1000 ബേബീസ് കണ്ടിട്ട് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞത്: സഞ്ജു ശിവറാം

/

1000 ബേബീസിലെ ബിബിന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്ത സന്തോഷത്തിലാണ് നടന്‍ സഞ്ജു ശിവറാം. സീരീസിന് ലഭിക്കുന്ന ഓരോ നല്ല വാക്കുകള്‍ക്കും നന്ദിയുണ്ടെന്ന് ബിബിന്‍ പറയുന്നു.

1000 ബേബീസിന്റെ കഥ കേട്ടപ്പോള്‍ തന്നെ ഇത് ആളുകളെ ഞെട്ടിക്കുമെന്ന് താന്‍ ഉറപ്പിച്ചിരുന്നെന്നും അതുകൊണ്ട് തന്നെ ഈ കഥയെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ലെന്നും സഞ്ജു പറയുന്നു.

ഒപ്പം സീരീസ് കണ്ട് ചില ഡോക്ടര്‍മാര്‍ തന്നോട് പറഞ്ഞ കാര്യത്തെ കുറിച്ചും മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു സംസാരിക്കുന്നുണ്ട്.

സൗത്ത് ഇന്ത്യയിലെ വിലകൂടിയ ലേഡി സൂപ്പര്‍ സ്റ്റാറിനെയല്ല ഞാന്‍ അപ്പോള്‍ അവിടെ കണ്ടത്: കുഞ്ചാക്കോ ബോബന്‍

‘എന്റെ ഭാര്യയോടു പോലും 1000 ബേബീസിന്റെ കഥ ഞാന്‍ പറഞ്ഞിരുന്നില്ല. കാരണം ഒരു പുതിയ കഥയായി ആളുകള്‍ അത് കണ്ട് ആസ്വദിക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.

കഥയെപ്പറ്റി എന്നോട് ആരെങ്കിലും ചോദിക്കുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകും. ആ ഒരു രഹസ്യാത്മകതയുടെ പ്രതിഫലം സീരീസ് റിലീസ് ആയപ്പോള്‍ കിട്ടി.

എന്റെ വീട്ടുകാരൊക്കെ സീരീസ് കണ്ടു ഞെട്ടി. സുഹൃത്തുക്കളും അടുപ്പക്കാരും എല്ലാം അതേ അഭിപ്രായമാണ് പറഞ്ഞത്. ഞങ്ങള്‍ ഒരു പ്രോഗ്രാമിന് പോയപ്പോള്‍ കുറെ ഡോക്ടര്‍മാരോട് സംസാരിക്കാനിടയായി. അവര്‍ പറഞ്ഞത് ഇത് അവിശ്വസനീയമായ കഥയാണെന്നാണ്,’ സഞ്ജു പറയുന്നു.

‘അമലയെ മുക്കിക്കൊല്ലുന്ന സീന്‍ എടുക്കുമ്പോഴൊക്കെ വാട്ടര്‍ടാങ്ക് പൊട്ടും, നാല് തവണ ഇതാവര്‍ത്തിച്ചതോടെ ഭയമായി’

സീരീസില്‍ ബിബിന്‍ എന്ന കഥാപാത്രത്തെയായിരുന്നില്ല തനിക്ക് സംവിധായകന്‍ നജീം കോയ ആദ്യം നല്‍കിയതെന്നും അഭിമുഖത്തില്‍ സഞ്ജു പറയുന്നു.

ഒരു സീരീസ് ചെയ്യുന്നുണ്ടെന്നും എനിക്ക് അതില്‍ ഒരു കഥാപാത്രമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രത്തെപ്പറ്റിയും പറഞ്ഞു. ബിബിന്‍ എന്ന കഥാപാത്രം ആരാണ് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു.

ആരെയെങ്കിലും നോക്കണമെന്നായിരുന്നു മറുപടി. ആരോട് പറഞ്ഞാലും ആ കഥാപാത്രം ചെയ്യുമെന്നും അത്രയ്ക്ക് ഗംഭീരമായ കഥാപാത്രമാണ് എന്നും ഞാന്‍ പറഞ്ഞു.

1000 ബേബീസിലേക്ക് എന്നെ വിളിച്ചപ്പോള്‍ നജീം കോയ ഒരു കാര്യം മാത്രമേ പറഞ്ഞുള്ളൂ: മനു

കുറെ ദിവസം കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചിട്ട് ആ കഥാപാത്രം സഞ്ജു ചെയ്യുന്നോ എന്ന് ചോദിച്ചു. ഞാന്‍ ആകെ സര്‍പ്രൈസ് ആയി. പിന്നെ ഞാന്‍ ചെയ്താല്‍ ശരിയാകുമോ എന്നായി എന്റെ സംശയം.

കാരണം ഇത്രയും വലിയ പ്രോജക്ട് ആണ്. ‘ഇക്ക ഓക്കേ ആണെങ്കില്‍ ഞാന്‍ ഡബിള്‍ ഓക്കേ’ ആണെന്ന് മറുപടി പറഞ്ഞു. അങ്ങനെയാണ് ബിബിന്‍ ആകുന്നത്,’ ബിബിന്‍ പറയുന്നു.

Content Highlight: Sanju Sivaram about some doctors comments after watching 1000 babies