സിനിമയില്‍ മോഹന്‍ലാലുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കേണ്ടി വന്നതിനെ കുറിച്ചും അന്ന് മനസില്‍ തോന്നിയ ചിന്തകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന് സത്യന് അന്തിക്കാട്.
താന്‍ വിളിക്കുന്ന സമയത്ത് ലാല്‍ വരണം എന്ന് നിര്‍ബന്ധം പിടിക്കാന്‍ പാടില്ലായിരുന്നെന്നും ലാല്‍ വിട്ടുപോയപ്പോള്‍ തന്റെ മുന്നില്‍ സിനിമയുടെ ലോകം തന്നെ ശൂന്യമായിപ്പോയെന്നും സത്യന് അന്തിക്കാട് പറയുന്നു.
‘ ഞാന്‍ വിളിക്കുന്ന സമയത്ത് ലാല്‍ വരണം എന്ന് നിര്‍ബന്ധം പിടിക്കരുതായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. വിട്ടുപിരിയാന്‍ പറ്റാത്തത്ര ലാലുമായി അടുത്തുപോയിരുന്നു ഞാന്‍.
രേഖാചിത്രം കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി; അത് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല: കമല്‍
അയാള്‍ മാഞ്ഞുപോയപ്പോള്‍ എന്റെ മുന്നില്‍ സിനിമയുടെ ലോകം ശൂന്യമായ വെള്ളത്താള് പോലെ കിടന്നു. പുതിയൊരു ലോകം കെട്ടിപ്പടുക്കേണ്ടതുണ്ട് എന്ന കടുത്ത യാഥാര്‍ത്ഥ്യത്തിന് മുഖാമുഖം നില്‍ക്കുകയായിരുന്നു ഞാന്‍.
ജന്മസിദ്ധമായ വാശിയില്ലെങ്കില്‍ ഞാന്‍ തളര്‍ന്നുപോകുമായിരുന്നു. കാരണം അഭിനേതാക്കളാണ് സംവിധായകന്റെ കരു. എന്റെ കരു നഷ്ടപ്പെട്ടു പോയിരുന്നു. എന്നാല്‍ അപ്പോഴൊന്നും ഞാന്‍ ലാലിനെ ശപിച്ചിരുന്നില്ല. അയാളെ ഓര്‍ത്ത് ഞാന്‍ മനസില്‍ കരഞ്ഞിരുന്നു,’ സത്യന് അന്തിക്കാട് പറഞ്ഞു.
സ്ത്രീകളോട് മര്യാദയോടെ പെരുമാറണമെന്ന ബോധ്യം ലൊക്കേഷനുകളില്‍ ഇന്നുണ്ടാവുന്നുണ്ട്: മാലാ പാര്‍വതി
മോഹന്‍ലാലുമായുള്ള കൂട്ടുകെട്ട് അവസാനിച്ച ശേഷമാണ് സത്യന് അന്തിക്കാട് മഴവില്‍ക്കാവടിയും സന്ദേശവും പൊന്മുട്ടയിടുന്ന താറാവും സസ്നേഹവുമെല്ലാം സംവിധാനം ചെയ്യുന്നത്.
ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം പോലുള്ള ഹിറ്റുകള്‍ ചെയ്ത് മോഹന്‍ലാലും മറുവശത്ത് തന്റെ യാത്ര തുടരുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ടില്‍ രസതന്ത്രം എന്ന സിനിമ തിയേറ്ററിലെത്തുന്നത്.
Content Highlight: Sathyan Anthikkad about Mohanlal and Movies