ലോഹിതാദാസ് – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ മികച്ച സിനിമയാണ് ദശരഥം. മോഹൻലാലിന്റെ ഗംഭീര പ്രകടനം കണ്ട സിനിമ കൂടിയായിരുന്നു ദശരഥം. ചിത്രത്തിന്റെ ക്ലൈമാക്സ് സീനെല്ലാം പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്നതാണ്.
17 വര്‍ഷം മുമ്പിറങ്ങിയ പടം; അമിതാഭ് ബച്ചന്‍ ആ സിനിമയെ പറ്റി ചോദിച്ചത് എനിക്ക് ഷോക്കായി: റഹ്‌മാന്‍
ദശരഥത്തിന് പുറമേ കിരീടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങിയ മികച്ച ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽ പിറന്നവയായിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ളയുടെയും ദശരഥത്തിന്റെയും കഥ ഒരുമിച്ചാണ് മോഹൻലാലിനോട് പറയുന്നതെന്നും രണ്ടും ഒരുപോലെ മോഹൻലാലിന് ഇഷ്ടമായെന്നും സിബി മലയിൽ പറയുന്നു.
പെട്ടെന്ന് എഴുതാൻ പറ്റുന്ന കഥ ഏത് സിനിമയുടേതാണെന്ന് ചോദിച്ചപ്പോൾ ദശരഥമായിരുന്നു അതിന്റെ ഉത്തരമെന്നും അങ്ങനെയാണ് ലോഹിതദാസ് ആദ്യം ദശരഥം എഴുതിയതെന്നും സിബി മലയിൽ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1000 ബേബീസില്‍ ഏറ്റവും ഒടുവില്‍ ജോയിന്‍ ചെയ്തത് ഞാന്‍; ഈ കഥയില്‍ പറഞ്ഞപോലെ സംഭവിച്ചിട്ടുണ്ടെങ്കില്‍ എന്ന് ചിന്തിച്ചു: ആദില്‍
‘അന്ന് ഞങ്ങൾ രണ്ട് കഥകൾ നിർമാതക്കളുടെ അടുത്ത് പറഞ്ഞിരുന്നു. അതിലൊന്നാണ് പിന്നീട് ഹിസ് ഹൈനസ് അബ്ദുളയായി വന്നത്. മറ്റൊന്ന് ദശരഥവുമായിരുന്നു. പക്ഷെ രണ്ട് കഥയും അവർക്ക് ഇഷ്ടമായി.
ഏത് തെരഞ്ഞെടുക്കും എന്നൊരു കൺഫ്യൂഷൻ അവർക്ക് വന്നു. ഞങ്ങളെ സംബന്ധിച്ച് രണ്ടും ചെയ്യാൻ ഞങ്ങൾക്ക് ഇഷ്ടമുണ്ട്. പക്ഷെ അവർക്കൊരു തീരുമാനം എടുക്കാൻ കഴിയാത്തത് കൊണ്ട് അത് നേരെ ലാലിലേക്ക് എത്തി. ലാലിന്റെ ഒരു തീരുമാനം എന്താണെന്ന് നോക്കാമെന്ന് അവർ തീരുമാനിച്ചു.
കഥ കേട്ടപ്പോൾ ലാലിനും രണ്ടും ഇഷ്ടപ്പെട്ടു. ലാലിന്റെ ഒരു കണ്ടീഷൻ, എത്രയും പെട്ടെന്ന് ഷൂട്ട് ചെയ്യണം എന്നായിരുന്നു. കാരണം പെട്ടെന്ന് ഷൂട്ടിങ് തുടങ്ങാനുണ്ട് അതുകൊണ്ട് നിങ്ങൾക്ക് വേഗം ഏതാണ് എഴുതാൻ പറ്റുക, അത് തീരുമാനിച്ച് ചെയ്യാമെന്ന് ലാൽ പറഞ്ഞു.
സിംപതി ഇഷ്ടമല്ല, എന്നെ നോക്കി പാവം എന്നൊന്നും പറയുന്നതിനോടും താത്പര്യമില്ല: അഭിനയ
ലോഹിക്ക് പെട്ടെന്ന് എഴുതാൻ പറ്റുന്നത് ദശരഥം ആയിരുന്നു. അത് എഴുതാനായിരുന്നു അദ്ദേഹത്തിന് കൂടുതൽ താത്പര്യം. അങ്ങനെയാണ് ദശരഥം ഉണ്ടാവുന്നത്,’സിബി മലയിൽ പറയുന്നു.
Content Highlight: Sibi malayil about Mohanlal