ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍. രജ്നീകാന്ത് നായക വേഷത്തിലെത്തുന്ന ചിത്രത്തില്‍ മലയാളി താരങ്ങളായ മഞ്ജു വാര്യരും ഫഹദ് ഫാസിലും രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഒക്ടോബര്‍ പത്തിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഫഹദ് ഫാസിലിനെ കുറിച്ച് രജ്നീകാന്ത് പറഞ്ഞ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്.
ഫഹദിനെ ലൊക്കേഷനില്‍ അങ്ങനെ കാണാന്‍ കിട്ടില്ലെന്നും എന്നാല്‍ ഷോട്ടിന് വിളിച്ചാല്‍ എവിടുന്നാണെന്ന് അറിയില്ല, പറന്നെത്തുമെന്ന് അഭിനയിച്ച് ഞെട്ടിച്ച് തിരിച്ചുപോകുമെന്നുമാണ് രജ്നീകാന്ത് പറയുന്നത്.
ഫഹദിനെ പോലെയൊരു നാച്ചുറല്‍ ആര്‍ട്ടിസ്റ്റിനെ താന്‍ ഇതുവരെയും കണ്ടിട്ടില്ലെന്നും അസാധ്യമായ പെര്‍ഫോമര്‍ ആണ് അദ്ദേഹമെന്നും താരം പറഞ്ഞു.
ഫഹദ് ഫാസില്‍ ചെയ്താല്‍ മാത്രമേ ഈ കഥാപാത്രം മികച്ചതാകൂയെന്നും അദ്ദേഹത്തെ എങ്ങനെയെങ്കിലും ഈ സിനിമയിലേക്ക് കൊണ്ടുവരണമെന്നും സംവിധായകന്‍ ടി ജെ ജ്ഞാനവേലാണ് തന്നോട് പറയുന്നതെന്നും രജ്നീകാന്ത് പറഞ്ഞു.
മോഹന്‍ലാലിനോട് പറഞ്ഞ ഡയലോഗുകളില്‍ എനിക്കേറെ പ്രിയപ്പെട്ടത് ആ സിനിമയിലേത്: ശ്രീനിവാസന്‍
‘ഫഹദ് അവതരിപ്പിച്ച കഥാപാത്രം ആരാണ് ചെയ്യാന്‍ പോകുന്നതെന്ന കണ്‍ഫ്യൂഷന്‍ ആദ്യം എനിക്കുണ്ടായിരുന്നു. അപ്പോഴാണ് ഫഹദ് ഫാസില്‍ ചെയ്താല്‍ മാത്രമേ ഈ കഥാപാത്രം നന്നാകൂ, അദ്ദേഹത്തെ എങ്ങനെയെങ്കിലും ഈ സിനിമയിലേക്ക് കൊണ്ടുവരണമെന്ന് സംവിധായകന്‍ ടിജെ ജ്ഞാനവേല്‍ പറയുന്നത്.
വളരെ എന്റര്‍ടൈനിങ് ആയ കഥാപാത്രമാണ് അത്, ഫഹദ് അതില്‍ ഓക്കേ ആകുമോയെന്ന സംശയം എനിക്ക് ഉണ്ടായിരുന്നു. ഞാന്‍ ഫഹദിന്റെ മലയാള സിനിമകളൊന്നും കണ്ടിട്ടുണ്ടായിരുന്നില്ല.
ആ സിനിമയിലെ പെര്‍ഫോമന്‍സ് കണ്ടപ്പോള്‍ വേട്ടയനില്‍ മഞ്ജു ഓക്കെയാകുമെന്ന് തോന്നി: രജിനികാന്ത്
ആകെ കണ്ടിട്ടുള്ളത് മാമന്നനും വിക്രമും മാത്രമാണ്. രണ്ടിലും ഫഹദ് സീരിയസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. അപ്പോള്‍ ജ്ഞാനവേലാണ് ഫഹദിന്റെ മലയാള സിനിമകള്‍ കണ്ടു നോക്കണമെന്നും സൂപ്പര്‍ ആര്‍ട്ടിസ്റ്റ് ആണെന്നും എന്നോട് പറഞ്ഞത്.
ഷൂട്ടിങ് സമയത്ത് ഫഹദ് കാരവനില്‍ ഉണ്ടായിരിക്കില്ല, എവിടെയാണെന്നും അറിയില്ല. പക്ഷെ ഷോട്ടിന് വിളിച്ചാല്‍ പെട്ടെന്ന് വന്ന് അഭിനയിച്ച് ഞെട്ടിച്ചിട്ട് തിരിച്ചുപോകും,’ വേട്ടയ്യന്റെ ഓഡിയോ ലോഞ്ചില്‍ രജ്നികാന്ത് പറഞ്ഞു.
ചിത്രത്തില്‍ പാട്രിക്ക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ഹ്യൂമര്‍ കലര്‍ന്ന കഥാപാത്രമാകും ഫഹദിന്റേത് എന്നാണ് രജ്നീകാന്തിന്റെ വാക്കുകളിലൂടെയും വ്യക്തമാകുന്നത്.
Content Highlight: Shocked by Fahadh’s performance says Actor Rajinikanth