ആ കാരണം കൊണ്ട് തിയേറ്ററില്‍ പോയി ഞാന്‍ ആ സിനിമ കണ്ടില്ല: എനിക്ക് തെറ്റുപറ്റി: ഷറഫുദ്ദീന്‍

/

സ്വന്തം സിനിമകള്‍ തിയേറ്റില്‍ പോയി കാണാന്‍ ബുദ്ധിമുട്ടുള്ള ആളാണ് താനെന്ന് പറയുകയാണ് നടന്‍ ഷറഫുദ്ദീന്‍. വരത്തനും അഞ്ചാം പാതിരയുമടക്കം താന്‍ അഭിനയിച്ച പല ചിത്രങ്ങളും തിയേറ്ററില്‍ പോയി കണ്ടിട്ടില്ലെന്നും താരം പറയുന്നു.

തന്റെ ഒരു സിനിമ തിയേറ്ററില്‍ വര്‍ക്കായില്ലെങ്കില്‍ അത് വലിയ രീതിയില്‍ തന്നെ ബാധിക്കാറില്ലെന്നും എന്നാല്‍ സിനിമ വിജയിച്ചു കഴിഞ്ഞാല്‍ വലിയ ടെന്‍ഷനിലേക്ക് താന്‍ നീങ്ങുമെന്നും ഷറഫു പറയുന്നു.

‘ എന്റെ ഭാര്യ എന്റെ അടുത്ത് പറയുന്ന ഒരു കാര്യം എന്താണെന്നാല്‍ നിങ്ങളുടെ ഒരു സിനിമ തിയേറ്ററില്‍ വലിയ ഇംപാക്ട് ഒന്നും ഉണ്ടാക്കിയില്ലെങ്കില്‍ നിങ്ങള്‍ വൈകുന്നേരം പതിവുപോലെ ഇറങ്ങി കൂട്ടുകാരുടെ അടുത്തൊക്കെ പോയി വര്‍ത്തമാനമൊക്കെ പറഞ്ഞ് ചായയൊക്കെ കുടിച്ച് തിരിച്ചിങ്ങ് വരും.

സൂക്ഷ്മദര്‍ശിനിയിലെ കഥാപാത്രം ചെയ്യാന്‍ തയ്യാറായത് അതുകൊണ്ട് മാത്രമാണ്: സിദ്ധാര്‍ത്ഥ് ഭരതന്‍

അഥവാ നിങ്ങളുടെ ഒരു പടമെങ്ങാന്‍ വര്‍ക്കായാല്‍ അന്നത്തെ ദിവസം മുതല്‍ അടുത്ത ഒരാഴ്ചത്തേക്ക് നിങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നുപോലുമില്ല എന്ന് പറഞ്ഞിട്ടുണ്ട്.

അതാണ് എനിക്ക് ശരിക്കും എന്നെ കുറിച്ച് തോന്നുന്നത്. ഒരു പടം വര്‍ക്കായാല്‍ ഞാന്‍ കുറച്ചുകൂടി ടെന്‍ഷന്‍ ആകാറാണ് പതിവ്. വരത്തന്‍ ഹിറ്റായപ്പോള്‍ ഒരാഴ്ച കഴിഞ്ഞാണ് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്.

അഞ്ചാം പാതിരയ്ക്കും അതേ അവസ്ഥയുണ്ടായിരുന്നു. ആ സിനിമ ഭയങ്കര തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ആയിരുന്നെന്ന് കേട്ടിട്ടുണ്ട്. ഞാന്‍ തിയേറ്ററില്‍ പോയി കണ്ടിട്ടില്ല.

എനിക്ക് പറ്റിയ അബദ്ധങ്ങളില്‍ ഒന്നാണ് അത്. എനിക്ക് ഈ അടുത്ത കാലത്ത് മനസിലായ കാര്യം നമ്മുടെ സിനിമ നമ്മള്‍ തിയേറ്ററില്‍ പോയി കാണണം എന്നതാണ്.

ഒമ്പത് നായികമാരുണ്ടെന്ന എക്‌സൈറ്റ്‌മെന്റിലാണ് വന്നത്; വന്ന് കഴിഞ്ഞപ്പോള്‍ പാളിയെന്ന് മനസിലായി: മൃദുല്‍നായര്‍

നമ്മുടെ സിനിമ വര്‍ക്കാവുന്നതും ആള്‍ക്കാര്‍ ക്ലാപ്പ് ചെയ്യുകയും വിസിലടിക്കുന്നതുമൊക്കെ നമ്മള്‍ കാണണം. ആ ഫുള്‍ ക്രൗഡിന്റെ കൂടെ കണ്ടാല്‍ നമുക്ക് ഭയങ്കര സന്തോഷം കിട്ടും. പോസിറ്റീവ് എനര്‍ജി കിട്ടും.

എന്റെ സിനിമകളുടെ കാര്യത്തില്‍ മാത്രമേ എനിക്ക് ആ പ്രശ്‌നമുള്ളു. ബാക്കി ഒരു പടവും ഞാന്‍ മിസ്സ് ചെയ്യാറില്ല. മാക്‌സിമം സിനിമകളും തിയേറ്ററില്‍ തന്നെ പോയി കാണുന്ന ആളാണ് ഞാന്‍,’ ഷറഫുദ്ദീന്‍ പറഞ്ഞു.

Content Highlight: Sharafudheen about his Movies and Theatre experiance