പുതിയ സിനിമകളെ കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നും ബ്ലാങ്ക് ആണെന്നും സംവിധായകന്‍ ഷാജി കൈലാസ്.
പുതിയ ഒരു കഥ വരുമ്പോള്‍ അത് നമ്മളെ ആകര്‍ഷിക്കുന്നതാണെങ്കില്‍ നമുക്ക് അത് പെട്ടെന്ന് ചെയ്യാന്‍ കഴിയുമെന്നായിരുന്നു ഷാജി കൈലാസ് പറഞ്ഞത്.
കഥ കേള്‍ക്കുമ്പോള്‍ നമ്മള്‍ക്ക് അത് ഇഷ്ടമായാല്‍ ആ സിനിമ നമ്മള്‍ക്ക് ഇഷ്ടമായെന്നാണ് അര്‍ത്ഥം. നമ്മള്‍ ഇഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമ ഉറപ്പായും തിയേറ്ററില്‍ വിജയിക്കും.
ചില സിനിമകളുടെ കഥകള്‍ ഇഷ്ടമാകാതെ വന്നപ്പോള്‍ പ്രൊഡ്യൂസറുമായി ഞാന്‍ തര്‍ക്കിച്ചിട്ടുണ്ട്. പ്രൊഡ്യൂസര്‍ ഇത് ചെയ്‌തേ പറ്റുള്ളൂ എന്ന് പറഞ്ഞ് ചെയ്ത സാധനങ്ങളെല്ലാം ഫ്‌ളോപ്പായിട്ടുമുണ്ട്.
എന്റെ തീരുമാനങ്ങളില്‍ തെറ്റുണ്ടെന്ന് എനിക്കറിയാം. എന്നിട്ടും ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ചില സമയത്ത് ചിലര്‍ പ്രഷര്‍ ചെയ്യുമ്പോള്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ വരും.
നോ പറയാന്‍ പറ്റാത്ത അവസ്ഥയില്‍ ഞാന്‍ പെട്ടുപോയിട്ടുണ്ട്. അതിനൊക്കെ അനുഭവിച്ചിട്ടുമുണ്ടായിരുന്നു.
ഇപ്പോള്‍ ഞാന്‍ നോ പറയാന്‍ പഠിച്ചു തുടങ്ങി. എനിക്ക് പണ്ടേ ആരോടെങ്കിലും നോ എന്ന് പറയാന്‍ ഒരു ബുദ്ധിമുട്ടാണ്. അവര്‍ക്ക് എന്ത് തോന്നും എന്നൊക്കെയുള്ള ചിന്തയായിരുന്നു.
ഇനി അത് തോന്നിയിട്ട് കാര്യമില്ല. എനിക്കും നിലനില്‍ക്കണ്ടേ,’ ഷാജി കൈലാസ് പറയുന്നു.
തിലകന്‍, എന്‍.എഫ്. വര്‍ഗീസ്, മണി ഇവര്‍ക്കൊന്നും പകരക്കാരായി ഇന്ന് മലയാള സിനിമയില്‍ ആരുമില്ലെന്നും അവരുടെയൊക്കെ സ്‌പേസ് ഇന്നും ഒഴിഞ്ഞുകിടക്കുകയാണെന്നും ഷാജി കൈലാസ് അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: Shaji Kailas about new Movies and challenges