ടിനു പാപ്പച്ചന്റെ ‘തിയേറ്റര്‍ കുലുങ്ങും’ എന്നുള്ള കമന്റാണ് ഹൈപ്പ് കൂട്ടിയത്, ഞങ്ങളായിട്ട് ഒരു ഹൈപ്പും ഉണ്ടാക്കിയിരുന്നില്ല: ഷിബു ബേബി ജോണ്‍

/

മലൈക്കൊട്ടെ വാലിബന് തങ്ങളായിട്ട് ഒരു ഹൈപ്പും ഉണ്ടാക്കിയിരുന്നില്ലെന്നും സിനിമയെ കുറിച്ചുളള ഒരു വിവരങ്ങളും പുറത്തുവിടേണ്ടെന്ന് തന്നെയായിരുന്നു തീരുമാനിച്ചിരുന്നതെന്നും നിര്‍മാതാവ് ഷിബു ബേബി ജോണ്‍.

മലൈക്കോട്ടെ വാലിബന്റെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയായ ടിനു പാപ്പച്ചന്‍ തിയേറ്റര്‍ കുലുങ്ങും എന്ന് പറഞ്ഞതും വിജയ് ബാബുവിന്റെ കമന്റുമെല്ലാമാണ് സിനിമയ്ക്ക് ഹൈപ്പ് കൂട്ടിയതെന്നും ഷിബു ബേബി ജോണ്‍ പറയുന്നു.

‘സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ ഞങ്ങള്‍ ഒരു കാര്യവും പുറത്തുവിട്ടില്ല, അതായിരുന്നു ഏറ്റവും വലിയ പ്രശ്‌നം. ഒന്നോ രണ്ടോ പരാമര്‍ശങ്ങളാണ് ഹൈപ്പ് തുടങ്ങിവച്ചത്.

ഒന്ന് ടിനു പാപ്പച്ചന്റെ തിയേറ്റര്‍ കുലുങ്ങും എന്നൊക്കെ പറഞ്ഞ ഒരു കമന്റ്, രണ്ടാമത്തേത് വിജയ് ബാബുവിന്റേത്. അതല്ലാതെ അവസാന ആഴ്ച വരെ ഞങ്ങള്‍ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

ആസിഫിക്ക പറഞ്ഞതു പോലെ തന്നെ സംഭവിച്ചു, രേഖാചിത്രത്തിന് ശേഷം എന്റെ അഡ്രസ് മാറി: ഉണ്ണി ലാലു

സിനിമ എന്താണ് എന്ന കാര്യം പുറത്തുവിടേണ്ട എന്നത് ബോധപൂര്‍വ്വമായ തീരുമാനമായിരുന്നു. ലാല്‍-ലിജോ കോമ്പിനേഷന്‍ എന്ന് പറഞ്ഞപ്പോള്‍ ഓട്ടോമാറ്റിക് ആയിട്ട് ഒരു ഹൈപ്പ് ഉണ്ടായതാണ്. ലാല്‍ ഫാന്‍സ് ഭയങ്കരമായ പ്രതീക്ഷയുടെ ഒരു ലെവലില്‍ എത്തി.

മലൈക്കോട്ടെ വാലിബന്‍ ഒരു ക്ലാസിക് ആണെന്നായിരുന്നു ഞങ്ങളുടെ വിലയിരുത്തല്‍. അതിന്റെ വിഷ്വലൈസേഷന്‍, ക്രാഫ്റ്റ്, സാങ്കേതികത്തികവ് – ഇതൊക്കെ അത്യുജ്ജ്വലമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ആള്‍ക്കാര്‍ ആഗ്രഹിച്ച ഒരു വേഗം അതിനുണ്ടായില്ല എന്ന അഭിപ്രായം വന്നു.

അത് കണ്ടതോടെ ഇനി അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതാണ്: സംഗീത് പ്രതാപ്

ലിജോ-മോഹന്‍ലാല്‍ കോമ്പിനേഷനെക്കുറിച്ച് പൊതുവേ അമിത പ്രതീക്ഷകളായിരുന്നു. എന്തായാലും ഇത് ഒടുവില്‍ ഒരു ലിജോ ചിത്രം തന്നെയായിരിക്കും എന്ന കാര്യം അവര്‍ മറന്നുപോയി. അതു കാരണമുള്ള ഒരു നിരാശയാണ് ഉണ്ടായത്.

എങ്കിലും സിനിമയുടെ ഫൈനല്‍ പ്രോഡക്ടില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. സിനിമയുടെ ഒറിജിനല്‍ പ്ലാനില്‍ നിന്ന് രണ്ടാം ഭാഗം എന്ന സങ്കല്‍പ്പത്തിലേക്ക് പോയപ്പോള്‍ സ്‌ക്രിപ്റ്റില്‍ കുറച്ച് മാറ്റങ്ങള്‍ വന്നു. അതിന്റെ ചില പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഇന്ന് നല്ല പടമാണെന്ന് ആള്‍ക്കാര്‍ തിരിച്ചറിയുമ്പോള്‍ സന്തോഷമുണ്ട്,’ ഷിബു ബേബി ജോണ്‍ പറഞ്ഞു.

Content Highlight: Shibu Baby john about Malaikkotte Valiban