ചെറിയ ക്യാരക്ടറാണെങ്കിലും പെര്‍ഫോമന്‍സ് കൊണ്ട് വേണുച്ചേട്ടന്‍ മാക്‌സിമം വെറുപ്പിച്ചു: സിബി മലയില്‍

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. 1985ല്‍ മുത്താരംകുന്ന് പി.ഓ എന്ന ചിത്രത്തിലൂടെ സംവിധാന കരിയര്‍ ആരംഭിച്ച സിബി മലയില്‍ 39 വര്‍ഷത്തെ കരിയറില്‍ പല ഴോണറുകളിലുള്ള സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. ദേവദൂതന്‍, ഉസ്താദ്, ആകാശദൂത്, കിരീടം, തനിയാവര്‍ത്തനും തുടങ്ങി 40ലധികം ചിത്രങ്ങള്‍ സിബി സംവിധാനം ചെയ്തു.

നടന്‍ നെടുമുടി വേണുവിനെക്കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. തന്റെ പല സിനിമകളിലും മികച്ച പെര്‍ഫോമന്‍സാണ് അദ്ദേഹം കാഴ്ചവെച്ചിട്ടുള്ളതെന്ന് സിബി മലയില്‍ പറഞ്ഞു. തന്റെ പല സിനിമകളിലും മോഹന്‍ലാലും നെടുമുടി വേണുവുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ താന്‍ എപ്പോഴും രസിച്ച് ഷൂട്ട് ചെയ്യുന്ന ഒന്നാണെന്ന് സിബി മലയില്‍ പറഞ്ഞു.

ബാങ്ക് ബാലന്‍സില്‍ നല്ല മാറ്റമുണ്ടാക്കിയ സിനിമ: ആസിഫ് അലി പറയുന്നു

ഭരതത്തിലും ഹിസ്‌ഹൈനസ് അബ്ദുള്ളയിലും ദശരഥത്തിലുമെല്ലാം മോഹന്‍ലാലും നെടുമുടി വേണുവുമുള്ള സീനുകള്‍ കാണാന്‍ തന്നെ പ്രത്യേക ഭംഗിയാണെന്ന് സിബി മലയില്‍ പറഞ്ഞു. അവര്‍ രണ്ടുപേരും തമ്മില്‍ പെര്‍ഫോമന്‍സിലുള്ള കൊടുക്കല്‍ വാങ്ങലിലാണ് ആ സീനിന്റെ ഭംഗിയെന്നും സിബി കൂട്ടിച്ചേര്‍ത്തു. ധനം എന്ന സിനിമയില്‍ താരതമ്യേന ചെറിയ വേഷമാണെങ്കില്‍ കൂടി നെടുമുടി വേണു തന്റെ പെര്‍ഫോമന്‍സ് കൊണ്ട് ആ കഥാപാത്രത്തോട് മാക്‌സിമം വെറുപ്പ് ഉണ്ടാക്കിയെടുത്തെന്നും സിബി മലയില്‍ പറഞ്ഞു.

അത്തരത്തിലുള്ള കഥാപാത്രത്തെ കിട്ടിയാല്‍ എത്രത്തോളം വെറുപ്പ് ഉണ്ടാക്കാന്‍ കഴിയുമോ അത്രത്തോളം വെറുപ്പുണ്ടാക്കുമെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്ന നടന്‍; അയാള്‍ക്ക് എപ്പോഴും ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജാണ്: ജീത്തു ജോസഫ്

‘ലാലും വേണുച്ചേട്ടനുമുള്ള കോമ്പിനേഷന്‍ സീനുകള്‍ ഞാന്‍ എപ്പോഴും രസിച്ചുചെയ്യുന്ന ഒന്നാണ്. അതിപ്പോള്‍ ഭരതത്തിലായാലും ഹിസ്‌ഹൈനസ് അബ്ദുള്ളയിലായാലും ദശരഥത്തിലായാലും. അവര്‍ രണ്ടുപേരം തമ്മില്‍ പെര്‍ഫോമന്‍സിലുള്ള കൊടുക്കല്‍ വാങ്ങല്‍ കാണാന്‍ തന്നെ പ്രത്യേക രസമാണ്. അതുതന്നെയാണ് ആ സീനിന്റെ വിജയവും.

വേണുച്ചേട്ടന്‍ ചെയ്ത വേഷങ്ങളില്‍ എടുത്തു പറയേണ്ട ഒന്നാണ് ധനത്തിലെ പൊലീസ് ഓഫീസറുടെ വേഷം. വളരെ ചെറിയൊരു റോളാണ്. പക്ഷേ എത്രമാത്രം വഷളനായി അവതരിപ്പിക്കാന്‍ പറ്റുമോ അതിന്റെ മാക്‌സിമത്തില്‍ വേണുച്ചേട്ടന്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. അത്തരം കഥാപാത്രങ്ങള്‍ കിട്ടിയാല്‍ പുള്ളിയുടെ സ്വഭാവം അതാണ്. അദ്ദേഹത്തെപ്പോലെയുള്ള ആര്‍ട്ടിസ്റ്റുകള്‍ നമുക്ക് തരുന്ന കംഫര്‍ട്ട് സ്‌പെയ്‌സ് കാരണമാണ് നമുക്ക് അത്തരം സീനുകള്‍ ആലോചിക്കാന്‍ പറ്റുന്നത്,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Sibi Malayil about Nedumudi Venu