കോ കഥാപാത്രത്തെ കുറിച്ചും സഞ്ജു സംസാരിക്കുന്നുണ്ട്.

‘ഈ സീരീസിന് വേണ്ടി ആരെയും റഫറന്‍സായി എടുക്കാന്‍ പറ്റാത്ത അവസ്ഥയാണല്ലോ. കാരണം, നമ്മളാരും ഒരു സൈക്കോ കില്ലറിനെ നേരിട്ട് കണ്ടിട്ടുണ്ടാവില്ല.

അവരെല്ലാം സൊസൈറ്റിയുടെ മുന്നില്‍ സാധാരണക്കാരായിട്ടായിരിക്കും നടക്കുക. അതുമാത്രമല്ല, എനിക്ക് ഈ ക്യാരക്ടറിനെക്കുറിച്ച് ആരോടും പറയാനും പറ്റില്ല. പറഞ്ഞാല്‍ സ്പോയിലറായിപ്പോകും. അതുകൊണ്ട് നമ്മളുടേതായ രീതിയില്‍ ബിബിന്‍ എന്ന ക്യാരക്ടറിനെ പ്രസന്റ് ചെയ്തുവെന്ന് മാത്രം.

‘വെളുത്ത് ചുവന്ന് ആപ്പിള്‍ പോലെയിരിക്കുന്ന നീ അസിസ്റ്റന്റ് ഡയറക്ടറായി വന്ന് വെയില്‍ കൊള്ളേണ്ട’;ഞാന്‍ ഫഹദിനോട് പറഞ്ഞു

ഇത്തരം സൈക്കോയായിട്ടുള്ള ആളുകളുടെ പ്രധാന പോയിന്റ് അവര്‍ മറ്റുള്ളവരുടെ മുന്നില്‍ പാവത്താനെപ്പോലെ പെരുമാറി അവരെ കണ്‍വിന്‍സ് ചെയ്യിക്കുന്നതാണ്. അതിലാണ് അവരുടെ വിജയം.

അതിന്റെ ഏറ്റവും വലിയ ഉദാഹരണം മുന്നറിയിപ്പ് എന്ന സിനിമയിലെ സി.കെ. രാഘവനാണ്. അദ്ദേഹം എല്ലാവരുടെയും മുന്നില്‍ പാവമായിട്ടാണ് നടക്കുന്നത്. അയാളുടെ സ്വാതന്ത്ര്യം ഇല്ലാതാകുന്നിടത്താണ് ആ ക്യാരക്ടറിന്റെ ഉള്ളിലെ സൈക്കോ ഓണ്‍ ആകുന്നത്,’ സഞ്ജു ശിവറാം പറഞ്ഞു.

Content Highlight: Sanju Sivaram about Mammoottys Character on Munnariyippu Movie