മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ദേവദൂതൻ എന്ന ചിത്രം ഈയിടെ വീണ്ടും റീ റിലീസ് ചെയ്യുകയും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു. സിബി മലയില്‍ സംവിധാനം ചെയ്ത് 2005ല്‍ റിലീസായ ചിത്രമായിരുന്നു അമൃതം. ജയറാം നായകനായ ചിത്രത്തില്‍ പദ്മപ്രിയയായിരുന്നു നായിക.
കഥ കേട്ടപ്പോള്‍ തന്നെ ഫഹദ് ഓക്കെ പറഞ്ഞു, പക്ഷേ… ടി.ജെ ജ്ഞാനവേല്‍
അരുണ്‍, ഭാവന, നെടുമുടി വേണു, കെ.പി.എ.സി. ലളിത തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിരുന്നു. ചിത്രത്തിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സിബി മലയില്‍. ആ ചിത്രത്തില്‍ അരുണ്‍ അവതരിപ്പിച്ച വേഷത്തിലേക്ക് ആദ്യം മനസില്‍ കണ്ടിരുന്നത് പൃഥ്വിരാജിനെയായിരുന്നുവെന്ന് സിബി മലയില്‍ പറഞ്ഞു. ഭാവന ചെയ്യാനിരുന്ന വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് നയന്‍താരയെയായിരുന്നുവെന്നും അവരെ വെച്ച് പൂജ വരെ നടന്നെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആ സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് നയന്‍താരക്ക് തമിഴില്‍ നിന്ന് മറ്റൊരു ഓഫര്‍ വന്നിരുന്നുവെന്നും ആ സിനിമയില്‍ ശരത് കുമാറായിരുന്നു നായകനെന്നും സിബി മലയില്‍ പറഞ്ഞു. രണ്ട് സിനിമകളുടെയും ഡേറ്റുകള്‍ ക്ലാഷാകുന്നത് കൊണ്ട് നയന്‍താര പിന്മാറിയെന്നും ആ വേഷത്തിലേക്ക് ഭാവന വന്നെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യം പറഞ്ഞത്.
‘അമൃതം എന്ന സിനിമയില്‍ ജയറാമിന്റെ അനിയനായി ആദ്യം മനസില്‍ കണ്ടത് പൃഥ്വിരാജിനെയായിരുന്നു. രാജുവിന്റെ പെയറായിട്ട് നയന്‍താരയും. ജറാം, പദ്മപ്രിയ, പൃഥ്വിരാജ്, നയന്‍താര എന്നിങ്ങനെയായിരുന്നു സിനിമയുടെ കാസ്റ്റ്. ആ പടത്തിന്റെ പൂജാ ഫങ്ഷന് നയന്‍താരയും വന്നിരുന്നു. ഷൂട്ടൊക്കെ ഏതാണ്ട് തുടങ്ങാറായപ്പോഴാണ് നയന്‍താരക്ക് വേറൊരു തമിഴ് സിനിമയിലേക്ക് വിളി വരുന്നത്.
ശരത് കുമാറായിരുന്നു ആ സിനിമയില്‍ നായകന്‍. ആ സിനിമയുടെ ഡേറ്റും അമൃതത്തിന്റെ ഡേറ്റും തമ്മില്‍ ക്ലാഷാകുമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ യന്‍താര അമൃതത്തില്‍ നിന്ന് പിന്മാറി. പിന്നീട് പല കാരണങ്ങള്‍ കൊണ്ട് പൃഥ്വിയെയും കിട്ടാതായപ്പോള്‍ ആ വേഷത്തിലേക്ക് അരുണും അയാളുടെ പെയറായിട്ട് ഭാവനയും ആ സിനിമയുടെ ഭാഗമായി മാറി,’ സിബി മലയില്‍ പറയുന്നു.
Content Highlight: Sibi Malayil about Nayanthara and Bhavana