അഭിനയത്തിന് വേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ടവളാണ് മഞ്ജുവെന്ന് അന്ന് ആ സംവിധായകന്‍ പറഞ്ഞു: സിബി മലയില്‍

മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങൾക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ്. ലോഹിതദാസ് തിരക്കഥ രചിച്ച സല്ലാപത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന മഞ്ജു വാര്യറെക്കുറിച്ച് ലോഹിതദാസ് പറഞ്ഞ വാക്കുകള്‍ പങ്കുവെക്കുകയാണ് സിബി മലയില്‍.

Also Read: താളവട്ടം പോലൊരു സിനിമ ഇന്നെനിക്ക് ചെയ്യാന്‍ കഴിയില്ല: മോഹന്‍ലാല്‍

അഭിനയത്തിന് വേണ്ടി ഉഴിഞ്ഞിവെക്കപ്പെട്ടവളാണ് മഞ്ജുവെന്ന് ലോഹിതദാസ് പറഞ്ഞിരുന്നുവെന്ന് സിബി മലയില്‍ പറഞ്ഞു. അഭിനയമാണ് മഞ്ജുവിന്റെ ജീവിതമെന്നും മറ്റൊരു ജീവിതമില്ലെന്നും ലോഹിതദാസ് പറഞ്ഞുവെന്നും സിബി മലയില്‍ പറഞ്ഞു. സല്ലാപത്തിന്റെ നൂറാം ദിവസം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സമയത്തായിരുന്നു ലോഹിതദാസ് ഇക്കാര്യം പറഞ്ഞതെന്ന് സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. ആഘോഷമെല്ലാം കഴിഞ്ഞ ശേഷം താനും ലോഹിതദാസും മഞ്ജുവും ഇരുന്ന് സംസാരിക്കുന്ന സമയത്താണ് ലോഹിതദാസ് ഇക്കാര്യം പറഞ്ഞതെന്നും സിബി മലയില്‍ പറഞ്ഞു.

മഞ്ജു അത് കേട്ട് കണ്ണ് നിറഞ്ഞു നിന്നുവെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. വെറും ഒരൊറ്റ സിനിമ ചെയ്തപ്പോള്‍ തന്നെ മഞ്ജുവിന് അഭിനയത്തിലുള്ള സിദ്ധി ലോഹിതദാസ് തിരിച്ചറിഞ്ഞുവെന്നും ഒരു പ്രവചനം പോലെ ലോഹിതദാസ് പറഞ്ഞ കാര്യം താന്‍ നേരിട്ട് കേട്ടുവെന്നും സിബി മലയില്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു സിബി മലയില്‍.

Also Read: എന്റെ ശരീരത്തിന്റെ വലുപ്പവുമായി ഇതിന് ബന്ധമുണ്ടോ എന്ന് പോലും ഒരു ഘട്ടത്തില്‍ ഞാന്‍ ആലോചിച്ചു: വിദ്യ ബാലന്‍

‘സല്ലാപം എന്ന സിനിമയുടെ സെറ്റിലെ നേര്‍ച്ചക്കോഴിയായിരുന്നു താനെന്ന് മഞ്ജു പറഞ്ഞത് കേട്ടു. അതിനോട് ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു സംഗതിയുണ്ട്. സല്ലാപത്തിന്റെ നൂറാം ദിവസം തിരുവനന്തപുരത്ത് വെച്ച് ആഘോഷിക്കുന്ന സമയത്ത് ഞാനും ലോഹിയും മഞ്ജുവും ഒന്നിച്ച് ഭക്ഷണം കഴിക്കുകയായിരുന്നു. ആ സമയത്ത് ലോഹിതദാസ് മഞ്ജുവിനോട് ‘നീ അഭിനയത്തിന് വേണ്ടി ഉഴിഞ്ഞുവെക്കപ്പെട്ടവളാണ്. ഇതാണ് നിന്റെ ജീവിതം, മറ്റൊരു ജീവിതം നിനക്കില്ല,’ എന്നാണ് പറഞ്ഞത്.

അത് കേട്ട് കണ്ണ് നിറഞ്ഞു നില്‍ക്കുകയായിരുന്നു മഞ്ജു. ഒരൊറ്റ സിനിമയിലെ അഭിനയം കൊണ്ട് മഞ്ജുവിന്റെ സിദ്ധി എത്രത്തോളമുണ്ടെന്ന് ലോഹി മനസിലാക്കി. ഒരു പ്രവചനം പോലെയാണ് ലോഹി ഇക്കാര്യം പറഞ്ഞത്. അതിന് സാക്ഷിയാകാന്‍ എനിക്ക് സാധിച്ചു. ഇപ്പോള്‍ അത് സത്യമായതു കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil about Manju Warrier